- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവും തോന്നുന്നു; ജമ്മു കശ്മീരിൽ എട്ടു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ
തിരുവനന്തപുരം: ജമ്മു കശ്മീരിൽ എട്ടു വയസുകാരിയായ ബാലികയെ പൊലീസുകാർ ചേർന്ന് പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവും തോന്നുന്നെന്ന് ബൽറാം പറഞ്ഞു. ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇതിനെകുറിച്ച് പ്രതികരിച്ചത്. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവുമാണ് തോന്നുന്നത്. അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്‌ക്കളങ്കരായ ഏതൊരു സാ
തിരുവനന്തപുരം: ജമ്മു കശ്മീരിൽ എട്ടു വയസുകാരിയായ ബാലികയെ പൊലീസുകാർ ചേർന്ന് പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം എംഎൽഎ. എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവും തോന്നുന്നെന്ന് ബൽറാം പറഞ്ഞു. ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇതിനെകുറിച്ച് പ്രതികരിച്ചത്.
ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം
മുസ്ലീമായിരിക്കുക എന്നത് എട്ടും പൊട്ടും തിരിയാത്ത ഒരു കൊച്ചു കുഞ്ഞിനെ സംബന്ധിച്ച് പോലും ഒരാഴ്ചയിലേറെക്കാലം ശാരീരികമായി ആക്രമിക്കപ്പെട്ട്, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട്, ഒടുവിൽ അതിക്രൂരമായി കൊന്നുകളയപ്പെടാൻ മാത്രമുള്ള ഒരു മഹാപാതകമായി മാറുന്ന ഈ രാജ്യത്തെ ഓർത്ത് സത്യത്തിൽ ഭയവും അപമാനവുമാണ് തോന്നുന്നത്.
അന്യമത വിദ്വേഷത്തിലൂടെ മനുഷ്യനെ വെറുപ്പിന്റെ പാരമ്യത്തിലെത്തിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പേരാണ് ഹിന്ദുത്വ. നിഷ്‌ക്കളങ്കരായ ഏതൊരു സാധാരണ ഹിന്ദുമത വിശ്വാസിയേയും ഈ നിലക്കുള്ള ഹിന്ദുത്വവാദിയാക്കാനാണ് സംഘ് പരിവാർ എന്ന ഭീകര സംഘടനയുടെ ശ്രമം.
ഈ മോദിഫൈഡ്ഇന്ത്യ എന്റെഇന്ത്യയല്ല