- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാലക്കാട് ബ്രൂവറിക്കെതിരെ സമരത്തിന് വി എസ് മുന്നിൽ വേണം'; സ്ഥലം എംഎൽഎയുടെ നിലപാട് സ്വാഗതാർഹം; എംപി ജനങ്ങൾക്കൊപ്പമോ മദ്യ മുതലാളിമാർക്കൊപ്പമോ? എംബി രാജേഷിന് നിലപാട് ചാലഞ്ചുമായി വിടി ബൽറാം
പാലക്കാട് : ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ മദ്യനിർമ്മാണശാല ആരംഭിക്കുവാനുള്ള ഇടത് സർക്കാരിന്റെ തീരുമാനം തുറന്ന രാഷ്ട്രീയപ്പോരിലേക്ക് നീങ്ങുന്നു.സംസ്ഥാനത്ത് മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും സ്ഥാപിക്കുവാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിലൊരണ്ണമാണ് പാലക്കാട് ജില്ലയിലുള്ളത്. സ്ഥലം എംഎൽഎകൂടിയായ മുൻ മുഖ്യമന്ത്രിയും, ഭരണപരിഷ്‌കാര കമ്മിറ്റി ചെയർമാനുമായ വി എസ്. അച്യുതാനന്ദൻ പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാൽ സ്ഥലം എംപിയായ എം.ബി.രാജേഷിന്റെ അഭിപ്രായം ആരായുകയാണ് വി.ടി.ബൽറാം എംഎൽഎ. വി എസ് അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം ചെയ്ത അദ്ദേഹം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സർക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോൽപ്പിക്കാൻ വി എസ് മുന്നിൽത്തന്നെ ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നു. എന്നാൽ ഇനി സ്ഥലം എംപിയായ എം.ബി. രാജേഷാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ജനങ്ങൾക്കൊപ്പമോ അതോ മദ്യ മുതലാളിമാർക്കൊപ്പമോ എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും ബൽറാം ഫേസ്‌ബുക്കിൽ അഭിപ്രായപ്പെടുന്നു.
പാലക്കാട് : ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ മദ്യനിർമ്മാണശാല ആരംഭിക്കുവാനുള്ള ഇടത് സർക്കാരിന്റെ തീരുമാനം തുറന്ന രാഷ്ട്രീയപ്പോരിലേക്ക് നീങ്ങുന്നു.സംസ്ഥാനത്ത് മൂന്ന് ബ്രൂവറിയും ഒരു ഡിസ്റ്റിലറിയും സ്ഥാപിക്കുവാനാണ് സർക്കാർ തീരുമാനിച്ചത്. ഇതിലൊരണ്ണമാണ് പാലക്കാട് ജില്ലയിലുള്ളത്. സ്ഥലം എംഎൽഎകൂടിയായ മുൻ മുഖ്യമന്ത്രിയും, ഭരണപരിഷ്‌കാര കമ്മിറ്റി ചെയർമാനുമായ വി എസ്. അച്യുതാനന്ദൻ പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
എന്നാൽ സ്ഥലം എംപിയായ എം.ബി.രാജേഷിന്റെ അഭിപ്രായം ആരായുകയാണ് വി.ടി.ബൽറാം എംഎൽഎ. വി എസ് അച്യുതാനന്ദന്റെ നിലപാടിനെ സ്വാഗതം ചെയ്ത അദ്ദേഹം ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന പിണറായി സർക്കാരിന്റെ ഈ ജനദ്രോഹ നടപടിയെ ചെറുത്തു തോൽപ്പിക്കാൻ വി എസ് മുന്നിൽത്തന്നെ ഉണ്ടാകുമെന്നും പ്രത്യാശിക്കുന്നു. എന്നാൽ ഇനി സ്ഥലം എംപിയായ എം.ബി. രാജേഷാണ് നിലപാട് വ്യക്തമാക്കേണ്ടതെന്നും അദ്ദേഹം ജനങ്ങൾക്കൊപ്പമോ അതോ മദ്യ മുതലാളിമാർക്കൊപ്പമോ എന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും ബൽറാം ഫേസ്‌ബുക്കിൽ അഭിപ്രായപ്പെടുന്നു.