- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി ടി ബലറാമുമായി അടുത്ത സൗഹൃദം മുൻപും ഇല്ലെന്ന് എം ബി രാജേഷ്; ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നുവെന്ന് തിരിച്ചടി; ബലാറാമിന്റെ പ്രതികരണം രാജേഷിന്റെ പേര് പരാമർശിക്കാതെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ച്
തിരുവനന്തപുരം: തൃത്താല എംഎൽഎയും നിയമസഭാ സ്പീക്കറുമായ എം.ബി. രാജേഷിന്റെ പ്രസ്താവനയ്ക്ക് ചുട്ട മറുപടിയുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം.കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള രാജേഷിന്റെ പോസ്റ്റിന് പിന്നാലെയാണ് ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്.'ഈ സൗഹൃദമില്ലായ്മയിൽ ഞാൻ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു,' എന്നാണ് ബൽറാമിന്റെ പോസ്റ്റ്.എന്നാൽ രാജേഷിന്റെ പേര് പറയാതെ അദ്ദേഹം നടത്തിയ പ്രസ്താവനയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചാണ് ബലറാമിന്റെ മറുപടി.
ബൽറാമുമായി അടുത്ത സൗഹൃദം മുൻപും ഇല്ല എന്ന രാജേഷിന്റെ പ്രതികരണത്തിന്റെ സ്‌ക്രീൻഷോർട്ട് സഹിതമാണ് ബൽറാം പോസ്റ്റിട്ടിരിക്കുന്നത്. എന്നാൽ, രാജേഷിനെ പ്രത്യക്ഷമായി പരാമർശിക്കാതെയാണ് പോസ്റ്റ്. സ്‌ക്രീൻഷോർട്ടിലും രാജേഷിന്റെ പേര് കാണാൻ ഇല്ല.
തൃത്താലയിൽ എതിർ സ്ഥാനാർത്ഥിയായിരുന്ന വി.ടി. ബൽറാമുമായി അടുത്ത സൗഹൃദം മുൻപും ഇല്ല എന്നാണ് എം.ബി. രാജേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നത്. വ്യക്തിപരമായ തലത്തിലേക്ക് മത്സരം എത്തിക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും പാർലമെന്റിലേക്ക് മത്സരിച്ച താനും വി.കെ. ശ്രീകണ്ഠനും നല്ല സുഹൃത്തുക്കളാണെന്നും രാജേഷ് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയായിരുന്നു, കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായുള്ള സൗഹൃദത്തെക്കുറിച്ച് രാജേഷ് സോഷ്യൽ മീഡിയയിൽ ഫോട്ടോ സഹിതം പങ്കിട്ടത്.പൗരത്വ പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലാൻ ആഹ്വാനം ചെയ്ത അനുരാഗ് താക്കുറുമായുള്ള സൗഹൃദത്തെക്കുറിച്ചുള്ള രാജേഷിന്റെ പോസ്റ്റിന് പിന്നാലെ വലിയ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂറുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലത്തെ സൗഹൃദമാണുള്ളത്. പത്തുവർഷം പാർലമെന്റിൽ ഒരുമിച്ചു പ്രവർത്തിച്ചപ്പോൾ ശക്തിപ്പെട്ട സൗഹൃദമാണത്. പാർലമെന്റിൽ പരസ്പരം എതിർചേരിയിൽ നിന്ന് വാദിച്ചിട്ടുണ്ടെങ്കിലും വ്യക്തിപരമായ സൗഹൃദത്തിന് അതൊരിക്കലും തടസമായിരുന്നില്ല,'' എന്നാണ് രാജേഷ് എഴുതിയത്.
മറുനാടന് മലയാളി ബ്യൂറോ