- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിയ്ക്കെതിരെ കത്ത്; മനോരമയെ കുത്തി എഫ്ബി പോസ്റ്റും; മുല്ലപ്പെരിയാറിൽ മുഖ്യമന്ത്രിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്ന് വി എസ്; കുറിപ്പ് നൽകലിൽ പത്രവും ചാനലും പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്നും വിശദീകരണം; സംഭവിച്ചതു സംഭവിച്ചു, കൂടുതലൊന്നും പറയാനില്ലെന്ന് യെച്ചൂരി
തിരുവനന്തപുരം: മലയാള മനോരമ തനിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തുന്നുവെന്ന് പറയാതെ പറഞ്ഞ് വി എസ് അച്യൂതാനന്ദൻ. താൻ സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് യെച്ചൂരിക്ക് കുറിപ്പ് നൽകിയെന്നത് കള്ളപ്രചരണമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടെന്ന് പറയുന്ന പത്രമാണ് ഇതിന് പിന്നിൽ. പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്നും വി എസ് പറയുന്നു. പുതിയ വാടകവീട്ടിലേക്ക് മാറിയതിന് ശേഷമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വി എസ് പത്രത്തെ കടന്നാക്രമിക്കുന്നത്. അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ(എം) സെക്രട്ടറിക്ക് വി എസ് കത്തയച്ചതും ചർച്ചയായി. മുല്ലപ്പെരിയാറിൽ പിണറായിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നാണ് വിഎസിന്റെ നിലപാട്. പ്രസ്താവന ഇടതുമുന്നണിയുടെ നിലപാടിനു വിരുദ്ധമാണ്. പാർട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്‌തോ എന്ന് തനിക്ക് അറിയില്ല. എൽഡിഎഫ് ഇക്കാര്യം ചർച്ച ചെയ്ത് വ്യക്തത വരുത്തണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വി എസ് കത്തു നൽകിയത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിഎസിന്റ
തിരുവനന്തപുരം: മലയാള മനോരമ തനിക്കെതിരെ കള്ളപ്രചരണങ്ങൾ നടത്തുന്നുവെന്ന് പറയാതെ പറഞ്ഞ് വി എസ് അച്യൂതാനന്ദൻ. താൻ സ്ഥാനമാനങ്ങൾ ആവശ്യപ്പെട്ട് യെച്ചൂരിക്ക് കുറിപ്പ് നൽകിയെന്നത് കള്ളപ്രചരണമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടെന്ന് പറയുന്ന പത്രമാണ് ഇതിന് പിന്നിൽ. പ്രചരിപ്പിക്കുന്നതെല്ലാം പച്ചക്കള്ളമാണെന്നും വി എസ് പറയുന്നു. പുതിയ വാടകവീട്ടിലേക്ക് മാറിയതിന് ശേഷമാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വി എസ് പത്രത്തെ കടന്നാക്രമിക്കുന്നത്. അതിനിടെ മുല്ലപ്പെരിയാർ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഐ(എം) സെക്രട്ടറിക്ക് വി എസ് കത്തയച്ചതും ചർച്ചയായി.
മുല്ലപ്പെരിയാറിൽ പിണറായിയുടെ പ്രസ്താവന ആശങ്കയുണ്ടാക്കിയെന്നാണ് വിഎസിന്റെ നിലപാട്. പ്രസ്താവന ഇടതുമുന്നണിയുടെ നിലപാടിനു വിരുദ്ധമാണ്. പാർട്ടി സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്‌തോ എന്ന് തനിക്ക് അറിയില്ല. എൽഡിഎഫ് ഇക്കാര്യം ചർച്ച ചെയ്ത് വ്യക്തത വരുത്തണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വി എസ് കത്തു നൽകിയത്. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വിഎസിന്റെ പദവി സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ തീരുമാനം എടുത്തില്ല. ഇതിന് പിന്നാലെയാണ് രണ്ട് വിഷയങ്ങളിലും വി എസ് നിലപാട് വിശദീകരിച്ചത്.
എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാവേളയിൽ നടന്ന കുറിപ്പുവിവാദം സംബന്ധിച്ച് സമൂഹമാദ്ധ്യമത്തിലൂടെ വി എസ് നൽകിയ വിശദീകരണം പാർട്ടിയെ വീണ്ടും വെട്ടിലാക്കുന്നു എന്നും സൂചനയുണ്ട്. 'സംഭവിച്ചതു സംഭവിച്ചു, കൂടുതലൊന്നും പറയാനില്ല' എന്നായിരുന്നു പുതിയ വിശദീകരണം സംബന്ധിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ ആദ്യപ്രതികരണം. കരുതലോടെ മാത്രമേ പ്രതികരിക്കൂ. അതിനിടെയാണ് മുല്ലപ്പെരിയാറിൽ പിണറായിയെ വിമർശിക്കുന്ന വിഎസിന്റെ കത്ത്. തിരുത്തൽ ശക്തിയായി താനുണ്ടാകുമെന്ന മുന്നറിയിപ്പാണ് വി എസ് ഇതിലൂടെ നൽകുന്നതെന്നാണ് സിപിഐ(എം) വിലയിരുത്തുന്നത്. മുല്ലപ്പെരിയാർ വിഷയത്തിൽ പിണറായി സ്വീകരിച്ചിരിക്കുന്ന നിലപാട് ഇടതുമുന്നണിയിലുണ്ടാക്കിയിരുന്ന ധാരണകൾക്ക് വിരുദ്ധമാണന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു. മുല്ലപ്പെരിയാർ സംബന്ധിച്ച പിണറായിയുടെ പ്രസ്താവന എൽഡിഎഫിൽ ചർച്ചചെയ്ത് വ്യക്തത വരുത്തണമെന്നും വി എസ് കത്തിൽ ആവശ്യപ്പെടുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം ഇപ്പോൾ വേണെമെന്ന് തോന്നുന്നില്ലെന്നും അണക്കെട്ട് ബലപ്പെട്ടുവെന്ന തമിഴ്‌നാടിന്റെ റിപ്പോർട്ട് തള്ളിക്കളയാനാവില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ മുൻ നിലപാടിൽ നിന്ന് മാറ്റം രേഖപ്പെടുത്തുന്ന പിണറായിയുടെ പ്രസ്താവന ചർച്ചയായിരുന്നു. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
വി എസ് അച്യൂതാനന്ദന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ജനങ്ങളിലൊരാളായി തുടരുമ്പോൾ
ഞാൻ ഇന്ന് പുതിയ വാടകവീട്ടിലേക്ക് താമസം മാറുകയാണ്.മുമ്പേ തീരുമാനിച്ചതാണിത്. അതനുസരിച്ച് പ്രതിപക്ഷനേതാവിന്റെ ഓഫീസിലെയും വസതിയിലെയും സ്റ്റാഫിനോട് ഇക്കാര്യം പറഞ്ഞിട്ട് ദിവസങ്ങളായി.
ഇന്നലെ ഒരു പ്രമുഖ പത്രത്തിന്റെ ഒന്നാം പേജിൽ പ്രാധാന്യത്തോടെ കൊടുത്ത വാർത്ത നിങ്ങൾ കണ്ടുകാണും 'വീടുമാറ്റം വൈകിപ്പിച്ച് വി എസ്' എന്നാണ് അതിന്റെ തലക്കെട്ട്. എന്നോടോ എന്റെ രണ്ടുഡസനിൽ കുറയാത്ത സ്റ്റാഫിൽ ആരോടെങ്കിലുമോ ചോദിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു വ്യാജവാർത്ത അവർക്ക് കൊടുക്കേണ്ടി വരില്ലായിരുന്നു. എന്നാൽ, വാർത്ത പ്രത്യേകിച്ചും ഇടതുപക്ഷക്കാരെയും അതിൽതന്നെ വി എസ്. അച്യുതാനന്ദനെയും സംബന്ധിച്ചാവുമ്പോൾ എത്രത്തോളം കള്ളമായാലും കുഴപ്പമില്ല എന്ന മാനസികാവസ്ഥയിലാണിപ്പോൾ ആ പത്രവും അവരുടെ ചാനലും.
