- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേതൃത്വം മാറിയിട്ടും പ്രവർത്തന ശൈലി പഴയതു തന്നെ; വിയോജിപ്പുകളെ വിഭാഗീയതയാക്കുന്നത് ശരിയല്ല; യെച്ചൂരിക്ക് മുന്നിൽ പരാതിയുമായി വി എസ്; എല്ലാ വിഷയവും പിബി കമ്മീഷന് വിട്ടേക്കും
തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന നേതൃത്ത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. കേരളത്തിൽ പാർട്ടിയുടെ നേതൃത്വം മാറിയിട്ടും പ്രവർത്തനശൈലിയിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് വി.എസിന്റെ പരാതി. പാർട്ടി കമ്മറ്റികളിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം ഇല്ലാതായിരിക്കുന്നുവെന്നും

തിരുവനന്തപുരം: സിപിഐ(എം) സംസ്ഥാന നേതൃത്ത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകി. കേരളത്തിൽ പാർട്ടിയുടെ നേതൃത്വം മാറിയിട്ടും പ്രവർത്തനശൈലിയിൽ മാറ്റമുണ്ടായിട്ടില്ലെന്നാണ് വി.എസിന്റെ പരാതി.
പാർട്ടി കമ്മറ്റികളിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാനുള്ള അന്തരീക്ഷം ഇല്ലാതായിരിക്കുന്നുവെന്നും വി എസ് യച്ചൂരിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നു. വിയോജിപ്പുകൾ അറിയിക്കുന്നത് വിഭാഗിയതായി ചിത്രീകരിക്കപ്പെടുകയാണെന്നും വി എസ് യച്ചൂരിക്ക് നൽകിയ പരാതിയിൽ പറയുന്നു. സെക്രട്ടേറിയറ്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത് വിഭാഗീയതയായി കാണുകയാണെന്നും വി സി പാരാതിപ്പെട്ടു.
സംസ്ഥാനസെക്രട്ടറിയേറ്റ് തെരഞ്ഞടുപ്പിൽ ഏഴ് അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചത് നേതൃത്വം വിഭാഗീയതായായി ചിത്രീകരിച്ച് കീഴ്ഘടകളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വം ഇടപെടണമെന്നും വി എസ് ആവശ്യപ്പെട്ടു. കേന്ദ്രകമ്മിറ്റി ഈ വിഷയങ്ങളെല്ലാം പിബി കമ്മീഷന്റെ പരിഗണനക്ക് വിടാനാണ് സാധ്യത. നേതാക്കൾക്ക് നൽകേണ്ട ചുമതല സംബന്ധിച്ച് കേന്ദ്രകമ്മിറ്റിയിൽ ചർച്ച തുടങ്ങി. ഇക്കാര്യത്തിൽ പിബി തയ്യാറാക്കിയ നിർദ്ദേശങ്ങൾ കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിച്ചു.
പഴയ കേന്ദ്രസംസ്ഥാന നേതൃത്വങ്ങൾക്കെതിരായ വിഎസിന്റെ പ്രസ്താവന നേരത്തെ പൊളിറ്റ് ബ്യൂറോ തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് വിഎസിനെ രൂക്ഷമായി വിമർശിച്ച് പ്രമേയവും പാസാക്കി. ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുമെങ്കിലും വിഎസിന്റെ പരാതിയുൾപ്പെടെയുള്ള കേരള വിഷയങ്ങളിൽ ഇന്ന് തുടങ്ങിയ കേന്ദ്രകമ്മിറ്റിയിൽ കാര്യമായ ചർച്ച ഉണ്ടാകില്ല.
അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ വിഎസിനെതിരെ ഇപ്പോൾ നടപടി വേണ്ടെന്നാണ് നേതൃത്വത്തിന്റെ നിലപാട്.

