- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാണിയുടെ ചിന്തയിലും മനസ്സിലും അന്തിക്രിസ്തുവും ചെകുത്താനും മാത്രം; അന്തിക്രിസ്തു എത്തുന്നത് നാശമടുക്കുമ്പോൾ; മാണിക്ക് മറുപടി പറഞ്ഞ് വി എസ് ഇന്നും സഭയിൽ താരമായി; ആരോപണങ്ങൾ നിഷേധിച്ച് ധനമന്ത്രിയും
തിരുവനന്തപുരം: തന്നെ അന്തിക്രിസ്തുവെന്നു വിശേഷിപ്പിച്ച കെ.എം. മാണിക്കു വി എസ്. അച്യുതാനന്ദന്റെ മറുപടി. മാണിയുടെ ചിന്തകളിലും പ്രവർത്തികളിലും അന്തിക്രിസ്തുവും ചെകുത്താനും മാത്രമേയുള്ളുവെന്നു വി എസ് പറഞ്ഞു. തങ്ങൾ എങ്ങനെയാണോ, മറ്റുള്ളവരെയും അങ്ങനെയേ കാണാൻ സാധിക്കൂ എന്നും വി എസ് പറഞ്ഞു. കോഴയുടെ ശബ്ദരേഖ ലഭിച്ചാലേ രാജിവയ്ക്കൂ എന്നാണ
തിരുവനന്തപുരം: തന്നെ അന്തിക്രിസ്തുവെന്നു വിശേഷിപ്പിച്ച കെ.എം. മാണിക്കു വി എസ്. അച്യുതാനന്ദന്റെ മറുപടി. മാണിയുടെ ചിന്തകളിലും പ്രവർത്തികളിലും അന്തിക്രിസ്തുവും ചെകുത്താനും മാത്രമേയുള്ളുവെന്നു വി എസ് പറഞ്ഞു. തങ്ങൾ എങ്ങനെയാണോ, മറ്റുള്ളവരെയും അങ്ങനെയേ കാണാൻ സാധിക്കൂ എന്നും വി എസ് പറഞ്ഞു.
കോഴയുടെ ശബ്ദരേഖ ലഭിച്ചാലേ രാജിവയ്ക്കൂ എന്നാണു മാണിയുടെ നിലപാട്. നേരത്തേ രാജിവച്ചാൽ അത്രയും നാണക്കേട് ഒഴിവാകുമെന്നും വി എസ് പറഞ്ഞു. നാലുമാസമായി ഊണും ഉറക്കവും ഇല്ലാത്തതിനാലാണിത്. നാശകാലത്താണ് അന്തിക്രിസ്തു വരുന്നത്. നാശമടുത്തെന്ന് മാണിക്ക് ബോധ്യമായി. നേരത്തെ രാജിവച്ചാൽ അത്രയും നാണക്കേട് ഒഴിവാകുമെന്നും വി എസ്. പറഞ്ഞു. ഇന്നലെയാണ് ബൈബിൾ വാചകങ്ങൾ ഉദ്ധരിച്ച് മാണിക്കെതിരെ വി എസ്. നിയമസഭയിൽ രംഗത്തെത്തിയത്. ഇതേതുടർന്നായിരുന്നു അന്തിക്രിസ്തു ജനിച്ചിരിക്കുന്നുവെന്ന് വി എസ്.അച്യുതാനന്ദനെതിരെ മാണിയുടെ രോഷപ്രകടനം. ഇത് സഭയിൽ വലിയ ബഹളത്തിന് വഴിവച്ചിരുന്നു.
'ഈ ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയാൽ പിന്നെ എന്തു പ്രയോജനം, കള്ളത്തരങ്ങളും മോഷണങ്ങളും നടത്തിയാൽ കെടാത്ത തീയും ചാകാത്ത പുഴുവും നിറഞ്ഞ നരകത്തിൽ നീ വീണുപോകും എന്നിങ്ങനെയായിരുന്നു ഇന്നലെ മാണിക്കെതിരെ വി എസ്. തൊടുത്ത ബൈബിൾ വാചകങ്ങൾ. ചെകുത്താൻ വേദമോതുന്നു എന്ന ചൊല്ല് പോലെയാണു വി എസ് ബൈബിൾ ഉദ്ധരിച്ചത് എന്നായിരുന്നു ഇതിനുള്ള മാണിയുടെ ക്ഷോഭത്തോടെയുള്ള മറുപടി.
അതിനിടെ ഇന്നലെ തനിക്കെതിരെ ശിവൻകുട്ടി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് മാണി നിയമസഭയിൽ പറഞ്ഞു. 211 വ്യാപാരികളുടെ റവന്യൂറിക്കവറി മാണി ഇടപെട്ട് അനധികൃതമായി സ്റ്റേ ചെയ്തു. 116 കോടി രൂപയുടെ റവന്യൂ റിക്കവറിയാണ് ഇതിലൂടെ ഇളവു ചെയ്തുകൊടുത്തതെന്നുമായിരുന്നു ശിവൻകുട്ടിയുടെ ആരോപണം.
ഇതുമായി ബന്ധപ്പെട്ട രേഖകൾ ശിവൻകുട്ടി സഭയിൽ സമർപ്പിക്കുകയും ചെയ്തു. ഇതിൽ ഒരുമണിക്കൂറോളം ദൈർഘ്യമുള്ള രേഖകളടങ്ങിയ സി.ഡിയും ഉൾപ്പെടും. മാണിയുടെ മരുമകനും ബാർ അസോസിയേഷൻ നേതാവ് ബിജു രമേശിന്റെ സഹായിയും തമ്മിലുള്ള സംഭാഷണവും ഇതിൽ ഉൾപ്പെടും. ഈ സിഡിയിൽ 10 കോടി കൊടുത്ത് കേസ് ഒത്തുതീർപ്പാക്കാനുള്ള പരിശ്രമം നടത്തുന്നതിന് തെളിവുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. എന്നാൽ തനിക്ക് ഇങ്ങനെയൊരു മരുമകനില്ലെന്നാണ് മാണിയുടെ വാദം.