- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ അടിമജന്മകൾ തകർക്കുന്നത് ഭരണഘടനയെ; എന്ത് സന്ദേശമാണ് ഇവർ സമൂഹത്തിന് നൽകുന്നത്? തനിക്കെതിരെ പീഡനമുണ്ടായാൽ ആദ്യം പരാതി നൽകുക പാർട്ടിക്കെന്ന എംസി ജോസ്ഫൈൻ; നിക്ഷപക്ഷ പദവിയിലിരുന്ന് വിളിച്ച് പറയുന്നത് എന്തൊക്കെയെന്നും ചോദിച്ച് രൂക്ഷ വിമർശനവുമായി വിടി ബൽറാം
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സണെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം. പി ശശി വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എംസി ജോസഫൈൻ നൽകിയ മറുപടിയെയാണ് വിടി പരിഹസിക്കുന്നത്.എനിക്കെതിരെ ഒരു പീഡനം നടന്നാൽ ഞാൻ ആദ്യം അറിയിക്കുക പാർട്ടിയെ ആയിരിക്കും എന്നായിരുന്നു ജോസഫൈൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ടാണ് വിടി ബൽറാം രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.വനിതാ കമ്മീഷൻ അംഗമായാലും അധ്യക്ഷയായാലും എനിക്കെതിരെ ഒരു അക്രമം ഉണ്ടായാൽ ആദ്യം പാർട്ടിയെ ആണ് അറിയിക്കുക. എന്റെ ജീവിതം മുഴുവൻ ഈ പാർട്ടിക്ക് വേണ്ടിയാണ് നഷ്ടപ്പെടുത്തിയത് അങ്ങനെ വരുമ്പോൾ എന്റെ പാർട്ടിയോട് പറഞ്ഞിട്ടെ ഞാനത് മുന്നോട്ടുകൊണ്ടുപോവുകയുള്ളു എന്നും എംസി ജോസഫൈൻ വ്യക്തമാക്കിയിരുന്നു വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം എന്ത് സന്ദേശമാണ് ഈ സ്ത്രീ പൊതുസമൂഹത്തിന് നൽകുന്നത്? സംസ്ഥാന വനിതാ കമ്മീഷൻ അ
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷൻ ചെയർപേഴ്സണെതിരെ രൂക്ഷ വിമർശനവുമായി വിടി ബൽറാം. പി ശശി വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ എംസി ജോസഫൈൻ നൽകിയ മറുപടിയെയാണ് വിടി പരിഹസിക്കുന്നത്.എനിക്കെതിരെ ഒരു പീഡനം നടന്നാൽ ഞാൻ ആദ്യം അറിയിക്കുക പാർട്ടിയെ ആയിരിക്കും എന്നായിരുന്നു ജോസഫൈൻ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു കൊണ്ടാണ് വിടി ബൽറാം രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം.വനിതാ കമ്മീഷൻ അംഗമായാലും അധ്യക്ഷയായാലും എനിക്കെതിരെ ഒരു അക്രമം ഉണ്ടായാൽ ആദ്യം പാർട്ടിയെ ആണ് അറിയിക്കുക. എന്റെ ജീവിതം മുഴുവൻ ഈ പാർട്ടിക്ക് വേണ്ടിയാണ് നഷ്ടപ്പെടുത്തിയത് അങ്ങനെ വരുമ്പോൾ എന്റെ പാർട്ടിയോട് പറഞ്ഞിട്ടെ ഞാനത് മുന്നോട്ടുകൊണ്ടുപോവുകയുള്ളു എന്നും എംസി ജോസഫൈൻ വ്യക്തമാക്കിയിരുന്നു
വി.ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
എന്ത് സന്ദേശമാണ് ഈ സ്ത്രീ പൊതുസമൂഹത്തിന് നൽകുന്നത്? സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എന്ന നിലയിൽ അങ്ങേയറ്റം നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയിൽ ഇരുന്നാണ് ഇവർ ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്!
ഒരു ജനാധിപത്യത്തിന്റെ കരുത്ത് അതിന്റെ ഇൻസ്റ്റിറ്റിയൂഷൻസിന്റെ ശക്തിയാണ്; അവയുടെ കാര്യക്ഷമതയും നിഷ്പക്ഷതയും വിശ്വാസ്യതയുമാണ്. പാർട്ടി സംവിധാനങ്ങൾക്ക് മസ്തിഷ്‌കം പണയപ്പെടുത്തിയ ഇതുപോലുള്ള അടിമജന്മങ്ങൾ തകർക്കുന്നത് മഹത്തായ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയാണ്.
നാട്ടിലെ നിയമ സംവിധാനങ്ങൾക്ക് മുകളിൽ ഓരോ വിഷയത്തിലേയും തെറ്റും ശരിയുമൊക്കെ സ്വയം നിർണ്ണയിച്ച് വിധിയെഴുതി നടപ്പാക്കുന്ന രീതിയാണ് സിപിഎം പോലുള്ള സ്റ്റാലിനിസ്റ്റ് പാർട്ടികൾ അവർക്ക് സ്വാധീനമുള്ള എല്ലായിടത്തും എല്ലാക്കാലത്തും നടത്തിപ്പോന്നിട്ടുള്ളത്. ഉത്തരേന്ത്യയിലെ ജാതിക്കോടതികളുടേയും ഖാപ് പഞ്ചായത്തുകളുടെയും മാതൃകയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ജനാധിപത്യ കേരളത്തിലെ സിപിഎമ്മിന്റെ ഈ സമാന്തര നീതി വ്യവസ്ഥയും! ഭരണഘടനയുടെ മഹത്വമൊക്കെപ്പറഞ്ഞ് ഊരുചുറ്റി ക്ലാസെടുക്കുന്ന താത്വിക വിശദീകരണ പടുക്കളും നവോത്ഥാന സെലിബ്രിറ്റീസും ഭരണഘടനയേയും നീതി വ്യവസ്ഥയേയും അട്ടിമറിക്കുന്ന ഈ വക കാര്യങ്ങളൊന്നും കാണുകയോ കണ്ട ഭാവം നടിക്കുകയോ ചെയ്യുന്നില്ല എന്നതും ഏറെ കൗതുകകരമായി തോന്നുന്നു.
സ്ത്രീകൾക്കിടയിലെ രാഷ്ട്രീയ ശാക്തീകരണത്തിന്റെ പ്രതീകങ്ങളായി ഉയർത്തിക്കാട്ടപ്പെടുന്ന സിപിഎമ്മിലെ വനിതാ പ്രവർത്തകർക്ക് തങ്ങളുടെ നേർക്കുണ്ടായ ലൈംഗികാതിക്രമങ്ങൾക്ക് എതിരെപ്പോലും നാട്ടിലെ നിയമാനുസൃതമുള്ള സ്ത്രീ സുരക്ഷാ സംവിധാനങ്ങളെ സമീപിക്കാൻ കഴിയാത്തവണ്ണം ഭയത്തിന്റെ അന്തരീക്ഷമാണ് ആ പാർട്ടിക്കകത്തെ ഇരുമ്പുമറകൾക്കുള്ളിൽ നിലനിൽക്കുന്നതെങ്കിൽ അതാണ് ഒരു ജനാധിപത്യ സമൂഹമെന്ന നിലയിൽ നാം തുറന്ന് ചർച്ച ചെയ്യാൻ തയ്യാറാവേണ്ടത്.