ഡാളസ്: ഗാർലാൻഡ് ലോക്കൽ ഇലക്ഷൻ ഏർലി വോട്ടിങ് ഏപ്രിൽ 27 ന് സമാപിക്കും ഇതുവരെ കനത്ത പോളിങ് ആണ് നടന്നെതെന്നു സിറ്റി കൗൺസിൽ ഡിസ്ട്രിക്ട് 3 കൗൺസിൽ മെമ്പർ സ്ഥാനാർത്ഥി പി. സി. മാത്യു അറിയിച്ചു.തിരെഞ്ഞെടുപ്പ് മെയ് 1 ന്അവസാനിക്കും

ഡിസ്ട്രിക്ട് മൂന്നിൽ കടുത്ത മത്സരമാണ് .പി. സി. മാത്യു കൂടാതെ മറ്റു മൂന്നു സ്ഥാനാർത്ഥികൾ കൂടി മത്സരരംഗത്തുള്ളപ്പോൾ ഓരോ വോട്ടും വിജയം നിർണയിക്കുന്ന ഘടകമായി മാറുമെന്ന് പി. സി. പറഞ്ഞു.

സിറ്റിയുടെ ഉന്നമനത്തിനായി പല പുതിയ കാര്യങ്ങളും നടപ്പിലാക്കുവാൻ പി. സി. മാത്യു ആഗ്രഹിക്കുന്നു. എല്ലാ വർഷവും ഈടാക്കുന്ന വീട്ടു കരം എല്ലാവർഷവും കൂട്ടുന്നതിന് പകരം കുറഞ്ഞത് മൂന്നു വർഷത്തിലൊരിക്കൽ ആക്കി മാറ്റുക, ഉയർന്നുവരുന്ന വെള്ളത്തിന്റെയും കരണ്ടിന്റെയും ചാർജുകൾ കുറക്കുക, കൂടാതെ വികസനത്തിന്റെ ഒരു പട്ടിക തന്നെ പി. സി. തയ്യാറാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കൂടുതൽ വിവരങ്ങൾക്ക് പി.സി. മാത്യു.കോം (WWW.PCMATHEW.COM) സന്ദര്ശിക്കാവുന്നതാണ്.

വോട്ടു ചെയ്യുവാനുള്ള ഏറ്റവും അടുത്ത സ്ഥാപനം, സൗത്ത് ഗാർലാൻഡ് ലൈബ്രറി ആണ്.

വോട്ടു ചെയ്യുവാനുള്ള തീയതിയും സമയവു
ഏപ്രിൽ 25 ഞായർ 1:00 PM - 6:00 PM
ഏപ്രിൽ 26 തിങ്കൾ 7:00 AM - 7:00 PM
ഏപ്രിൽ 27 ചൊവ്വ 7:00 AM - 7:00 PM

മെയ് മാസം 1 ശനിയാഴ്ച 7:00 AM - 7:00 PM

തന്റെ വിജയത്തിനായി പ്രവർത്തിക്കുന്ന ഫിലിപ്പ് തോമസ്, ജിൻസ് മാടമന, ഫ്രിക്‌സ്‌മോൻ മൈക്കിൾ, സിജു ജോർജ്, മറ്റു സഹകരിക്കുന്ന നല്ലവരായ ഏവർകും, വോട്ടു നൽകി സഹായിക്കുന്നവർക്കും നന്ദി പറയുന്നതായി പി. സി. മാത്യു അറിയിച്ചു. കൂടാതെ തന്നെ എൻഡോർസ് ചെയ്തു പിന്തുണക്കുന്ന എല്ലാ നേതാക്കൾക്കും പി. സി. നന്ദി അറിയിച്ചു