- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Bharath
- /
- Tamil Nadu
വിഎസിന് വീണ്ടും സിപിഐ(എം) വഴങ്ങി; പ്രവർത്തന റിപ്പോർട്ടിലെ മുതിർന്ന സഖാവിനെതിരായ പരാമർശങ്ങൾ പിൻവലിച്ചു; തീരുമാനം സംസ്ഥാന സമിതിയെ അറിയിച്ചത് പിണറായി വിജയൻ; യെച്ചൂരിയും ബംഗാൾ ഘടകവും നടത്തിയ നീക്കം ഫലം കണ്ടു; പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കില്ല; വി എസ് നാളെ ആലപ്പുഴയിലെത്തുമെന്ന് സൂചന
തിരുവനന്തപുരം: വീണ്ടും സിപിഐ(എം) പോളിറ്റ് ബ്യൂറോ വി എസ് അച്യുതാനന്ദന്റെ വഴിയേ വന്നു. മുതിർന്ന സഖാവില്ലാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ബംഗാൾ, ത്രിപുര ഘടങ്ങളുടെ നിലപാട് കേന്ദ്ര നേതൃത്വം മുഖവിലയ്‌ക്കെടുത്തു. അങ്ങനെ വി എസ് പറഞ്ഞ ഒരു കാര്യം അക്ഷരാർത്ഥത്തിൽ നടന്നു. ഈ സാഹചര്യത്തിൽ വി എസ്. നാളെ ആലപ്പുഴയ്ക്കു മടങ്ങിയേക്കുമെ
തിരുവനന്തപുരം: വീണ്ടും സിപിഐ(എം) പോളിറ്റ് ബ്യൂറോ വി എസ് അച്യുതാനന്ദന്റെ വഴിയേ വന്നു. മുതിർന്ന സഖാവില്ലാതെ പാർട്ടിക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന ബംഗാൾ, ത്രിപുര ഘടങ്ങളുടെ നിലപാട് കേന്ദ്ര നേതൃത്വം മുഖവിലയ്‌ക്കെടുത്തു. അങ്ങനെ വി എസ് പറഞ്ഞ ഒരു കാര്യം അക്ഷരാർത്ഥത്തിൽ നടന്നു. ഈ സാഹചര്യത്തിൽ വി എസ്. നാളെ ആലപ്പുഴയ്ക്കു മടങ്ങിയേക്കുമെന്നാണ് സൂചനകൾ. സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വി.എസിനെതിരെ വ്യക്തിപരമായ നിർദ്ദേശങ്ങളുള്ള ഭാഗം മരവിപ്പിച്ച സാഹചര്യത്തിൽ വി എസ് കടുത്ത നിലപാടിൽനിന്നു പിന്മാറുന്നതായാണു റിപ്പോർട്ട്. പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാനുള്ള തീരുമാനത്തിൽനിന്നു വി എസ്. നേരത്തെ പിന്മാറിയിരുന്നു.
സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിന്റെ ഒരു ഭാഗം മരവിപ്പിച്ചു. വി.എസിനെതിരായ വ്യക്തിപരമായ പരാമർശമുള്ള ഭാഗമാണു മരവിപ്പിച്ചത്. പ്രവർത്തന റിപ്പോർട്ടിലെ ഒരു ഭാഗം മരവിപ്പിച്ചതറിയിച്ചുകൊണ്ടാണ് പിണറായി വിജയൻ മറുപടി പ്രസംഗം തുടങ്ങിയത്. പി.കരുണാകരൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഭാഗമാണ് മരവിപ്പിച്ചത്. എസ്. രാജേന്ദ്രന്റെ മൊഴിയിൽ വ്യക്തതയില്ലെന്നും പിണറായി പറഞ്ഞു. ക്രൈം നന്ദകുമാറുമായി ബന്ധപ്പെട്ട ഭാ ഗവും മരവിപ്പിച്ചു. കേന്ദ്രകമ്മിറ്റി പരിഗണിക്കുന്നതിനാലാണ് ഇത് മരവിപ്പിക്കുന്നതെന്നും പിണറായി വ്യക്തമാക്കി. ഇതോടെ വി എസ് സംസ്ഥാന സമ്മേ ളനത്തിൽ പങ്കെടുക്കാൻ സാധ്യതയേറി.
