- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിമയല്ല, വിരട്ടാൻ നോക്കേണ്ടെന്നു പറഞ്ഞ ബംഗാൾ മുഖ്യമന്ത്രിയുടെ ആർജവം പിണറായിക്കില്ലേ? മമതയുടെ ആർജവം വിജയനില്ലാത്തത് കോൺഗ്രസിന്റെ കുറ്റമല്ല; മുഖ്യമന്ത്രിയെ ഗവർണർ വിളിപ്പിച്ചതിനെ കുറിച്ച് വി.ടി ബൽറാമിനു പറയാനുള്ളത്
തിരുവനന്തപുരം: ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചതിനെച്ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടിപിടിക്കുന്നതിനിടെ മമത ബാനർജി കാട്ടിയ ആർജ്ജവം പിണറായി വിജയനില്ലാതെ പോയതിന് തങ്ങളെ പഴിക്കേണ്ടെന്ന് വി.ടി ബൽറാം. ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചതിൽ മുഖ്യമന്ത്രിക്കോ പാർട്ടിക്കോ ഇല്ലാത്ത പരാതി കോൺഗ്രസിനുണ്ടാവണമെന്ന് ആരും നിർബന്ധം പിടിക്കരുതെന്ന ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സി.പി.എം ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയാൽ പ്രതിപക്ഷം ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ഗവർണറുടെ അടിമയല്ല, എന്നെ വിരട്ടാൻ നോക്കണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനർജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആർജ്ജവം വിജയനില്ലാത്തതിന് കോൺഗ്രസിനാണോ കുറ്റം? ഇക്കാര്യത്തിൽ ഗവർണർക്കെതിരെ നട്ടെല്ല് നിവർത്തി നാല് വാക്ക് പറയാൻ ആദ്യം മുഖ്യമന്ത്രി വിജയൻ തയാറാവട്ടെയെന്നും ബൽറാം പറയുന്നു ഫേസ്‌ബുക്ക് പേസ്റ്റ്രിന്റെ പൂർണരൂപം: ക്രമസമാധാനം ചർച്ച ചെയ്യുന്നതിനായി ഗവർണർ മുഖ്യമന്ത്രിയേയും ഡിജിപിയേയും
തിരുവനന്തപുരം: ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചതിനെച്ചൊല്ലി അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചർച്ചകൾ ചൂടിപിടിക്കുന്നതിനിടെ മമത ബാനർജി കാട്ടിയ ആർജ്ജവം പിണറായി വിജയനില്ലാതെ പോയതിന് തങ്ങളെ പഴിക്കേണ്ടെന്ന് വി.ടി ബൽറാം.
ഗവർണർ മുഖ്യമന്ത്രിയെ വിളിപ്പിച്ചതിൽ മുഖ്യമന്ത്രിക്കോ പാർട്ടിക്കോ ഇല്ലാത്ത പരാതി കോൺഗ്രസിനുണ്ടാവണമെന്ന് ആരും നിർബന്ധം പിടിക്കരുതെന്ന ബൽറാം ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. സി.പി.എം ഔദ്യോഗികമായി പ്രതിഷേധം രേഖപ്പെടുത്തിയാൽ പ്രതിപക്ഷം ഒപ്പമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ ഗവർണറുടെ അടിമയല്ല, എന്നെ വിരട്ടാൻ നോക്കണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനർജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആർജ്ജവം വിജയനില്ലാത്തതിന് കോൺഗ്രസിനാണോ കുറ്റം? ഇക്കാര്യത്തിൽ ഗവർണർക്കെതിരെ നട്ടെല്ല് നിവർത്തി നാല് വാക്ക് പറയാൻ ആദ്യം മുഖ്യമന്ത്രി വിജയൻ തയാറാവട്ടെയെന്നും ബൽറാം പറയുന്നു
ഫേസ്‌ബുക്ക് പേസ്റ്റ്രിന്റെ പൂർണരൂപം:
ക്രമസമാധാനം ചർച്ച ചെയ്യുന്നതിനായി ഗവർണർ മുഖ്യമന്ത്രിയേയും ഡിജിപിയേയും സമ്മൺ ചെയ്തതിനേക്കുറിച്ച് കോൺഗ്രസ് അനുഭാവികൾ സോഷ്യൽ മീഡിയയിൽ വേണ്ടത്ര പ്രതിഷേധം പ്രകടിപ്പിച്ചില്ല എന്നാണ് ചില സൈബർ സിപിഎമ്മുകാരുടെ പരാതി.
