- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേലുത്തമ്പി ദളവയുടെ വീരരക്തം സിരകളിൽ ഓടുന്ന നല്ല ഒന്നാന്തരം നെയ്യാറ്റിൻകര നായർ; കാര്യം നടക്കാൻ കഴുതക്കാലല്ല പിണറായിക്കാലും പിടിക്കും; വകുപ്പ് മെഡിക്കലല്ല മേടിക്കലാണെന്ന് ആദ്യം മുതലേ കേട്ടിരുന്നു: മുൻ മന്ത്രി ശിവകുമാറിനെ കുറിച്ചുള്ള അഡ്വക്കേറ്റ് ജയശങ്കറിന്റെ പോസ്റ്റും കോൺഗ്രസുകാർ വൈറലാക്കി
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെ വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ ഇട്ട കുറിപ്പ് സോഷ്യൽ മീഡിയയയിൽ ചർച്ചയാകുന്നു. വിജിലൻസ് കേസിൽ പെടാതിരിക്കാൻ മന്ത്രി ശിവകുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ പിടിച്ചുവെന്ന കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് മറുനാടൻ വാർത്തയായിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ അടുത്ത ഇര ശിവകുമാറണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിനെ പരമാർശിച്ച് ജയശങ്കർ പോസ്റ്റ് ഇട്ടത്. ഇത് കോൺഗ്രസിലെ ഒരു വിഭാഗം ഏറ്റെടുക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ കാലിൽ പിടിച്ചത് ശിവകുമാറാണെന്ന ആരോപണം പുതിയ തലത്തിലെത്തുന്നു. ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം സ്വന്തം അനുഭവത്തിൽ നിന്ന് പാഠം പഠിക്കുന്നവർ വിഡ്ഢികളാണ് ; ബുദ്ധിമാന്മാർ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന് പഠിക്കും എന്ന് പണ്ട് ഏതോ മഹാൻ പറഞ്ഞിട്ടുണ്ട്. (പ്രഷ്യയിലെ ഫ്രഡറിക് രാജാവാണെന്ന് തോന്നുന്നു.) കെ.ബാബുവിന്റെ ദുരനുഭവത്തിൽ നിന്ന് പഠിച്ച മുൻ മന്ത്രി വി എസ്.ശിവകുമാർ മുഖ്യമന്ത്രി പി
തിരുവനന്തപുരം: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ വി എസ് ശിവകുമാറിനെ വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ ഇട്ട കുറിപ്പ് സോഷ്യൽ മീഡിയയയിൽ ചർച്ചയാകുന്നു. വിജിലൻസ് കേസിൽ പെടാതിരിക്കാൻ മന്ത്രി ശിവകുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ കാലിൽ പിടിച്ചുവെന്ന കോൺഗ്രസ് നേതാവിന്റെ പോസ്റ്റ് മറുനാടൻ വാർത്തയായിരുന്നു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ അടുത്ത ഇര ശിവകുമാറണെന്നും റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശിവകുമാറിനെ പരമാർശിച്ച് ജയശങ്കർ പോസ്റ്റ് ഇട്ടത്. ഇത് കോൺഗ്രസിലെ ഒരു വിഭാഗം ഏറ്റെടുക്കുകയാണ്. ഇതോടെ മുഖ്യമന്ത്രിയുടെ കാലിൽ പിടിച്ചത് ശിവകുമാറാണെന്ന ആരോപണം പുതിയ തലത്തിലെത്തുന്നു.
ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
സ്വന്തം അനുഭവത്തിൽ നിന്ന് പാഠം പഠിക്കുന്നവർ വിഡ്ഢികളാണ് ; ബുദ്ധിമാന്മാർ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന് പഠിക്കും എന്ന് പണ്ട് ഏതോ മഹാൻ പറഞ്ഞിട്ടുണ്ട്. (പ്രഷ്യയിലെ ഫ്രഡറിക് രാജാവാണെന്ന് തോന്നുന്നു.) കെ.ബാബുവിന്റെ ദുരനുഭവത്തിൽ നിന്ന് പഠിച്ച മുൻ മന്ത്രി വി എസ്.ശിവകുമാർ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് കരഞ്ഞു കാലുപിടിച്ചു, പൊന്നു സഖാവേ വിജിലൻസിനെ വിട്ട് പിടിപ്പിക്കരുതേ പീഡിപ്പിക്കരുതേ എന്ന് വിലപിച്ചു എന്നൊക്കെയാണ് ചില കുബുദ്ധികൾ പ്രചരിപ്പിക്കുന്നത്. നേരോ നുണയോ എന്നറിയില്ല.
