ടെക്നോപാർക്കിലെ ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായവിവേകാനന്ദ സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെഎഴുപതാം വാർഷികവും രക്ഷാബന്ധൻ ഉത്സവവും ആഘോഷിക്കുന്നു .തിരുവനന്തപുരം ടെക്നോപാർക്കിലെ ട്രാവൻകോർ ഹാളിൽ ഓഗസ്റ്റ് 16 നുവൈകിട്ട് 5:30 മണി മുതൽ 7 :00 മണി വരെ ആണ് ആഘോഷപരിപാടികൾനടക്കുന്നത്.

മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരം എംപി. യും ആയ ഡോ .ശശി തരൂർആണ് മുഖ്യ അതിഥി.ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് : ഒരു ഇരുണ്ട കാലഘട്ടം എന്നവിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടൻ ഭാരതത്തിനു വരുത്തിവച്ച കെടുതികൾ അക്കമിട്ടു നിരത്തി ഡോ. തരൂർഓക്‌സ്ഫോർഡ് യൂണിയനിൽ നടത്തിയ പ്രസംഗം ലോകശ്രദ്ധ ആകർഷിച്ചിരുന്നു.രാഷ്ട്രീയാതീതമായി ടെക്കികളുടെ ഇടയിൽ നിരവധി ആരാധകരെയാണ് ആപ്രസംഗം അദ്ദേഹത്തിന് നേടിക്കൊടുത്തത്.

കേരളത്തിലെ ഡയറക്ടർ ഓഫ് എംപ്ലോയ്മെന്റ് ശ്രീറാം വെങ്കിട്ടരാമൻഐ.എ.എസ് . ഉം ഈ ആഘോഷപരിപാടിയിൽ പങ്കെടുത്ത് ടെക്നോപാർക്ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതാണ്‌ടെക്‌നോപാർക്ക് സി.ഇ.ഓ . ഋഷികേശ് നായർ ചടങ്ങിൽ അദ്ധ്യക്ഷത
വഹിക്കും.വിവേകാനന്ദ സ്റ്റഡി സർക്കിൾ ടെക്‌നോപാർക് ജീവനക്കാർക്കായി തുടർച്ചയായി രണ്ടാം വർഷവും സംഘടിപ്പിച്ച ഛായ 2017 എന്ന ഫോട്ടോഗ്രാഫി മത്സരത്തിന്റെഫലം പ്രശസ്ത ഫോട്ടോഗ്രാഫർ ബാലൻ മാധവൻ പ്രഖ്യാപിക്കും . തുടർന്ന്‌വിജയികൾക്ക് സമ്മാന വിതരണവും ഉണ്ടായിരിക്കും.

മത്സരാർത്ഥികളുടെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ പ്രദർശനം ഓഗസ്റ്റ്പതിനാറാം തീയ്യതി രാവിലെ 10 :00 മണി മുതൽ വൈകിട്ട് 07 :00 മണി വരെഭവാനി ആട്രിയത്തിൽ ഉണ്ടായിരി ക്കുന്നതാണ് .എല്ലാ വർഷവും വിവേകാനന്ദ സ്റ്റഡി സർക്കിൾ ടെക്നോപാർക്കിൽ സ്വാതന്ത്ര്യസമര സ്മരണകൾ ഉണർത്തി സ്വാതന്ത്ര്യ സമര സേനാനികൾക്കു ആദരം അർപ്പിച്ച്ആഘോഷങ്ങൾ സംഘടിപ്പിക്കാറുണ്ട്. രാജ്യത്തിനായി സ്വന്തം ജീവിതം ഹോമിച്ചമഹാത്മാക്കളുടെ ത്യാഗസന്നദ്ധതയുടെയും ദേശസ്‌നേഹത്തിന്റെയും സന്ദേശംപുതുതലമുറക്ക് പകർന്നു നൽകുക എന്ന ലക്ഷ്യം കൂടി ഇത്തരംചടങ്ങുകൾക്കുണ്ട് .

ഭാരതത്തിന്റെയും ലോകത്തിന്റെ തന്നെയും പല ഭാഗത്തു നിന്നും ഉള്ളവ്യക്തികൾ ടെക്നോപാർക്കിൽ ജോലി ചെയ്യുന്നുണ്ട്. ഭാരതത്തിന്റെ മഹത്തായപാരമ്പര്യവും സംസ്‌കാരവും ഉദ്ഘോഷിക്കുന്ന ഉത്സവങ്ങൾആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സാഹോദര്യത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും സന്ദേശം പകർന്നു നൽകുന്ന രക്ഷാബന്ധൻ ഉത്സവം
ഇത്തവണയും കൊണ്ടാടുന്നത് .എഴുപതാം ഇന്ത്യൻ സ്വാതന്ത്ര്യവാർഷിക - രക്ഷാബന്ധൻ ആഘോഷച്ചടങ്ങിലേക്കും ഛായ 2017 ന്റെ ഭാഗമായ ചിത്രപ്രദർശനത്തിലേക്കുംഎല്ലാ ടെക്‌നോപാർക് ജീവനക്കാരെയും വിവേകാനന്ദ സ്റ്റഡി സർക്കിൾ സ്വാഗതംചെയ്യുന്നു