- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനോരമയ്ക്ക് ദേശീയ ഗെയിംസിനായി പത്ത് കോടി നൽകിയതിനെതിരെ വി എസ്; പത്രത്തെ സഹായിക്കാൻ ഗെയിംസിനെ മറയാക്കുന്നു; ഇടപാടിൽ ദുരൂഹതയെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ദേശീയ ഗെയിംസിലെ കള്ളക്കളികൾ മറുനാടൻ മലയാളിയാണ് ആദ്യം പുറത്തു കൊണ്ടു വന്നത്. വാർത്തകൾ അനുകൂലമാക്കാൻ ഈവന്റ് മാനേജ്‌മെന്റിന്റെ ചുമതല മനോരമയെ ഏൽപ്പിച്ചത് മറുനാടൻ വാർത്തയാക്കി. തൊട്ടു പിറകെ ചില മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ഈ വിഷയത്തിൽ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച
തിരുവനന്തപുരം: ദേശീയ ഗെയിംസിലെ കള്ളക്കളികൾ മറുനാടൻ മലയാളിയാണ് ആദ്യം പുറത്തു കൊണ്ടു വന്നത്. വാർത്തകൾ അനുകൂലമാക്കാൻ ഈവന്റ് മാനേജ്‌മെന്റിന്റെ ചുമതല മനോരമയെ ഏൽപ്പിച്ചത് മറുനാടൻ വാർത്തയാക്കി. തൊട്ടു പിറകെ ചില മാദ്ധ്യമങ്ങളും ഏറ്റെടുത്തു. ഈ വിഷയത്തിൽ ദേശീയ ഗെയിംസ് സെക്രട്ടറിയേറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത് എത്തി. പത്രത്തെ സഹായിക്കാനുള്ള തട്ടിപ്പാണിതെന്ന് വി എസ് വിശദീകരിച്ചു.
ദേശീയ ഗെയിംസിനോടനുബന്ധിച്ച് കൂട്ടയോട്ടം സംഘടിപ്പിക്കാനെന്ന പേരിൽ ഒരു പ്രമുഖ പത്രത്തിന് 10 കോടിയിലേറെ രൂപ നൽകാനുള്ള സർക്കാർ തീരുമാനം ദുരൂഹമാണെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു. ദേശീയ ഗെയിംസിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ജനുവരി 20ന് നടത്തുന്ന കൂട്ടയോട്ടത്തിന്റെ പേരിലാണ് പ്രമുഖ ദിനപ്പത്രത്തിന് 10.6 കോടി രൂപ നൽകാൻ തീരുമാനിച്ചിട്ടുള്ളത്. ഇത് ദേശീയ ഗെയിംസിനോടനുബന്ധിച്ച് അരങ്ങേറാനിടയുള്ള തട്ടിപ്പുകളുടെ പ്രഖ്യാപനമായി വേണം കാണാനെന്ന് വി എസ് പറഞ്ഞു.
ഭരണവർഗതാൽപ്പര്യം സംരക്ഷിക്കാൻ ബദ്ധകങ്കണമായി പ്രവർത്തിക്കുന്ന പത്രത്തെ സഹായിക്കാൻ ദേശീയഗെയിംസിനെ മറയാക്കുന്നത് അധിക്ഷേപാർഹമാണ്. മറ്റ് പത്രസ്ഥാപനങ്ങളെയെല്ലാം സമർത്ഥമായി കബളിപ്പിച്ചുകൊണ്ടാണ് ഈ തീരുമാനം എടുത്തിട്ടുള്ളതെന്നുവേണം കരുതാൻ. ഈ ദുരുപദിഷ്ട നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും വി എസ് ആവശ്യപ്പെട്ടു.
ദേശീയ ഗെയിംസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി 20ന് നടത്താൻ പോകുന്ന കൂട്ടയോട്ടങ്ങളുടെ (റൺ കേരള റൺ) നടത്തിപ്പാണ് മനോരമയ്ക്ക് നൽകിയത്. ഒരു കോടി പേരെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ 7000 പോയിന്റുകളിൽ നിന്ന് വെവ്വേറെ കൂട്ടയോട്ടം സംഘടിപ്പിക്കാനാണ് കരാർ. ജനപങ്കാളിത്തം ഉറപ്പാക്കിയാൽ പ്രത്യേകിച്ച് ഒരു ചെലവും കൂടാതെ സംഘടിപ്പിക്കാവുന്നതേയുള്ളൂ ഈ കൂട്ടയോട്ടം.
എന്നിട്ടും കൂട്ടയോട്ടത്തിന്റെ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയതിന് മാത്രം നൽകുന്നത് രണ്ട് കോടിയിലേറെ രൂപയാണ് മനോരമയ്ക്ക് നൽകിയത്. കൂട്ടയോട്ടം നടത്തിപ്പിന് മനോരമയ്ക്ക് സംസ്ഥാന സർക്കാർ 10.61 കോടിയുടെ കരാർ നൽകി. കൂട്ടയോട്ടത്തിന് അരങ്ങൊരുക്കാൻ മാത്രമാണ് ഇതിൽ 4.49 കോടി രൂപ. 6.12 കോടി രൂപ പബഌസിറ്റിക്കാണ്. മറ്റ് മാദ്ധ്യമങ്ങളെ നിശബ്ദമാക്കുകയെന്ന ലക്ഷ്യത്തോടെ നീക്കിവച്ചിട്ടുള്ള ഈ തുകയിലും 80 ശതമാനവും മനോരമയ്ക്ക് തന്നെ. ഇതാണ് വിവാദമാകുന്നത്.
തലസ്ഥാനത്താണ് ഗെയിംസിന്റെ പ്രധാന വേദി. അതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ മാദ്ധ്യമ പ്രവർത്തകരെ ഒപ്പം നിർത്തിയേ മതിയാകൂ. അതുറപ്പിക്കാൻ പ്രസ് ക്ലബ്ബിനും ഒരു കോടി രൂപ നൽകി. നാഷണൽ ഗെയിംസിന്റെ പ്രധാന മീഡിയാ സെൽ പ്രസ് ക്ലബ്ബിന് മുകളിലാണ്. മൊത്തം എസിയിലിൽ റൂഫ് ടോപ്പിൽ പുതിയ സംവിധാനം പ്രസ് ക്ലബ്ബിനായി നിർമ്മിക്കുകയാണ് സംഘാടകർ. അങ്ങനെ മാദ്ധ്യമ സ്ഥാപനങ്ങൾക്കൊപ്പം മാദ്ധ്യമ പ്രവർത്തകർക്കും നക്കാപിച്ച ഗെയിംസ് സംഘാടകർ നൽകി. ഇതിനെയെല്ലാമാണ് വി എസ് ചോദ്യം ചെയ്യുന്നത്.