- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികൾക്കായി വി എസ് എസ് സി സന്ദർശനം സംഘടിപ്പിച്ച് ഇൻഫോസിസ് ജീവനക്കാരുടെ ജീവകാരുണ്യ സംരംഭമായ സഞ്ജീവനി
തിരുവനന്തപുരം: ഇൻഫോസിസ് തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ കൂട്ടായ്മയായ സഞ്ജീവനി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി (സി എസ് ആർ ) സംരംഭങ്ങളുടെ ഭാഗമായി, ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്കായി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കു (വി എസ് എസ് സി - ഐ എസ് ആർ ഒ) സന്ദർശനം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങൾക്കു സഞ്ജീവനി സഹായം നൽകി വരുന്നു. ഇൻഫോസിസ് സഞ്ജീവനിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് വി എസ് എസ് സി സന്ദർശിച്ച കുട്ടികൾ ഇന്ത്യൻ ബഹിരാകാശ മേഖലയുടെ ചരിത്രം, പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ, ഭാവിയിലെ ബഹിരാകാശ സംരംഭങ്ങൾ എന്നിവയെക്കുറിച്ചു വിശദമായി മനസ്സിലാക്കുകയുണ്ടായി. തിരുവനന്തപുരത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടത്തെ കുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, തൊഴിലവസര സംബന്ധമായ പഠനം, വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങളി
തിരുവനന്തപുരം: ഇൻഫോസിസ് തിരുവനന്തപുരം കേന്ദ്രത്തിലെ ജീവനക്കാരുടെ കൂട്ടായ്മയായ സഞ്ജീവനി തങ്ങളുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോണ്‌സിബിലിറ്റി (സി എസ് ആർ ) സംരംഭങ്ങളുടെ ഭാഗമായി, ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികൾക്കായി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കു (വി എസ് എസ് സി - ഐ എസ് ആർ ഒ) സന്ദർശനം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആനന്ദ നിലയം, പ്രതിഭാ പോഷിണി എന്നീ സ്ഥാപനങ്ങൾക്കു സഞ്ജീവനി സഹായം നൽകി വരുന്നു.
ഇൻഫോസിസ് സഞ്ജീവനിയിലെ അംഗങ്ങളുടെ നേതൃത്വത്തിൽ ഇക്കഴിഞ്ഞ ഏപ്രിൽ 19 ന് വി എസ് എസ് സി സന്ദർശിച്ച കുട്ടികൾ ഇന്ത്യൻ ബഹിരാകാശ മേഖലയുടെ ചരിത്രം, പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ, ഭാവിയിലെ ബഹിരാകാശ സംരംഭങ്ങൾ എന്നിവയെക്കുറിച്ചു വിശദമായി മനസ്സിലാക്കുകയുണ്ടായി.
തിരുവനന്തപുരത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടത്തെ കുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, തൊഴിലവസര സംബന്ധമായ പഠനം, വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങളിൽ സഞ്ജീവനിയിലെ സന്നദ്ധപ്രവർത്തകർ സ്ഥിരമായി ക്‌ളാസുകൾ നൽകാറുണ്ടെന്നും സംഘാടകർ വ്യക്തമാക്കി.