ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ വി എസ്.സി. ടെക്‌നോപാർക്കിന്റെ ആഭിമുഖ്യത്തിൽ കാർണിവൽ സിനിമാസിന്റെയും ടെക്‌നോപാര്ക്കിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബ്രിങ് എ സ്മൈൽ പരിപാടിയുടെ ഭാഗമായി ഓഖി ദുരന്തബാധിത പ്രദേശമായ പനത്തുറയിലെയും സമീപപ്രദേശങ്ങളിയെയും വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഏഴു സ്‌കൂളുകളിൽ ആയി പഠിക്കുന്ന 783 വിദ്യാർത്ഥികൾക്കാണ് ഇന്നലെപഠനോപ കരണങ്ങൾ വിതരണം ചെയ്തത്. 3 ആഴ്ചക്കുള്ളിൽ മൂന്നാത്തെപഠനോപകരണ വിതരണമാണ് വി എസ്.സി നടത്തിയത് .ചടങ്ങിൽ സിബിഐ മുൻ ഉദ്യോഗസ്ഥൻ രവീന്ദ്രൻ നായർ മുഖ്യാതിഥി ആയിരുന്നു.
ശിശുപാലൻ,രവീന്ദ്രൻ നായർ,അ ഭിലാഷ് എന്നിവർചടങ്ങിൽ സംസാരിച്ചു.

ആദ്യഘട്ടത്തിൽ കുളത്തൂർ ഗവഃ എൽ.പി.സ്‌കൂളിലെയും രണ്ടാം ഘട്ടത്തിൽഅഗസ്ത്യാർകൂടം കോട്ടൂർ വനത്തിനുള്ളിലെ പൊത്തോട് ആദിവാസി സ്‌കൂളിലെയുംമുഴുവൻ വിദ്യാർത്ഥി കൾക്കും സമ്പൂർണ പഠനോപകരണ കിറ്റുകൾ വി എസ്.സി.വിതരണം ചെയ്തിരുന്നു.ബാഗുകൾ, കുടകൾ, ചോറ്റുപാത്രങ്ങൾ, പെൻസിലുകൾ, പേനകൾ, ഇൻസ്ട്രുമെന്റ്ബോക്‌സുകൾ , യൂണിഫോം തുടങ്ങിയവ അടങ്ങിയ കിറ്റുകൾ ആണ് വിവിധതലങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് ആവശ്യാനുസൃതമായി വിതരണം ചെയ്യുന്നത്.

അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് ആയിരത്തിലധികം വിദ്യാർത്ഥികൾ ക്ക്പഠനോപകരണങ്ങൾ നൽകുവാനാണ് വി എസ് സി ലക്ഷ്യമിടുന്നത്. സഹായം നൽകാനാഗ്രഹിക്കുന്നവർ കഴിയുന്നതും വേഗം വി എസ് സി പ്രതിനിധികളെഏല്പിക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.ഈ പദ്ധതിയുടെ ഭാഗമാകാൻതാല്പര്യം ഉള്ളവർക്ക് vsctechnopark@gmail.com എന്ന ഇമെയിൽ വിലാസത്തിൽബന്ധപ്പെടാവുന്നതാണ്.