കൊച്ചി: കന്നുകാലികളെ അറവുശാലകൾക്ക് വിൽക്കുന്നത് തടയുന്നത് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നത് ബീഫ് നിരോധനത്തിന് ആണെന്നാണ് വിലയിരുത്തൽ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കി. 1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരതകൾ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പിൽ കന്നുകാലികളെ കാർഷികാവശ്യങ്ങൾക്ക് മാത്രമെ ഉപയോഗിക്കാൻ പാടുള്ളു. അവയെ കൊല്ലാൻ പാടില്ല. ഈ നിയമത്തിന്റെ പേരിൽ രാജ്യമൊട്ടാകെ ഗോഹത്യ തടയാനാണ് നീക്കമെന്നാണ് വിലയിരുത്തൽ. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. ഇത് ആളിക്കത്തിക്കുന്ന പോസ്റ്റാണ് കോൺഗ്രസ് എംഎൽഎ വിടി ബലറാം ഫേസ്‌ബുക്കിലിട്ടത്.

ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടിൽ എല്ലാവർക്കും വിശപ്പടക്കാൻ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്-എന്നായിരുന്നു ബൽറാമിന്റെ പോസ്റ്റ്. ഇത് അതിവേഗം വൈറാലായി. നിരവധി പേർ ബീഫ് നിരോധനത്തിലെ ബൽറാമിന്റെ പോസ്റ്റിൽ അനുകൂല പ്രതികരണങ്ങളും നടത്തി. ഇതോടെ പ്രധാനമന്ത്രിയെ മോദിയെ പ്രതിരോധിക്കാനും ആളുകളെത്തി. ഇതോടെ ബൽറാമിനെതിരെ കളിയാക്കലും തുടങ്ങി. ഇതിനേയും അതേ നാണയത്തിൽ ബൽറാം തിരിച്ചടിച്ചു. അങ്ങനെ സോഷ്യൽ മീഡിയയിൽ പോര് തുടരുകയാണ്. ഹിംസാത്മക മാംസദാഹത്തിന്റെ യഥാർത്ഥകാരണം കണ്ടെത്തിയ മന്ത്രിയുടയത്ര ശക്തിയും ധീരതയും വിടി യുടെ ഈ വാക്കുകൾക്കില്ലെന്ന കമന്റുകളാണ് ബൽറാമിന്റെ പോസ്റ്റിന് താഴെ നിറയുന്നത്.

ബീഫ് കയറ്റുമതിയിൽ, ഇന്ത്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്..! 24 ലക്ഷം ടൺ ബീഫാണ് വർഷം തോറും രാജ്യം കയറ്റുമതി ചെയ്യുന്നത്.രണ്ടാം സ്ഥാനത്ത് ബ്രസീലും (20 ലക്ഷം ടൺ), മൂന്നാം സ്ഥാനത്ത് ആസ്ത്രേലിയയുമാണ് (15 ലക്ഷം ടൺ). ഇന്ത്യയിലെ ബീഫ് കയറ്റുമതിയുടെ സിംഹഭാഗവും പ്രധാനമായി ആറ് കമ്പനികളാണ് നടത്തുന്നത്. അതിൽ മൂന്നും വടക്കേ ഇന്ത്യൻ ബ്രാഹ്മണന്മാരുടെ ഉടമസ്ഥതയിലുള്ള കമ്പനികളാണ്. ബിജെപി നേതാവും ഗോവധ നിരോധന പ്രചാരകനുമായ സംഗീത് സോമിനും, യോഗേഷ് റാവത്തിനും കൂടി അൽ ഖ്വാ എന്ന കമ്പനിയുണ്ട്. മുംബൈയിലുള്ള സുനിൽ കപൂറിന്റെ അറേബ്യൻ എക്‌സ്‌പോർട്ട് കമ്പനി, മദൻ അബോട്ടിന്റെ ഡൽഹിയിലുള്ള എം കെ ആർ ഫ്രോസൺ കമ്പനി, എ എസ്. ബിന്ദ്ര നടത്തുന്ന ഛണ്ഡീഗർഗിലെ പി എം എൽ ഇൻഡസ്ട്രീസ്, അഗർവാൾ നടത്തുന്ന മുംബൈയിലെ അൽ കബീർ കമ്പനി തുടങ്ങി ചെറുതും വലുതുമായ നിരവധി ബീഫ് കയറ്റുമതി കമ്പനികൾ സവർണ്ണ ഹിന്ദുക്കളും ഗോവധ നിരോധനക്കാരുമായവർ നടത്തി വരുന്നു.-ഇങ്ങനെ പോകുന്നു കമന്റുകൾ.

കാലിച്ചന്തകളിൽ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നതിനു രാജ്യവ്യാപക നിരോധനമാണ് മോദി സർക്കാർ ഇറക്കിയത്. കാർഷിക ആവശ്യങ്ങൾക്കായല്ലാതെ കാലിചന്ത കളിൽ കന്നുകാലി വിൽപന നടത്തരുതെന്നു വ്യക്തമാക്കി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനമിറക്കി. ഇതിനു പുറമേ, മതാചാര പ്രകാരം മൃഗങ്ങളെ ബലി നൽകുന്നതിനും നിരോധനമുണ്ട്. പോത്ത്, എരുമ, പശു,കാള,ഒട്ടകം എന്നിവ യ്ക്കാണു വിലക്ക്. 2017 ജനുവരി 16ന് ഇറക്കിയ കരടു വിജ്ഞാപനത്തിന്റെ അന്തിമ വിജ്ഞാപനമാണ് മെയ്‌ 23 ന് അസാധാരാണ ഗസറ്റായി ഇറക്കിയിരിക്കുന്നത്. ഇതാണ് വിമർശനവിധേയമാക്കാൻ കടുത്ത വാക്കുകൾ ബൽറാം ഉപയോഗിച്ചത്. ഈ സാഹചര്യത്തിലാണ് മോദി അനുകൂലികളും ബൽറാമിനെതിരെ രംഗത്ത് വരുന്നത്.