ഗവർണർ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതിന് മുഖ്യമന്ത്രിക്കോ മുഖ്യമന്ത്രിയുടെ പാർട്ടിക്കോ ഇല്ലാത്ത പരാതി കോൺഗ്രസിന് വേണമെന്നും ഇല്ലെങ്കിൽ കോൺഗ്രസ് ഗവർണറുടെ അമിതാധികാര പ്രവണതക്ക് കുടപിടിക്കുന്നതായി ഞങ്ങളങ്ങ് വിധിച്ചുകളയും എന്നുമുള്ള ടോണാണ് ഇത്തരക്കാരുടേത്. അത് വിലപ്പോവില്ല.
ഗവർണർ സംസ്ഥാനത്തെ പ്രഥമ പൗരനാണ്. സാങ്കേതികമായാണെങ്കിലും സംസ്ഥാന ഭരണാധികാരി ആണ്. ക്രമസമാധാനനില ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിക്കാനും കേന്ദ്രത്തെ അറിയിക്കാനും ഉത്തരവാദിത്തവുമുണ്ട്. അക്കാര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യാൻ ഗവർണർ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അങ്ങോട്ട് പോവാൻ ഗവർണർക്ക് സാധിക്കില്ല. മുഖ്യമന്ത്രിയെ തന്റെ ഔദ്യോഗിക വസതി/ഓഫീസ് ആയ രാജ്ഭവനിലേക്ക് വിളിപ്പിക്കാനേ പറ്റൂ.
അതിനുപയോഗിക്കുന്ന ഔപചാരിക വാക്കാണ് സമ്മൺ ചെയ്യുക എന്നത്. അത് കേൾക്കുമ്പോഴേക്ക് കോടതി പ്രതികളെ സമ്മൺസ് അയച്ച് വിളിപ്പിക്കുന്ന സീൻ ഒന്നും ഓർക്കേണ്ടതില്ല. ഇംഗ്ലീഷ് ഭാഷയുടെ ഒരു രീതി ആണെന്ന് വിചാരിച്ചാ മതി. പിന്നെ ഗവർണർ അങ്ങനെ വിളിപ്പിക്കുമ്പോഴേക്കും വിനീതവിധേയനായി മുഖ്യമന്ത്രി നേരിൽപ്പോയി ഹാജരാകണോ എന്ന വിഷയം. അതിനുത്തരം പറയേണ്ടത് പിണറായിയാണ്.
വേണമെങ്കിൽ ഒരു റിപ്പോർട്ട് തയ്യാറാക്കി ചീഫ് സെക്രട്ടറി വഴി ഗവർണ്ണർക്ക് കൊടുത്തുവിടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. അത് വിജയൻ ചെയ്തില്ല എന്നതിനർത്ഥം അദ്ദേഹത്തിന് ആ വിളിപ്പിക്കലിൽ പരാതി ഇല്ല എന്നാണ്. 'ഞാൻ ഗവർണറുടെ അടിമയല്ല, എന്നെ വിരട്ടാൻ നോക്കണ്ട' എന്ന് മുഖത്തടിച്ച് പറഞ്ഞ മമത ബാനർജിയും ഇതേപോലൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയാണ്. ആ ആർജ്ജവം വിജയനില്ലാത്തതിന് കോൺഗ്രസിനാണോ കുറ്റം?