- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഹാർ ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ പോളിങ് 57 ശതമാനം; മാവോയിസ്റ്റ് മേഖലയിൽ എൽജെപി സ്ഥാനാർത്ഥിക്കു നേരെ വെടിവയ്പ്; ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെഡിയു നേതാവ് നിതീഷ് കുമാറും നേർക്കുനേർ ഏറ്റുമുട്ടുന്ന ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു. 57 ശതമാനം പേരാണ് ആദ്യഘട്ടത്തിൽ വോട്ടു ചെയ്തത്. അതിനിടെ, മാവോയിസ്റ്റ് സ്വാധീന മേഖലയായ ജമൂയിയിൽ സ്ഥാനാർത്ഥിക്കു നേരെ വെടിവയ്പുണ്ടായി. വെടിവയ്പിൽ ആർക്കും പരിക്കില്ല. എൽജെപി സ്ഥാനാർത്ഥിക്കു നേരെയ
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജെഡിയു നേതാവ് നിതീഷ് കുമാറും നേർക്കുനേർ ഏറ്റുമുട്ടുന്ന ബിഹാറിൽ ആദ്യഘട്ട തെരഞ്ഞെടുപ്പ് അവസാനിച്ചു. 57 ശതമാനം പേരാണ് ആദ്യഘട്ടത്തിൽ വോട്ടു ചെയ്തത്.
അതിനിടെ, മാവോയിസ്റ്റ് സ്വാധീന മേഖലയായ ജമൂയിയിൽ സ്ഥാനാർത്ഥിക്കു നേരെ വെടിവയ്പുണ്ടായി. വെടിവയ്പിൽ ആർക്കും പരിക്കില്ല. എൽജെപി സ്ഥാനാർത്ഥിക്കു നേരെയാണ് വെടിവയ്പുണ്ടായത്. അക്രമി സംഘത്തിലെ ഒരാളെ പിടികൂടിയിട്ടുണ്ട്. അക്രമത്തെത്തുടർന്ന് ഇവിടുത്തെ പോളിങ് അവസാനിപ്പിക്കുകയായിരുന്നു. അങ്ങിങ്ങ് ഒറ്റപ്പെട്ട അക്രമസംഭവങ്ങളുമുണ്ടായി.
സംസ്ഥാനത്തെ 49 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. പത്ത് ജില്ലകളിലായുള്ള 49 മണ്ഡലങ്ങളിൽ നിന്ന് 583 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1,35,72,339 വോട്ടർമാരാണ് ഇവിടെയുള്ളത്.
കഴിഞ്ഞ വർഷത്തിലേതിനെക്കാളും 6.15 ശതമാനത്തിന്റെ വർധനവാണ് പോളിങ് ശതമാനത്തിലുള്ളത്. 59.50 ശതമാനം സ്ത്രീകളും 54.5 ശതമാനം പുരുഷന്മാരും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴു മണിക്കാരംഭിച്ച പോളിങ് വൈകിട്ട് അഞ്ചുവരെയായിരുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ നാലു മണിക്കു തന്നെ പോളിങ് അവസാനിച്ചിരുന്നു.
ജെഡിയു, ആർജെഡി, കോൺഗ്രസ് ഉൾപ്പെട്ട വിശാല സഖ്യവും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യവും തമ്മിലാണ് പ്രധാന പോരാട്ടം. ബിജെപിക്ക് വേണ്ടി മോദി നേരിട്ടെത്തിയായിരുന്നു പ്രചരണം. ജെഡിയു സഖ്യത്തെ നയിച്ചതാകട്ടെ നിതീഷ് കുമാറും ലാലു പ്രസാദും നേരിട്ടും. സിപിഐ, സിപിഐഎം, സിപിഐ(എംഎൽ), ഫോർവേഡ് ബ്ലോക്ക്, എസ്‌യുസിഐസി എന്നീ കക്ഷികളും മുന്നണിയായി മത്സരരംഗത്തുണ്ട്. ജെഡിയു 24 സീറ്റിലും ആർജെഡി പതിനേഴിടത്തും കോൺഗ്രസ് എട്ടിടത്തും ജനവിധി തേടുന്നു. ആദ്യ ഘട്ടത്തിൽ 27 മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. എൻഡിഎ ഘടകകക്ഷികളായ എൽജെപി (13), ആർഎൽഎസ്‌പി (ആറ്), ഹിന്ദുസ്ഥാനി അവാം മോർച്ച (മൂന്ന്) എന്നീ കക്ഷികളും ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുണ്ട്.
