- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃത്താല എംഎൽഎയ്ക്കു പുറത്തിറങ്ങി നടക്കണമെങ്കിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അനുമതി വേണമെന്ന്; അപേക്ഷാ ഫോറം ഏരിയാ കമ്മിറ്റി ഓഫീസിലോ അതോ പഞ്ചായത്ത് മെംബറുടെ വീട്ടിലാണോ തരേണ്ടതെന്ന് ബൽറാമിന്റെ മറുപടി; മുഖ്യമന്ത്രിയെ 'എടാ' എന്നു വിളിച്ചെന്നുള്ള ആരോപണത്തിൽ സൈബർ യുദ്ധം കൊഴുക്കുന്നു
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്നു വിളിച്ചെന്ന് ആരോപിക്കപ്പെടുന്ന വി.ടി. ബൽറാം എംഎൽഎയ്‌ക്കെതിരേ ഭീഷണിയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഫേസ്‌ബുക് പോസ്റ്റ്. തൃത്താല എംഎൽഎയ്ക്ക് പുറത്തിറങ്ങാൻ ഞങ്ങൾ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അനുമതി വേണമെന്നാണ് കരീം കുറ്റനാട് എന്നയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനു പരിഹാസ രൂപത്തിലായിരുന്നു ബൽറാമിന്റെ മറുപടി. അനുമതിക്കുള്ള അപേക്ഷാഫോറം ഏരിയാ കമ്മിറ്റി ഓഫീസിലാണോ അതോ ജില്ലാ പഞ്ചായത്ത് മെംബറുടെ വീട്ടിലാണോ തരേണ്ടതെന്നാണ് ബൽറാം പരിഹാസ രൂപേണ കരീം കൂറ്റനാടിന്റെ പോസ്റ്റിനു താഴെ കമന്റിട്ടത്. നിയമസഭയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വി.ടി ബൽറാം 'എടാ' എന്ന് വിളിച്ചതായി ആരോപണമുയർന്നിരുന്നു. കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ സദാചാര ഗുണ്ടായിസം കാട്ടിയ നടപടിയിൽ നിയമസഭയിൽ ബഹളം നടന്നിരുന്നു. ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ തുടർന്നാണ് സഭയിൽ ബഹളം തുടങ്ങിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടുത്തളത്ത
തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്നു വിളിച്ചെന്ന് ആരോപിക്കപ്പെടുന്ന വി.ടി. ബൽറാം എംഎൽഎയ്‌ക്കെതിരേ ഭീഷണിയുമായി ഡിവൈഎഫ്‌ഐ പ്രവർത്തകന്റെ ഫേസ്‌ബുക് പോസ്റ്റ്. തൃത്താല എംഎൽഎയ്ക്ക് പുറത്തിറങ്ങാൻ ഞങ്ങൾ ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അനുമതി വേണമെന്നാണ് കരീം കുറ്റനാട് എന്നയാൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനു പരിഹാസ രൂപത്തിലായിരുന്നു ബൽറാമിന്റെ മറുപടി. അനുമതിക്കുള്ള അപേക്ഷാഫോറം ഏരിയാ കമ്മിറ്റി ഓഫീസിലാണോ അതോ ജില്ലാ പഞ്ചായത്ത് മെംബറുടെ വീട്ടിലാണോ തരേണ്ടതെന്നാണ് ബൽറാം പരിഹാസ രൂപേണ കരീം കൂറ്റനാടിന്റെ പോസ്റ്റിനു താഴെ കമന്റിട്ടത്.
നിയമസഭയിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വി.ടി ബൽറാം 'എടാ' എന്ന് വിളിച്ചതായി ആരോപണമുയർന്നിരുന്നു. കൊച്ചി മറൈൻഡ്രൈവിൽ ശിവസേന പ്രവർത്തകർ സദാചാര ഗുണ്ടായിസം കാട്ടിയ നടപടിയിൽ നിയമസഭയിൽ ബഹളം നടന്നിരുന്നു. ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തെ തുടർന്നാണ് സഭയിൽ ബഹളം തുടങ്ങിയത്. ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ നടുത്തളത്തിലിറങ്ങി പോർവിളിച്ചു. ബഹളത്തിനിടെ ബൽറാം പിണറായിക്കെതിരെ എടാ എന്ന് ആക്രോശിച്ചെന്നാണ് ആരോപണം. മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ച് ആക്ഷേപിച്ച ബൽറാമിനെതിരെ പ്രതിഷേധിക്കണമെന്ന് എ.എൻ ഷംസീർ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ താൻ മുഖ്യമന്ത്രിയെ എടാ എന്നു വിളിച്ചില്ലെന്നും പറയാനുള്ളത് പറയേണ്ട ഭാഷയിൽ പറയാൻ തനിക്ക് അറിയാമെന്നും വ്യക്തമാക്കി ബൽറാം ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.
ആരോപണങ്ങൾക്ക് ബൽറാം മറുപടി നൽകി. ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്നാണ് ബൽറാം പറഞ്ഞത്. മുഖ്യമന്ത്രിയെ എടാ എന്ന് വിളിച്ചില്ലെന്നും വീഡിയോകൾ പരിശോധിക്കാമെന്നും ബൽറാം വ്യക്തമാക്കി.
'സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക് വിരൽ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കും. അതിൽ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിർവ്വഹണത്തിൽ ആവർത്തിച്ച് വീഴ്ചകളുണ്ടാവുമ്പോൾ ഇനിയും നിങ്ങളുടെ മുഖത്തിന് നേർക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകൾ ഉയർന്നുകൊണ്ടേയിരിക്കും.
ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്.
ആടിനെ പട്ടിയാക്കുന്ന സി.പി.എം സൈബർ പ്രചരണത്തിന് മറുപടി എന്ന നിലയിൽ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ 'എടാ' എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാൻ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത് വീഡിയോയും ആർക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാർ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവർ ഉയർത്തിയിരുന്നു. ആ തന്ത്രം സൈബർ സിപിഎമ്മുകാർ ആവർത്തിക്കുന്നു എന്നേയുള്ളൂ.'- ഇങ്ങനെയായിരുന്നു ബൽറാമിന്റെ പോസ്റ്റ്.