ഇന്ന് ഒന്നാം പേജിൽ ആ പത്രം മറ്റൊരു നുണ പ്രസിദ്ധീകരിച്ചിട്ടുണ്ട് 'പദവി, ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ:വി എസ് സമ്മതിച്ചു' എന്നാണതിന്റെ തലക്കെട്ട് .പൂർണമായും അസംബന്ധമാണിത്. ഇതേക്കുറിച്ച് സിപിഎമ്മിന്റെ ഒരു ഘടകത്തിലുമുള്ള ആരും എന്നോട് സംസാരിക്കുകയോ ഞാൻ എന്തെങ്കിലും മറുപടി പറയുകയോ ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ ഇത്തരം വാർത്ത പടച്ചുവിടുന്നവർ സത്യസന്ധമായ മാദ്ധ്യമ പ്രവർത്തനത്തിന് വരുത്തിവയ്ക്കുന്ന കെടുതികൾ ചർച്ച ചെയ്യണമെന്ന് പൊതുസമൂഹത്തോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഞാൻ സ്ഥാനമാനങ്ങൾ ചോദിച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി സഖാവ് സീതാറാംയെച്ചൂരിക്ക് കുറിപ്പുനൽകി എന്ന കള്ളം പ്രചരിപ്പിക്കാൻ കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുണ്ടെന്ന് അവകാശപ്പെടുന്ന പത്രം നടത്തിവരുന്ന ശ്രമങ്ങൾ മാദ്ധ്യമഗവേഷകർ ഭാവിയിൽ പഠനവിഷയമാക്കുമെന്ന് ഉറപ്പാണ്.
യെ്ച്ചൂരിക്ക് ഞാൻ ഒരു കുറിപ്പുനൽകുന്നത്, അതും എനിക്ക് ഏതെങ്കിലും സ്ഥാനമാനങ്ങൾ ആവശ്യമുണ്ടെങ്കിൽ ഊരുംപേരുമൊന്നുമെഴുതാതെ ഒരു വെള്ളക്കടലാസിൽ ആരെയോ കൊണ്ട് കൈപ്പടയിലെഴുതിപ്പിച്ചായിരിക്കുമോ എന്നൊന്നും ചിന്തിക്കാതെ കള്ളം പ്രചരിപ്പിക്കുകയായിരുന്നു ആ പത്രം. എനിക്ക് ഔപചാരിക വിദ്യാഭ്യാസം കാര്യമായിട്ടില്ലെങ്കിലും മലയാളത്തിലും അത്യാവശ്യം ഇംഗ്ലീഷിലും എഴുതാനും വായിക്കാനും ഇപ്പോഴും കഴിവുണ്ട്. ഞാൻകൂടി നട്ടുനനച്ചുണ്ടാക്കിയ സിപിഐ(എം) എന്ന മഹാപ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ ഏത് നേതാക്കളോടും എന്തുകാര്യവും നേരിട്ടുപറയാനും എന്തെങ്കിലും എഴുതിക്കൊടുക്കേണ്ടി വന്നാൽ അതിനും എനിക്ക് സ്വാതന്ത്യവുമുണ്ട്. എനിക്ക് ഏതെങ്കിലും പദവി ആവശ്യമുണ്ടെങ്കിൽ പുതിയ ഒരു സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുന്നതിനിടയിൽ യെച്ചൂരിക്ക് എന്തെങ്കിലും കുറിപ്പ് നൽകേണ്ടതില്ല. അന്നും അതിനുമുമ്പുള്ള ദിവസങ്ങളിലും ഞാനും യെച്ചൂരിയുംമാത്രമായും അല്ലാതെയും പലതവണ കൂടിക്കണ്ടിരുന്നു.അപ്പോഴൊന്നും നൽകാതെ എൽ.ഡി.എഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ കീറക്കടലാസിലാണ് ഇത്തരം കാര്യങ്ങൾ എഴുതിനൽകുന്നത് എന്ന വിചിത്രഭാവനയുടെ ഉളുപ്പില്ലായ്മയെ എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല. .യെച്ചൂരിതന്നെ ഇതുസംബന്ധിച്ചു പറഞ്ഞത് പല അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ വന്നിട്ടുണ്ടെന്നും അത് കൈമാറി എന്നുമാണ്. അല്ലാതെ ഞാൻ ഏതെങ്കിലും പദവി ആവശ്യപ്പെട്ട് കുറിപ്പു നൽകി എന്ന് ആ സഖാവ് പറഞ്ഞിട്ടില്ല.