ഇനി സിപിഎമ്മിലേക്ക് മടക്കമില്ലെന്ന് വി എസ് അച്യുതാനന്ദൻ അടുത്ത അനുയായികളെ അറിയിച്ചിരുന്നു. സാധാരണ പാർട്ടി പ്രവർത്തകനായി മാത്രം തുടരാമെന്നായിരുന്നു നിലപാട്. അതും അവർക്ക് വേണ്ടെങ്കിൽ വേണ്ട. പാർട്ടി വിരുദ്ധ മാനസികാവസ്ഥയിലേക്ക് താൻ മാറിയെന്ന് വിലയിരുത്തുന്നവരുടെ സമ്മേളനത്തിന് പോകുന്നതും ശരിയില്ല. തന്റെ രാഷ്ട്രീയ പ്രതിശ്ചായയ്ക്ക് കളങ്കമുണ്ടാക്കാൻ ആഗ്രഹിക്കുന്നുമില്ല കർശന നിലപാടിൽ വി എസ് എത്തിയിരുന്നു, നാളെ രാവിലെ പത്ത് മണിക്ക് വാർത്താ സമ്മേളനവും വിളിച്ചു. ഇതോടെ പ്രതിപക്ഷ നേതൃസ്ഥാനം വി എസ് രാജിവയ്ക്കുമെന്ന അഭ്യൂഹവുമെത്തി. വീണ്ടും സിപിഎമ്മിലെ പ്രതിസന്ധി മൂർച്ഛിച്ചതായി വാർത്ത വന്നു. ഇതോ സീതാറാം യെച്ചൂരി ശക്തമായ ഇടപെടൽ നടത്തി. പ്രവർത്തന റിപ്പോർട്ടിൽ നിന്ന് വി എസ് വിരുദ്ധ ഭാഗങ്ങൾ നീക്കി.
ഇതിനിടെ നാളെ മാദ്ധ്യമങ്ങളെ കാണുമെന്ന് പ്രകാശ് കാരാട്ടിനോടും വി എസ് വ്യക്തമാക്കി. താൻ ഉന്നയിച്ച ഒരു കാര്യമെങ്കിലും പൂർണ്ണമായും അംഗീകരിക്കാതെ തിരിച്ചില്ലെന്ന സൂചനയാണ് വി എസ് നൽകിയതും. ജനങ്ങളെ ചിലത് അറിയി്ക്കാനുണ്ടെന്നും വി എസ് കാരാട്ടിനോട് വ്യക്തമാക്കി. തുടർന്ന് വാർത്താ സമ്മേളനത്തിന്റെ ഔദ്യോഗിക അറിയിപ്പ് മാദ്ധ്യമസ്ഥാപനങ്ങളിലുമെത്തി. ഇതോടെ സിപിഎമ്മിലെ ഭിന്നത അതി രൂക്ഷമാണെന്നും വ്യക്തമായി.സംസ്ഥാന നേതൃത്വത്തിനൊപ്പം നിന്ന് പ്രകാശ് കാരാട്ട് തനിക്കെതിരെ കളിക്കുകയാണെന്ന പരാതിയും വിഎസിനുണ്ടായിരുന്നു. ഇവിടെയാണ് ബംഗാൾ ഘടകത്തിന്റെ ഇടപെടൽ എത്തിയത്. മുതിർന്ന നേതാക്കൾ പലരും വിഎസുമായി സംസാരിച്ചതോടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാമെന്ന് വി എസ് വ്യക്തമാക്കി.
ഇതിനിടെയിലാണ് പ്രവർത്തന റിപ്പോർട്ടിലെ ഭാഗങ്ങൾ മരവിപ്പിക്കപ്പെട്ടത്. ഇതോടെ വിജയം വി എസ് പക്ഷത്തായി. കാരണം വി എസ് നൽകിയ കുറിപ്പ് കേന്ദ്ര കമ്മറ്റി പരിഗണിക്കും. പോളിറ്റ് ബ്യൂറോയും ചർച്ച ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ നാളെ വാർത്താ സമ്മേളനത്തിന് ശേഷം വി എസ് ആലപ്പുഴയിലേക്ക് തിരിക്കും. സിപിഐ(എം) സമ്മേളനത്തിന്റെ സമാപനത്തിൽ പങ്കെടുക്കും. വി എസ് സംസ്ഥാന സമിതിയിൽ ഉണ്ടാകുമെന്ന ഉറപ്പും പ്രകാശ് കാരാട്ട് നൽകിയിട്ടുണ്ട്. അങ്ങനെ വീണ്ടും സിപിഎമ്മിലെ ഔദ്യോഗിക പക്ഷത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തി വി എസ് വിജയം നേടി. പക്ഷേ നാളെ രാവിലത്തെ വാർത്താ സമ്മേളനം വരെ എന്തും സംഭവിക്കാം. നിമഷങ്ങൾ വച്ച് സിപിഐ(എം) രാഷ്ട്രീയം മാറി മറിയുകയാണ്.