- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നാളെ സോഷ്യൽ മീഡിയ കറുപ്പണിയുമത്രേ! കൊള്ളാം; കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്; കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണ്'; ഇടത് സൈബർ സേനയുടെ സോഷ്യൽ മീഡിയയിലെ കരിദിന പ്രതിഷേധത്തെ പരിഹസിച്ച് വി.ടി ബൽറാം എംഎൽഎ
പാലക്കാട്: വിടി ബൽറാം എം എൽ എ യുടെ വിവാദ പരാമർശങ്ങൾക്കെതിരെ ഇടത് സൈബർ സേനകൾ നാളെ നടത്തുന്ന സോഷ്യൽ മീഡിയ പ്രതിഷേധത്തിനെതിരെ ബൽറാമിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ കറുപ്പ് അണിയുന്നതുകൊള്ളാം എന്നാൽ കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണെന്നും കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണെന്നും ബൽറാം പരിഹസിക്കുന്നു. #BlackDay#Balramlies#BalramShouldApologize തുടങ്ങിയ ഹാഷ് ടാഗുകൾ രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റുന്നതാണ് പ്രതിഷേധം. എ കെ ജി ബാലപീഡകനാണെന്നടക്കം പ്രചാരണം നടത്തിയ ബൽറാമിനെതിരെ, പീഡോഫീലിയക്കാരെ സപ്പോര്ട്ട ചെയ്യുന്ന ബൽറാമിനെതിരെ കറുപ്പണിയാം എന്ന സന്ദേശമാണ് ഫേസ് ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം ഇടത് സൈബർ സേനക്കാർ നൽകിയിരിക്കുന്നത്. വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം നാളെ സോഷ്യൽ മീഡിയ കറുപ്പണിയുമത്രേ!കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബ
പാലക്കാട്: വിടി ബൽറാം എം എൽ എ യുടെ വിവാദ പരാമർശങ്ങൾക്കെതിരെ ഇടത് സൈബർ സേനകൾ നാളെ നടത്തുന്ന സോഷ്യൽ മീഡിയ പ്രതിഷേധത്തിനെതിരെ ബൽറാമിന്റെ പരിഹാസം. സോഷ്യൽ മീഡിയയിൽ കറുപ്പ് അണിയുന്നതുകൊള്ളാം എന്നാൽ കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണെന്നും കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണെന്നും ബൽറാം പരിഹസിക്കുന്നു.
#BlackDay
#Balramlies
#BalramShouldApologize
തുടങ്ങിയ ഹാഷ് ടാഗുകൾ രേഖപ്പെടുത്തിയ ചിത്രമാക്കി മാറ്റുന്നതാണ് പ്രതിഷേധം. എ കെ ജി ബാലപീഡകനാണെന്നടക്കം പ്രചാരണം നടത്തിയ ബൽറാമിനെതിരെ, പീഡോഫീലിയക്കാരെ സപ്പോര്ട്ട ചെയ്യുന്ന ബൽറാമിനെതിരെ കറുപ്പണിയാം എന്ന സന്ദേശമാണ് ഫേസ് ബുക്കിലും വാട്‌സ് ആപ്പിലുമെല്ലാം ഇടത് സൈബർ സേനക്കാർ നൽകിയിരിക്കുന്നത്.
വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
നാളെ സോഷ്യൽ മീഡിയ കറുപ്പണിയുമത്രേ!
കൊള്ളാം. കറുപ്പ് നിറത്തെത്തന്നെ ഇതിനുവേണ്ടി കൃത്യമായി തെരഞ്ഞെടുത്തത് ശുദ്ധ വംശീയതയാണ്. കമ്മ്യൂണിസ്റ്റുകളുടെ ഇപ്പോഴും തുടരുന്ന സവർണ്ണബോധമാണ്.
സോഷ്യൽ മീഡിയയിലെ വംശീയവാദികൾക്ക് ലാൽസലാം