മേരിലാന്റ്: മേരിലാന്റിലെ സിറ്റിയായ കോളേജ് പാർക്ക് കൊൺസിൽ തിരഞ്ഞെടുപ്പിൽ അനധികൃത കുടിയേറ്റക്കാർ, ഇമ്മിഗ്രന്റ്‌സ്, തുടങ്ങിയവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള അനുമതി നൽകുന്നതിന് തീരുമാനിച്ചു. നോൺ ഇമ്മിഗ്രന്റ്‌സിന് വോട്ടവകാശം നൽകുന്ന അമേരിക്കയിലെ ഏറ്റവും വലിയ സിറ്റിയാണ് കോളേജ് പാർക്ക് 35000 കുടുംബങ്ങളാണ് ഈ സിറ്റിയുടെ പരിധിയിലുള്ളത്.സിറ്റി കൗൺസിൽ മുന്ന് വോട്ടുകൾക്കെതിരെ നാല് വോട്ടോടെയാണ് തീരുമാനം അംഗീകരിച്ചത്.

സാൻഫ്രാൻസിസ്‌ക്കൊ പബ്ലിക്ക് സ്‌കൂൾ ബോർഡ് ഇലക്ഷനിൽ പൗരന്മാരല്ലാത്തവർക്ക് വോട്ടവകാശം നൽകുന്നതിന് നവംബറിൽ നടന്ന റഫണ്ടത്തിൽ വോട്ടർമാർ അനുമതി നൽകിയിരുന്നു.മാസചുസെറ്റ്‌സ്, ആംഹെഴ്സ്റ്റ്, കാംബ്രിഡ്ജ്, ന്യൂട്ടൺ, ബ്രൂക്ലിൻ ഇമ്മിഗ്രന്റൻസിന് വോട്ടവകാശം നൽകിയിട്ടുണ്ട്.അമേരിക്കയിൽ നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ പൗരന്മാരല്ലാത്തവർ വോട്ട് രേഖപ്പെടുത്തിയാൽ തടവ് ശിക്ഷയും ഫൈനും ഉൾപ്പെടെയുള്ള ശിക്ഷയാണ് ലഭിക്കുക.ലോക്കൽ ബോഡികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആർക്കെല്ലാമാണ് വോട്ടവകാശം എന്ന തീരുമാനിക്കുന്നതിനുള്ള അവകാശം കൗൺസിലിൽ നിക്ഷിപ്തമാണ്.