- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലപ്പുഴ സമ്മേളനത്തിലെ വിലക്ക് തൃശൂരിൽ മറികടന്ന് വി എസ്; തലമുതിർന്ന സഖാവിന്റെ അഭിവാദ്യ പ്രസംഗത്തിന് കയ്യടിച്ച് അണികൾ: കേരളം കടന്നു പോകുന്നത് അതീവ ഗൗരവമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലൂടെയെന്ന് വി എസ് അച്യുതാനന്ദൻ
തൃശൂർ: തൃശൂർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച് വി എസ് അച്യുതാനന്ദൻ. ആലപ്പുഴ സമ്മേളനത്തിൽ വിലക്കിയ അഭിവാദ്യ പ്രസംഗത്തിനാണ് തൃശൂരിൽ അവസരമൊരുങ്ങിയത്. സംസ്ഥാന സമ്മേളനത്തിനു പതാക ഉയർത്തിയശേഷമാണ് വി എസ് അഭിവാദ്യ പ്രസംഗത്തിൽ സംസാരിച്ചു തുടങ്ങിയത്. സംസ്ഥാനം കടന്നു പോകുന്നത് അതീവ ഗൗരവമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലൂടെയാണെന്നു വി എസ് പറഞ്ഞു. രാജ്യത്തെ വർഗീയതയെയും നവ ലിബറൽ വെല്ലുവിളികളെയും ചെറുത്തുനിൽക്കാൻ മതനിരപേക്ഷ, ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തമാക്കണം. നവകേരളം സൃഷ്ടിക്കാൻ ശ്രമിക്കുന്ന എൽഡിഎഫ് സർക്കാരിനു കൂടുതൽ കരുത്തു പകരണം. സർക്കാരിനെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപിക്കാൻ കഴിയണമെന്നും വി എസ് പറഞ്ഞു. പിണറായിയെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിനു 'കുറ്റപത്രം' സമർപ്പിച്ച വിഎസിനെതിരെ കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തലേന്നു സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയിരുന്നു. പതാക ഉയർത്തിയശേഷം പ്രസംഗിച്ചാൽ വി എസ് അതിനു മറുപടി പറയുമോയെന്നതുകൂടി കണക്കിലെടുത്ത് അതിനുള്ള അവസരം അന
തൃശൂർ: തൃശൂർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ച് വി എസ് അച്യുതാനന്ദൻ. ആലപ്പുഴ സമ്മേളനത്തിൽ വിലക്കിയ അഭിവാദ്യ പ്രസംഗത്തിനാണ് തൃശൂരിൽ അവസരമൊരുങ്ങിയത്. സംസ്ഥാന സമ്മേളനത്തിനു പതാക ഉയർത്തിയശേഷമാണ് വി എസ് അഭിവാദ്യ പ്രസംഗത്തിൽ സംസാരിച്ചു തുടങ്ങിയത്.
സംസ്ഥാനം കടന്നു പോകുന്നത് അതീവ ഗൗരവമായ രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലൂടെയാണെന്നു വി എസ് പറഞ്ഞു. രാജ്യത്തെ വർഗീയതയെയും നവ ലിബറൽ വെല്ലുവിളികളെയും ചെറുത്തുനിൽക്കാൻ മതനിരപേക്ഷ, ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ശക്തമാക്കണം. നവകേരളം സൃഷ്ടിക്കാൻ ശ്രമിക്കുന്ന എൽഡിഎഫ് സർക്കാരിനു കൂടുതൽ കരുത്തു പകരണം. സർക്കാരിനെ തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളെ ചെറുത്തു തോൽപിക്കാൻ കഴിയണമെന്നും വി എസ് പറഞ്ഞു.
പിണറായിയെക്കുറിച്ചു കേന്ദ്ര നേതൃത്വത്തിനു 'കുറ്റപത്രം' സമർപ്പിച്ച വിഎസിനെതിരെ കഴിഞ്ഞ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനത്തലേന്നു സെക്രട്ടേറിയറ്റ് പ്രമേയം പാസാക്കിയിരുന്നു.
പതാക ഉയർത്തിയശേഷം പ്രസംഗിച്ചാൽ വി എസ് അതിനു മറുപടി പറയുമോയെന്നതുകൂടി കണക്കിലെടുത്ത് അതിനുള്ള അവസരം അന്നു നൽകിയില്ല. അന്നത്തെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷം പാർട്ടിയിൽ വഴിമാറിയെന്നതിന്റെകൂടി തെളിവായി വിഎസിന്റെ ഇത്തവണത്തെ പ്രസംഗം.