മുമ്പ്, 'നിലമറന്ന് വി എസ്' എന്ന തലക്കെട്ടിൽ ഒന്നാം പേജിൽ പ്രധാനവാർത്ത പ്രസിദ്ധീകരിച്ച പത്രമാണിത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട കോടതിരേഖ നിയമസഭയിൽ വായിച്ചതിനായിരുന്നു ഈ ഹാലിളക്കം. ഞാൻ അന്ന് പ്രസംഗിച്ചത് സത്യമായിരുന്നുവെന്ന് പിന്നീട് തെളിയുകയും ചെയ്തു.വി എസ് അച്യുതാനന്ദന്റെ മകനെയും മകളെയും ബന്ധുക്കളെയും അപമാനിക്കുന്ന വിധത്തിൽ എത്ര വാർത്ത കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഇതേ പത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചു? അതൊക്കെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അറിവോടെയും പിന്തുണയോടെയുമായിരുന്നു. ഈ പത്രവും അതിന്റെ ചാനലും യു.ഡി.എഫ് സർക്കാരും തലകുത്തി നിന്നിട്ടും അതിലൊന്നിന്റെ പേരിലെങ്കിലും നടപടി എടുക്കാനായോ?എനിക്കോ എന്റെ കുടുംബാംഗങ്ങളുടെയോ പേരിൽ വഴിവിട്ട് എന്തെങ്കിലും ഉണ്ടെങ്കിൽ നടപടി എടുക്കാൻ നിയമസഭയിലും പുറത്തും ഞാൻ വെല്ലുവിളിച്ചതുമാണല്ലോ. എന്നിട്ടെന്തായി?
അതേസമയം, ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളിൽ ചിലരുടെ 'കൃത്യങ്ങൾ' ആ പത്രത്തിൽ വരാത്തത് സോഷ്യൽമീഡിയയിൽ പാട്ടാണ്. ഉമ്മൻ ചാണ്ടിയുടെ വാക്ക് വിശ്വസിച്ച് എനിക്കും കുടുംബാംഗങ്ങൾക്കും എതിരെ വാർത്ത കൊടുത്ത പത്രം നാറിയില്ലേ? കമ്മ്യൂണിസ്റ്റുകാർ കേരളത്തിൽ അധികാരത്തിൽവന്നാൽ ആത്മഹത്യചെയ്യുമെന്ന് പണ്ടുപറഞ്ഞതാണ് ഈ പത്രത്തിന്റെ പ്രധാനി. അന്ന് നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാനാവാത്ത ആ പത്രം മാദ്ധ്യമവൃത്തികേടുകളുടെ പര്യായമായി മലയാളിക്ക് അപമാനമായി തുടരുകയാണ്. തെരഞ്ഞെടുപ്പിനുമുമ്പുതന്നെ ഞാൻ ഇക്കാര്യം ഒരു പത്രത്തിൽ എഴുതിയ 'ജനപക്ഷം' എന്ന പംക്തിയിൽ വിശദീകരിച്ചിട്ടുണ്ട്.( അത് ഇതിന്റെ ചുവടെ കൊടുക്കുന്നു) മാനസപുത്രനായ ഉമ്മൻ ചാണ്ടിക്ക് പ്രതിപക്ഷനേതൃസ്ഥാനംപോലും ഇല്ലെന്നറിഞ്ഞതോടെ നിലതെറ്റിയ ആ പത്രം അതിന് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളുടെ വിവേചനശക്തിയുടെമേലാണ് കുതിരകേറുന്നത്.
ഒരു കാര്യം വ്യക്തമാക്കട്ടെ കഴിഞ്ഞ ഏഴര പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിനിടയിൽ ഒരു ഘട്ടത്തിലും സ്ഥാനമാനങ്ങളുടെ പിന്നാലെ പോയിട്ടില്ലെന്ന് എനിക്ക് ചങ്കൂറ്റത്തോടെ പറയാൻ കഴിയും. എന്റെ പൊതുപ്രവർത്തനത്തിനിടയിൽ ചില സ്ഥാനമാനങ്ങൾ പ്രസ്ഥാനം തന്നിട്ടുണ്ട് ; അത് അഭിമാനത്തോടെ സ്വീകരിച്ചിട്ടുമുണ്ട്. എന്തെങ്കിലും സ്ഥാനമാനങ്ങൾ കിട്ടുമെന്ന് കരുതിയല്ല ഞാൻ പൊതുപ്രവർത്തനത്തിനിറങ്ങിയത്. അതുകൊണ്ടുതന്നെ ഇനിയും ജനങ്ങളോടൊപ്പം അവരിലൊരാളായി ഞാൻ ഉണ്ടാകും.