ബീഫ് കയറ്റുമതിയിലൂടെ ഈ കമ്പനികൾ (രാജ്യം) പ്രതിവർഷം നേടുന്നത് 4.8 ബില്യൺ ഡോളറാണ്. അതുകൊണ്ടാണ് രാജ്യത്ത് കന്നുകാലി കച്ചവടത്തിനും, സാധാരണ അറവുശാലകൾക്കും, ഗോവധത്തിനും കേന്ദ്ര ഗവണ്മെന്റ് നിയന്ത്രണമേർപ്പെടുത്തുമ്പോഴും വൻകിട കയറ്റുമതി കമ്പനികൾക്ക് യാതൊരു വിലക്കുകളുമില്ലാത്തത്. ഈ മേഖലയുടെ കുത്തക ആർഎസ്എസ് അനുഭാവികളുടെയും, ചില ബിജെപി നേതാക്കളുടെയും കൈകളിലാണ്. ഗോവധ നിരോധനവും, കന്നുകാലി കച്ചവട നിയന്ത്രണങ്ങളും കൊണ്ട് നേട്ടമുണ്ടാകുക ഈ കയറ്റുമതി വ്യാപാരികൾക്കാണ്. അവർക്ക് വെറുതെയും, ഏറ്റവും കുറഞ്ഞ വിലയ്ക്കും കന്നുകാലികളെ വാങ്ങി, ലോക മാർക്കറ്റിലെ വിലയ്ക്ക്, ലോക കമ്പോളത്തിൽ നല്ല ഡിമാന്റുള്ള ഇന്ത്യൻ ബീഫ് യഥേഷ്ടമെത്തിച്ച് നിലവിലുള്ളതിനേക്കാൾ അനേകമിരട്ടി ലാഭം കൊയ്യാം....!-അങ്ങനെ മോദിയുടെ തീരുമാനത്തെ വിമർശിക്കുന്നവർ ഏറെയാണ്.

കോൺഗ്രസ് സർക്കാരുകൾ ഗോവധ നിരോധനം നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞു. എവിടെയും ഒരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഉത്തരേന്ത്യൻ ഹിന്ദു സാമൂഹ്യ ചുറ്റുപാടുകളിൽ ഗോപൂജയും ഗോമാതാ സങ്കല്പങ്ങളുമൊക്കെയുള്ളതിനാൽ ആ ഒരു ആദരവിന്റെ ഭാഗമായാണ് നിയമം കൊണ്ടുവന്നത്. എങ്കിലും , മുസ്ലിം പ്രദേശങ്ങളിലും ഹിന്ദു സമൂഹത്തിന് പ്രയാസവുണ്ടാക്കാത്ത രീതിയിലും ഒരു വശത്ത് കശാപ്പുശാലകളും അറവുമൊക്കെയുണ്ടായിരുന്നു. വലിയ പ്രശ്‌നങ്ങളുമില്ലായിരുന്നു. ഇതൊക്കെ മറച്ചു വെച്ചു കൊണ്ട് കോൺഗ്രസിനെ തെറി പറയുന്നത് ചങ്കികളുടെ മെഗഫോണുകൾ തന്നെയാണ്-ഇങ്ങനേയും കമന്റുകളുണ്ട്. സംഘ് മിലിറ്റന്റുകളാണ് ഇത് പ്രശ്‌നവും കലാപങ്ങളുമാക്കി മാറ്റിയത് എന്ന് കുറിക്കുന്നവരുമുണ്ട്. മറ്റൊരു സത്യം കൃഷി കന്നുകാലി വളർത്തലിലേർപ്പെട്ടവർ മഹാ ഭൂരിപക്ഷവും ഹിന്ദു സമുദായത്തിൽ പെട്ടവരാണെന്നതാണ്, മുസ്ലിം കശാപ്പുകാരെയും സാധാരണ ഹിന്ദു ഗ്രാമീണരെയാണ് ഇത് കൂടുതൽ ബാധിക്കുക.-ഇങ്ങനെയെല്ലാം പോകുന്നു കമന്റുകൾ.

നാട്ടീന്നു വന്ന സഹമുറിയൻ ബീഫ്ഉലത്തിയതുകൊണ്ട് തന്നിട്ടുണ്ട്. ഞാനിന്നൊരു കലക്കുകലക്കും എന്റെ കറവേട്ട-എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഒരു എം ൽ എ യുടെ സംസ്‌കാരം...ഇയാളൊക്കെയാണ് യുവജനങ്ങളുടെ മാതൃകയെങ്കിൽ കേരളം മണിപ്രവാളം കൊണ്ട് നിറയും, തലക്കകത്തു ചാണകം മാത്രമുള്ള സംഗികളെ......... കളി തൃത്താലയുടെ ചങ്ക് നോട് വേണ്ട.................. അടിച്ചു അട്ടം കേറ്റും.........., കോൺഗ്രസ് മുക്തഭാരതത്തിലേയ്ക്കുള്ള വഴി പണ്ട് കാളപ്പെട്ടികണ്ട് പേടിച്ചതിൽ പിന്നെ ഇങ്ങനെയാ ബഡായി മാമന്-ഇങ്ങനെയെല്ലാം ബൽറാമിന് അനുകൂലമായും പ്രതികൂലമായും കമന്റുകൾ നിറയുന്നു.