- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ എടോ എന്നു വിളിച്ചിട്ടില്ല; തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പാർട്ടി സെക്രട്ടറി പദവിയിലല്ല പിണറായി ഇപ്പോളിരിക്കുന്നത്; വീഴ്ചകൾ ആവർത്തിക്കുമ്പോൾ ചൂണ്ടുവിരലുകൾ ഉയർന്നു കൊണ്ടേയിരിക്കും; ബ്രണ്ണൻ കോളേജിൽ പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ കുറേ കണ്ടിട്ടുണ്ട്: നിലപാട് വ്യക്തമാക്കി വി ടി ബൽറാം
തിരുവനന്തപുരം: കൊച്ചി മറൈൻഡ്രൈവിൽ ശിവസേനാ പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തെച്ചൊല്ലി നിയമസഭയിൽ അരങ്ങേറിയ ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങളിൽ ഒരാൾ തനിക്കെതിരേ ആക്രോശം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വി.ടി. ബൽറാം എംൽഎയാണ് മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ച് അധിക്ഷേപിച്ചതെന്നും ഇതിനു പിന്നാലെ ആരോപണം ഉയർന്നു. ഫേസ്ബുക്കിലൂടെ എ.എൻ. ഷംസീർ എംഎൽഎ രംഗത്തെത്തി. ഇതിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്കിയിരിക്കുകയാണ് ബൽറാം. മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ചു താൻ അധിക്ഷേപിച്ചിട്ടില്ലെന്നും തലശേരിയിലെ ബ്രണ്ണൻ കോളജിൽ പഠിച്ചിട്ടില്ലെങ്കിലും താൻ കുറച്ചു വിരട്ടലൊക്കെ കണ്ടിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽതന്നെ പറയാൻ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിത്തന്നെ
തിരുവനന്തപുരം: കൊച്ചി മറൈൻഡ്രൈവിൽ ശിവസേനാ പ്രവർത്തകർ നടത്തിയ സദാചാര ഗുണ്ടായിസത്തെച്ചൊല്ലി നിയമസഭയിൽ അരങ്ങേറിയ ബഹളത്തിനിടെ പ്രതിപക്ഷാംഗങ്ങളിൽ ഒരാൾ തനിക്കെതിരേ ആക്രോശം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. വി.ടി. ബൽറാം എംൽഎയാണ് മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ച് അധിക്ഷേപിച്ചതെന്നും ഇതിനു പിന്നാലെ ആരോപണം ഉയർന്നു. ഫേസ്ബുക്കിലൂടെ എ.എൻ. ഷംസീർ എംഎൽഎ രംഗത്തെത്തി. ഇതിന് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്കിയിരിക്കുകയാണ് ബൽറാം.
മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ചു താൻ അധിക്ഷേപിച്ചിട്ടില്ലെന്നും തലശേരിയിലെ ബ്രണ്ണൻ കോളജിൽ പഠിച്ചിട്ടില്ലെങ്കിലും താൻ കുറച്ചു വിരട്ടലൊക്കെ കണ്ടിട്ടുണ്ടെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽതന്നെ പറയാൻ തനിക്കറിയാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതിൽ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും ബൽറാം ആവശ്യപ്പെട്ടു.
നിയമസഭയിൽ ഇന്നു നടന്ന ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ തനിക്കുനേരെ പ്രതിപക്ഷ അംഗങ്ങളിൽ ഒരാൾ ആക്രോശം നടത്തിയെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമായിരുന്നു. നടുത്തളത്തിലിറങ്ങി അതാരാണെന്ന് അന്വേഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞിരുന്നു. മുൻകാലങ്ങളിൽ മുഖ്യമന്ത്രി കസേരക്ക് നേരെ ആരെങ്കിലും ആക്രോശിച്ചിട്ടുണ്ടോയെന്നും പരിധി ലംഘിക്കുന്ന നിലപാട് ഉണ്ടാകരുതെന്നും പിണറായി വിജയൻ സഭയിൽ പറഞ്ഞു.
ഇതിനു പിന്നാലെയാണ് ഷംസീറും ബൽറാമും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയത്.
മുഖ്യമന്ത്രിയെ 'എടാ' എന്ന് വിളിച്ച് ആക്ഷേപിച്ച വി.ടി.ബലറാമിനെതിരെ പ്രതിഷേധിക്കുക..
ഗുരുവായൂർ എംഎൽഎ കെ.വി.അബ്ദുൾ ഖാദറെ മതം പറഞ്ഞ് അധിക്ഷേപിച്ച രമേഷ് ചെന്നിതലയിലെ സംഘിയെ തിരിച്ചറിയുക.... എന്നായിരുന്നു ഷംസീറിന്റെ പോസ്റ്റ്.
ഇതിന് ശക്തമായ ഭാഷയിലാണ് ബൽറാം മറുപടി നല്കിയത്.
'സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതിൽ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിർവ്വഹണത്തിൽ ആവർത്തിച്ച് വീഴ്ചകളുണ്ടാവുമ്പോൾ ഇനിയും നിങ്ങളുടെ മുഖത്തിന് നേർക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകൾ ഉയർന്നുകൊണ്ടേയിരിക്കും.
ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്.
ആടിനെ പട്ടിയാക്കുന്ന സി.പി.എം സൈബർ പ്രചരണത്തിന് മറുപടി എന്ന നിലയിൽ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ 'എടാ' എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാൻ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത് വീഡിയോയും ആർക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്ഐക്കാർ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവർ ഉയർത്തിയിരുന്നു. ആ തന്ത്രം സൈബർ സിപിഎമ്മുകാർ ആവർത്തിക്കുന്നു എന്നേയുള്ളൂ.'