- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തള്ളന്താനങ്ങൾക്ക് വിരുന്ന് നൽകിയും അമിട്ട് ഷാജിമാർക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം മുന്നോട്ടുപോകകുന്നത്; കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടും' എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവർത്തികമാക്കിയവർ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാൽ മതി: കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന സി.പി.എം തീരുമാനത്തെ പരിഹസിച്ച് വി ടി ബൽറാം
തിരുവനന്തപുരം: കോൺഗ്രസുമായി സഖ്യം ഇല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനത്തെ പരിഹസിച്ച് വി ടി ബൽറാമിന്റെ പോസ്റ്റ് . കേന്ദ്രതലത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസുമായി അടവു നയം വേണമെന്ന സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മറ്റി തള്ളുകയായിരുന്നു. ഇതാണ് ബൽറാമിന്റെ പരിഹാസത്തിനിരയായത്. ഓ.. വല്ല്യ കാര്യായിപ്പോയി എന്നു തുടങ്ങുന്ന വിമർശനത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് വിരുന്നു നല്കിയതും അമിത് ഷായ്ക്ക് ജാഥനടത്താൻ സൗകര്യം ഒരുക്കിക്കൊടുത്തതും ആർ എസ് എസിനെ പിന്തുണയ്ക്കുന്നതു കൊണ്ടാണെന്നു കുറ്റപ്പടുത്തുന്നു. ഇങ്ങനെയുള്ള സഖാക്കളുടെ പിന്തുണ കൊണ്ടല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ മുന്നോട്ടുപോകാൻ ഉദ്ദേശിച്ചിരിക്കുന്നതെന്നും ബൽറാം പറയുന്നു. 'കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടും' എന്ന ഇഎംഎസിന്റെ മുദ്രാവാക്യം പല തവണ ഇവർ പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇനി ഇവർ ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാൽ
തിരുവനന്തപുരം: കോൺഗ്രസുമായി സഖ്യം ഇല്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ തീരുമാനത്തെ പരിഹസിച്ച് വി ടി ബൽറാമിന്റെ പോസ്റ്റ് . കേന്ദ്രതലത്തിൽ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസുമായി അടവു നയം വേണമെന്ന സി.പി.എം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെയും ബംഗാൾ ഘടകത്തിന്റെയും ആവശ്യം കേന്ദ്രകമ്മറ്റി തള്ളുകയായിരുന്നു. ഇതാണ് ബൽറാമിന്റെ പരിഹാസത്തിനിരയായത്.
ഓ.. വല്ല്യ കാര്യായിപ്പോയി എന്നു തുടങ്ങുന്ന വിമർശനത്തിൽ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് വിരുന്നു നല്കിയതും അമിത് ഷായ്ക്ക് ജാഥനടത്താൻ സൗകര്യം ഒരുക്കിക്കൊടുത്തതും ആർ എസ് എസിനെ പിന്തുണയ്ക്കുന്നതു കൊണ്ടാണെന്നു കുറ്റപ്പടുത്തുന്നു. ഇങ്ങനെയുള്ള സഖാക്കളുടെ പിന്തുണ കൊണ്ടല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ മുന്നോട്ടുപോകാൻ ഉദ്ദേശിച്ചിരിക്കുന്നതെന്നും ബൽറാം പറയുന്നു.
'കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടും' എന്ന ഇഎംഎസിന്റെ മുദ്രാവാക്യം പല തവണ ഇവർ പ്രാവർത്തികമാക്കിയിട്ടുണ്ട്. ഇനി ഇവർ ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാൽ മതിയെന്നും ഓർമ്മിപ്പിക്കുന്നു. ഇടക്കിടക്ക് പഞ്ച് ഡയലോഗ് അടിച്ചാൽ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികൾ കൂടെ നിന്നോളുമെന്നാണ് ബൽറാമിന്റെ രൂക്ഷ പരിഹാസം
വി ടി ബൽറാമിന്റെ പോസ്്റ്റു വായിക്കാം
ഓ.. വല്ല്യ കാര്യായിപ്പോയി.
അല്ലെങ്കിലും തള്ളന്താനങ്ങൾക്ക് വിരുന്ന് നൽകിയും അമിട്ട് ഷാജിമാർക്ക് വഴിയൊരുക്കിയും നടക്കുന്ന സംഘാക്കളുടെ പിന്തുണയാലല്ല ഇന്ത്യയിലെ മതനിരപേക്ഷ പ്രസ്ഥാനം രാഹുൽ ഗാന്ധിയുടെ നേതൃത്ത്വത്തിൽ മുന്നോട്ടുപോകാൻ ഉദ്ദേശിച്ചിരിക്കുന്നത്. 'കോൺഗ്രസിനെ തകർക്കാൻ ഏത് ചെകുത്താനുമായും കൂട്ടുകൂടും' എന്ന ഇഎംഎസിന്റെ മുദ്രാവാക്യം എത്രയോ തവണ പ്രാവർത്തികമാക്കിയവർ ഇനിയും ചെകുത്താന്മാരെത്തന്നെ തലയിലേറ്റി നടന്നാൽ മതി. ഇടക്കിടക്ക് ആളെ പറ്റിക്കാൻ ഇന്ദ്രനും ചന്ദ്രനും ബ്രണ്ണൻ കോളേജുമൊക്കെപ്പറഞ്ഞുള്ള പഞ്ച് ഡയലോഗ് അടിച്ചാൽ മതി. ഇപ്പോഴുള്ളപോലെ കുറേ അന്തംകമ്മികൾ കൂടെ നിന്നോളും.
ഇടതുപക്ഷമാണത്രേ, ഇടതുപക്ഷം!