- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ വേണമെങ്കിൽ തോൽപ്പിച്ചോളൂ, എന്നാൽ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം; ജനാധിപത്യപരമായി തോൽപ്പിക്കാൻ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്;' കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിടി ബൽറാം
പാലക്കാട്: കണ്ണൂർ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികൾ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഐഎമ്മും ബിജെപിയുമാണെന്ന് വിടി ബൽറാം എംഎൽഎ. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തോട് പ്രതികരിക്കുകയായിരുന്നു ബൽറാം. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്നും വിടി ബൽറാം ആവശ്യപ്പെട്ടു. 'കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങൾ വേണമെങ്കിൽ തോൽപ്പിച്ചോളൂ, എന്നാൽ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയിൽ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാൽ ജനാധിപത്യപരമായി തോൽപ്പിക്കാൻ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്. ബൽറാം പറയുന്നു. വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ
പാലക്കാട്: കണ്ണൂർ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികൾ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഐഎമ്മും ബിജെപിയുമാണെന്ന് വിടി ബൽറാം എംഎൽഎ. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകത്തോട് പ്രതികരിക്കുകയായിരുന്നു ബൽറാം. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം നടത്തണമെന്നും വിടി ബൽറാം ആവശ്യപ്പെട്ടു.
'കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങൾ വേണമെങ്കിൽ തോൽപ്പിച്ചോളൂ, എന്നാൽ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയിൽ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാൽ ജനാധിപത്യപരമായി തോൽപ്പിക്കാൻ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്. ബൽറാം പറയുന്നു.
വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സിപിഎം ക്രിമിനലുകൾ ബോംബെറിഞ്ഞ് അതിനിഷ്ഠൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രിയ സഹോദരൻ ശുഹൈബ് എടയന്നൂരിന് അന്ത്യാഞ്ജലി.
കണ്ണൂർ വീണ്ടും കണ്ണീരണിയുന്നതിന്റെ പ്രധാന ഉത്തരവാദികൾ സംസ്ഥാന, കേന്ദ്ര ഭരണകക്ഷികളായ സിപിഎമ്മും ബിജെപിയുമാണ്. ക്രമസമാധാനച്ചുമതലയുള്ള സംസ്ഥാന സർക്കാരിന് നേതൃത്ത്വം നൽകുന്ന രാഷ്ട്രീയ പാർട്ടി ഭീകരവാദികളേപ്പോലെ പെരുമാറുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ശുഹൈബിന്റെ കൊലപാതകം. ഇക്കാര്യത്തിൽ എൻഐഎ അന്വേഷണം നടത്തണം.
'കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല' എന്ന നിങ്ങളുടെ വീരസ്യം പറച്ചിലല്ല, 'നിങ്ങൾ വേണമെങ്കിൽ തോൽപ്പിച്ചോളൂ, എന്നാൽ കൊല്ലാതിരിക്കാനുള്ള മനുഷ്യത്ത്വം കാണിക്കണം' എന്നാണ് നിയമവാഴ്ചയിൽ പ്രതീക്ഷയുള്ള ഒരു ആധുനിക സമൂഹത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രാകൃത വിശ്വാസക്കാരായ കമ്മ്യൂണിസ്റ്റുകളോട് പറയാനുള്ളത്. എന്നാൽ ജനാധിപത്യപരമായി തോൽപ്പിക്കാൻ കഴിയില്ല എന്ന ഭീരുത്വമാണ് നിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുന്നത്.