കാറ്റുനോക്കി പാറ്റാനും വെയിലുള്ളപ്പോൾ വൈക്കോൽ ഉണക്കാനും പഠിച്ച മോനാണ് ശിവകുമാർ. 1999 ൽ കരുണാകരന്റെ കരുണാകടാക്ഷം കൊണ്ടാണ് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ലോക്‌സഭയിലേക്ക് പോയത്. അതും ലീഡറുടെ സിറ്റിങ് സീറ്റിൽ നിന്ന്. 2004 ലും ലീഡറുടെ ആളായിത്തന്നെ മത്സരിച്ചു. പക്ഷെ തോറ്റുപോയി. 2005 മെയ് ഒന്നിന് കരുണാകരൻ വേറെ പാർട്ടിയുണ്ടാക്കിയപ്പോൾ ശിവകുമാർ ചേർന്നില്ല. മാങ്ങ തീർന്നാൽ പിന്നെ എന്ത് മാങ്കട? ആ വർഷം നവംബറിൽ ശിവകുമാർ തിരുവനന്തപുരത്തു നിന്ന് പാർലമെന്റിലേക്ക് ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചു. ലീഡറുതന്നെ വേല വച്ച് പഴയ ശിഷ്യനെ മുട്ടുകുത്തിച്ചു.
ശിവകുമാർ പിന്നീട് പെരുന്നയിൽ പൊരുന്നയിരിക്കാൻ തുടങ്ങി. തിരുവനന്തപുരത്തുനിന്ന് നിയമസഭയിലേക്ക് ജയിച്ചു. ഐ ഗ്രൂപ്പുകാരും നായന്മാരുമായ കെ.മുരളീധരൻ, ജി.കാർത്തികേയൻ, വി.ഡി.സതീശൻ, തേറമ്പിൽ രാമകൃഷ്ണൻ എന്നിവരുടെ തലയ്ക്കു മീതേകൂടി മന്ത്രിയായി.
(എല്ലാം സുകുമാരൻ നായരുടെ അനുഗ്രഹം) ശിവകുമാറിന്റെ വകുപ്പ് മെഡിക്കലല്ല മേടിക്കലാണെന്ന് ആദ്യം മുതലേ കേട്ടിരുന്നു. പക്ഷെ കുഞ്ഞാലികുട്ടി, കെ.എം.മാണി, കെ.ബാബു, അനൂപ് ജേക്കബ്, കെ.പി.മോഹനൻ മുതലായ പ്രതിഭകളോളം ചീത്തപ്പേരുണ്ടാക്കിയില്ല എന്നുമാത്രം. തിരുവനന്തപുരത്തെ ഒരാശുപത്രി ഇദ്ദേഹം ബിനാമിപേരിൽ സ്വന്തമാക്കിയെന്നും ഡൽഹിയിൽ പഠിക്കുന്ന മകളെ തട്ടിക്കൊണ്ടുപോയവർക്ക് വലിയ സംഖ്യ മോചനദ്രവ്യം നൽകി വീണ്ടെടുത്തുവെന്നും കിംവദന്തി ഉണ്ടായിരുന്നു.
മന്ത്രിസഭാ സഹപ്രവർത്തകർ ആയിരുന്ന കെ.ബാബുവും ഷിബു ബേബിജോണും കെ.പി.മോഹനനും പി.കെ.ജയലക്ഷ്മിയും തെരഞ്ഞെടുപ്പ് ഗോദയിൽ മലർന്നടിച്ചുവീണപ്പോഴും ശിവകുമാർ ജയിച്ചുകയറി. അഞ്ചുകൊല്ലം കഴിഞ്ഞു വീണ്ടും മന്ത്രിയാകാം എന്ന് സ്വപ്നം കണ്ടിരിക്കുമ്പോഴാണ് വിജിലൻസിന്റെ വിളയാട്ടം. വേലുത്തമ്പി ദളവയുടെ വീരരക്തം സിരകളിൽ ഓടുന്ന നല്ല ഒന്നാന്തരം നെയ്യാറ്റിൻകര നായരാണ് വി എസ്.ശിവകുമാർ. എന്നുകരുതി ആരുടെയെങ്കിലും കാലുതടവാനോ കാലുപിടിക്കാനോ മടിയില്ല. കാര്യം നടക്കാൻ കഴുതക്കാലല്ല പിണറായിക്കാലും പിടിക്കും. വേണ്ടിവന്നാൽ എം.കെ.ദാമോദരന് വക്കാലത്തു കൊടുക്കാനും മടിക്കില്ല.
ശിവകുമാറിനെ തൊട്ടാൽ എൻ.എസ്.എസ്. അടങ്ങിയിരിക്കില്ല. സമദൂരം ഉപേക്ഷിച്ചു നായന്മാരുടെ പോപ്പ് ജിഹാദ് വിളിക്കും. വേണ്ടിവന്നാൽ വിമോചനസമരം നടത്തും. സുകുമാരൻ നായരുടെ കുതിരയെ വിജിലൻസ് ആസ്ഥാനത്തു ഡോ: ജേക്കബ്ബ് തോമസിന്റെ കസേരയിൽ കെട്ടും.