49 മണ്ഡലങ്ങളിലെ 13,212 പോളിങ് സ്‌റ്റേഷനുകളിലും കർശന സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. കേന്ദ്ര അർദ്ധസൈനിക വിഭാഗത്തെയും സംസ്ഥാന പൊലീസിനെയും പോളിങ് സ്‌റ്റേഷനുകളുടെ സുരക്ഷ ഉറപ്പാക്കാനായി വിന്യസിച്ചിട്ടുണ്ട്. ഡ്രോൺ വിമാനങ്ങളും ഹെലികോപ്റ്ററുകളും സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്നുണ്ട്. നവംബർ അഞ്ചിനാണ് അഞ്ചുഘട്ടങ്ങളായി നടക്കുന്ന തെരഞ്ഞെടുപ്പ് സമാപിക്കുക. നവംബർ എട്ടിന് വോട്ടെണ്ണൽ നടക്കും.
അതേസമയം നിയമാസഭാതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ബിജെപി നേതൃത്വംനൽകുന്ന എൻഡിഎ സഖ്യത്തിന് ബിഹാറിൽ തിരിച്ചുവരവ് ബുദ്ധിമുട്ടാകുമെന്ന് ആർഎസ്എസ് മുഖപത്രം വ്യക്തമാക്കി. മറിച്ച് യഥാർഥ കരുത്ത് എൻഡിഎ കാണിക്കുകയാണെങ്കിൽ ആർജെഡിജെഡിയു സഖ്യത്തിന്റെ അന്ത്യമാകുമെന്നും ഓർഗനൈസറിൽ എഴുതിയ ലേഖനത്തിൽ വ്യക്തമാക്കി. എന്നാൽ മറിച്ച് സഖ്യം വിജയിച്ചാൽ അത് ബിജെപിക്കും സഖ്യത്തിനും വെല്ലുവിളികയാകുകയും ചെയ്തു.
ബിഹാറിൽ തിരഞ്ഞെടുപ്പുഫലത്തെ നിർണയിക്കുന്ന പ്രധാന ഘടകം ജാതിയാണ്. എന്നാൽ, ഈ തിരഞ്ഞെടുപ്പിൽ നിതീഷ്‌കുമാറും ലാലുപ്രസാദ് യാദവും തമ്മിലുള്ള കൂട്ടുകെട്ട് ഈ സമവാക്യങ്ങൾ തെറ്റിക്കും. എന്നിരുന്നാലും ഈ സഖ്യത്തെക്കാൾ ശക്തമായ നിലയിലാണ് എൻഡിഎ സഖ്യമെന്നും ഓർഗനൈസർ വിലയിരുത്തുന്നു. സീറ്റുവിഭജനത്തിൽ ബിജെപി സ്വീകരിച്ച തന്ത്രപരമായ സമീപനം മുന്നണിക്ക് കെട്ടുറപ്പുനൽകി. 160 സീറ്റിലേ ബിജെപി മത്സരിക്കുന്നുള്ളൂ. 83 സീറ്റ് സഖ്യകക്ഷികൾക്കു നൽകി. പിന്നാക്കജാതിയിൽനിന്നുള്ള സ്ഥാനാർത്ഥികൾക്ക് കൂടുതൽ പരിഗണന നൽകിയതും സഖ്യത്തിനു ഗുണകരമാകുമെന്ന് ഓർഗനൈസർ പറയുന്നു.