- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിന് പകരം നിലയ്ക്കൽ മുതൽ സന്നിധാനം വരെ 20 കിലോമീറ്റർ രണ്ടുവരിയായി മതില് കെട്ടി നടുവിലൂടെ മനിതിക്കാരെ കടത്തിവിട്ടിരുന്നെങ്കിലോ? മൂന്നുമാസമായി കേരളം കണ്ടുബോറടിച്ച കപടനാടകങ്ങൾക്ക് തീരുമാനമായേനെ! സർക്കാരിനെ പരിഹസിച്ച് വി.ടി.ബൽറാം
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തമിഴ്‌നാട്ടിൽ നിന്നെത്തിയ മനിതി കൂട്ടായ്മയെ പൊലീസ് സംരക്ഷണയിൽ പമ്പയിൽ എത്തിച്ച ശേഷം മടക്കി അയച്ചത് വെറും നാടകമെന്ന പരിഹസിക്കുകയാണ് വി.ടി.ബൽറാം എംഎൽഎ. സർക്കാരും പൊലീസും ആത്മാർഥതയോടെയല്ല പ്രശ്‌നത്തെ സമീപിക്കുന്നതെന്നും, വനിതകളെ ഓടിച്ചിട്ട് അപമാനിക്കുന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ വിമർശനം. ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ: കാസർക്കോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിന് പകരം നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ.
തിരുവനന്തപുരം: ശബരിമല ദർശനത്തിനായി തമിഴ്‌നാട്ടിൽ നിന്നെത്തിയ മനിതി കൂട്ടായ്മയെ പൊലീസ് സംരക്ഷണയിൽ പമ്പയിൽ എത്തിച്ച ശേഷം മടക്കി അയച്ചത് വെറും നാടകമെന്ന പരിഹസിക്കുകയാണ് വി.ടി.ബൽറാം എംഎൽഎ. സർക്കാരും പൊലീസും ആത്മാർഥതയോടെയല്ല പ്രശ്‌നത്തെ സമീപിക്കുന്നതെന്നും, വനിതകളെ ഓടിച്ചിട്ട് അപമാനിക്കുന്നതടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ വിമർശനം.
ബൽറാമിന്റെ പോസ്റ്റ് ഇങ്ങനെ:
കാസർക്കോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിന് പകരം നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ.
Next Story