- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരം; ജാതിസംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ല; സവർണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയർത്താൻ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുന്ന പരിപാടി നമുക്ക് ചെയ്യാനാവില്ല; നമ്മുടെ കടമ വർഗ ഐക്യം കെട്ടിപ്പടുക്കുകയാണ്; നവോത്ഥാന വനിതാ മതിലിനെതിരെ വിമർശനവുമായി വി എസ്
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വിമർശനവുമായി വി എസ്.അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരമെന്ന് വി എസ് അച്യുതാനന്ദൻ. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിൽ ശബരിമല പ്രശ്‌നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ വനിതാ മതിൽ തീർക്കാനാണ് സർക്കാർ തീരുമാനം. ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവായ എൻ.സി. ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വി എസ് പറഞ്ഞു. നമുക്ക് എതിർത്ത് തോല്പിക്കാനുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തെയാണെന്ന് വി എസ് പറഞ്ഞു. സമൂഹത്തിൽ സവർണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയർത്താനാണ് അവർ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ല.ഒരു ബൂർഷ്വാ സമൂഹത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ അണികളിലെത്തിക്ക
തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിനെതിരെ വിമർശനവുമായി വി എസ്.അച്യുതാനന്ദൻ. ഹിന്ദുത്വവാദികളുടെ ആചാരങ്ങൾ പകർത്തലല്ല വർഗസമരമെന്ന് വി എസ് അച്യുതാനന്ദൻ. ജാതി സംഘടനകൾക്കൊപ്പമുള്ള വർഗസമരം കമ്മ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും വി എസ് തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിൽ ശബരിമല പ്രശ്‌നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ വനിതാ മതിൽ തീർക്കാനാണ് സർക്കാർ തീരുമാനം. ബാലരാമപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപകനേതാവായ എൻ.സി. ശേഖറിന്റെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി വി എസ് പറഞ്ഞു.
നമുക്ക് എതിർത്ത് തോല്പിക്കാനുള്ളത് ഒരു ഫാസിസ്റ്റ് ഭരണകൂടത്തെയാണെന്ന് വി എസ് പറഞ്ഞു. സമൂഹത്തിൽ സവർണ്ണ മേധാവിത്വത്തിന്റെ കാവിക്കൊടി ഉയർത്താനാണ് അവർ ജാതിസംഘടനകളെ പ്രോത്സാഹിപ്പിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നത്. നമുക്കത് ചെയ്യാനാവില്ല.ഒരു ബൂർഷ്വാ സമൂഹത്തിൽ പാർട്ടിയുടെ പ്രത്യയശാസ്ത്ര അടിത്തറ അണികളിലെത്തിക്കുന്നതും അവരെ കർമ്മരംഗത്തേക്ക് ആനയിക്കുന്നതും അത്ര എളുപ്പമല്ല. പക്ഷേ ആ വെല്ലുവിളി ഏറ്റെടുത്ത് കമ്മ്യൂണിസ്റ്റ്പാർട്ടിക്ക് സമരശേഷി ഉണ്ടാക്കിയെടുക്കാൻ മുമ്പേ നടന്നയാളാണ് എൻ.സി. ശേഖർ. അംഗങ്ങൾ നല്ല കമ്മ്യൂണിസ്റ്റായിരിക്കുക എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമരശേഷിക്ക് അത്യാവശ്യമാണ്. ബൂർഷ്വാസമൂഹത്തിലാണ് കമ്മ്യൂണിസ്റ്റുകാരൻ പ്രവർത്തിക്കുന്നത്.
ഇന്ത്യ ഇന്ന് കടന്നുപോകുന്ന ആസുരമായ അവസ്ഥാവിശേഷമുണ്ട്. ആഗോളമൂലധനശക്തികൾക്ക് അടിമപ്പണി ചെയ്യുന്ന ബിജെപി സർക്കാർ ജനജീവിതം ദുസ്സഹമാക്കി. അഴിമതിയും ജനദ്രോഹനടപടികളും കാരണം ജനങ്ങൾ വീർപ്പുമുട്ടുന്നു. എല്ലാ പിടിപ്പുകേടുകൾക്കും അഴിമതികൾക്കും മറയിടാൻ ജനങ്ങൾക്കിടയിൽ വർഗ്ഗീയചേരിതിരിവുണ്ടാക്കുകയാണ് ഭരണകൂടം. തൊഴിലാളിയും കർഷകനും പ്രതിഷേധത്തിന്റെ അലകടൽ തീർക്കുകയാണ് ഇന്ത്യയിൽ. കർഷകരെയും തൊഴിലാളികളെയും വർഗ ഐക്യത്തിന്റെ പാതയിലേക്ക് നയിക്കാനാവശ്യമായ പ്രവർത്തനങ്ങളേറ്റെടുക്കുകയാണ് ഏതൊരു കമ്മ്യൂണിസ്റ്റുകാരന്റെയും അടിയന്തരകടമ. ആ കടമ നിർവ്വഹിക്കപ്പെടാതിരിക്കാനാണ് സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. ആ ശ്രമത്തിന് ഭരണകൂട പിന്തുണ നൽകുകയാണ് ബിജെപിയുടെ ദൗത്യം. ജനങ്ങളെ വർഗ്ഗീയമായി വേർപിരിക്കാനെളുപ്പമാണ്. എന്നാൽ വർഗ്ഗപരമായി സംഘടിപ്പിക്കാൻ ഏറെ പ്രയാസവുമാണ്. ബിജെപി ശ്രമിക്കുന്നത് സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കി ഭരണം നിലനിറുത്താനാണ്. നമുക്കേറ്റെടുക്കാനുള്ള കടമ വർഗ ഐക്യം കെട്ടിപ്പടുക്കാനുമാണെന്ന് വി എസ് പറഞ്ഞു.
ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതിൽ തീർക്കുക. ശബരില വിധിക്കെതിരെ വനിതകളെ മുൻനിർത്തിയുള്ള സമരങ്ങളെ വനിതകളെ ഇറക്കി തന്നെ പ്രതിരോധിക്കാനാണ് സർക്കാർ തീരുമാനം. നവോത്ഥാന പാരമ്പര്യമുള്ള സംഘനടകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ടാണ് വനിതാ മതിൽ തീർക്കുന്നത്.