മനാമ: രാജ്യത്തെ പാർലമെന്റ് മുനിസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് സമാധാനപരം. കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ തന്നെ പോളിങ് സ്‌റ്റെഷനുകളിൽ നല്ല തിരക്കായിരുന്നു രാത്രി 8 മണിക്ക് അവസാനിക്കുമെന്ന് അറിയിച്ചിരുന്ന പോളിങ് രണ്ടു മണിക്കൂർ കൂടി നീട്ടി 10 മണിക്കാണ് അവസാനിച്ചത്.

നഗരങ്ങളിലും ഗ്രാമങ്ങളിലും പൊലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് സ്ഥാനാർത്ഥികളുടെ എണ്ണത്തിലും വർദ്ധന ഉണ്ടായിരുന്നു,. അതുകോണ്ട് തന്നെ പോളിങ് ശതമാനവും ഉയർന്നു. രാവിലെ മുതൽ പല ബൂത്തുകളിലും നീണ്ട ക്യു അനുഭവപ്പെട്ടിരുന്നു. പലരും കൈ കുഞ്ഞുങ്ങളുമായി എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

349713 വോട്ടർമാരാന് ഉണ്ടായിരുന്നത്. പാർലമെന്റിലേക്ക് 266 സ്ഥാനാർത്ഥികളും മുനിസിപ്പാലിറ്റിയിലേക്ക് 153 സ്ഥാനാർത്ഥികളുമാണ് മത്സരിച്ചത്.