- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റ് കോളുകൾക്ക് ദുബായിൽ കടിഞ്ഞാണിടുന്നു;വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്‌സ് ഉപയോഗിക്കുന്നവർക്കെതിരെ നടപടിയുമായി ദുബൈ പൊലീസ്
ദുബൈ: രാജ്യത്തെ പ്രവാസി സമൂഹം കൂടുതലായി ആശ്രയിക്കുന്ന ഇന്റർനെറ്റ് കോളുകൾക്ക് കടിഞ്ഞാണിട്ട് ദുബൈ അധികൃതർ. രാജ്യത്തെ വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്‌സ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ദുബൈ പൊലീസ് തയ്യാറെടുക്കുന്നത്. വിപിഎന്നിന്റെ ഉപയോഗം യുഎഇ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി വിലക്കിയിട്ടുണ്ടെങ്ക
ദുബൈ: രാജ്യത്തെ പ്രവാസി സമൂഹം കൂടുതലായി ആശ്രയിക്കുന്ന ഇന്റർനെറ്റ് കോളുകൾക്ക് കടിഞ്ഞാണിട്ട് ദുബൈ അധികൃതർ. രാജ്യത്തെ വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക്‌സ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ദുബൈ പൊലീസ് തയ്യാറെടുക്കുന്നത്.
വിപിഎന്നിന്റെ ഉപയോഗം യുഎഇ ടെലികമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റി വിലക്കിയിട്ടുണ്ടെങ്കിലും നിരവധി പേർ ഇപ്പോഴുമിത് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽ പെട്ടതിനെതുടർന്നാണ് പൊലീസ് മുന്നറിയിപ്പുമായി എത്തിയത്.
വിപിഎൻ സർവീസുകൾ നേരത്തെ ദുബായിൽ നിരോധിച്ചിരുന്നു. എന്നാൽ ഉപയോഗിക്കുന്നവർക്കെതിരേ കർശനമായ നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല. ഇന്റർനെറ്റ് കോളുകൾക്ക് ദുബായിൽ നിരോധനമുണ്ട്. ഇത്തരം സേവനം നൽകുന്ന വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്താണ് ഇതിനെ സർക്കാർ തടയുന്നത്. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കുകൾ വഴി അനധികൃതമായി ഇത്തരം വെബ്‌സൈറ്റുകളുടെ സേവനം ഉപയോക്താക്കൾക്ക് നൽകുന്ന സ്ഥാപനങ്ങൾ പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് വിപിഎൻ നിരോധിക്കാൻ തീരുമാനമായത്.
നിരോധനം ശക്തമായാൽ ഇന്റർനെറ്റ് കോൾ കാർഡുകൾ ലഭിക്കാതാകു മെന്നാണ് സൂചന. വിപിഎൻ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ ക്കെതിരേ വലിയ തോതിലുള്ള പിഴ ഈടാക്കാനും നിർദ്ദേശമുണ്ട്.