- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തള്ളിന്റെ കാര്യത്തിൽ ബഹുദൂരം മുന്നിൽ മല്ലു മോദി തന്നെ! സപ്ലൈകോയിൽ വിലകുറഞ്ഞെന്ന അവകാശവാദത്തിൽ താരമായതു ബൽറാം തന്നെ; ഫോട്ടോഷോപ്പിലെ സൈബർ വാചകമടി പൊളിഞ്ഞത് ഇങ്ങനെ
തിരുവനന്തപുരം: എൽ.ഡി.എഫ് വന്നാൽ എങ്ങിനെയാണ് വിലകുറയുന്നത് എന്ന് ചോദിച്ചവരോട്... നിത്യോപയോഗസാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിൽ നൽകി തുടങ്ങി.. വില സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് മൂവാറ്റുപുഴക്കാരുടെ സാധാരണക്കാരിൽ സാധാരണക്കാരനായ എംഎൽഎ എൽദോ എബ്രഹാം ആദ്യ ഗോളടിക്കാൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിൽ മാവേലി സ്‌റ്റോറിൽ നിന്നുള്ള ബിൽ ഉൾപ്പെടെയായിരുന്നു നിയമസഭയിലെ കന്നിക്കാരനായതിന് ശേഷമുള്ള ആദ്യ ഫെയ്‌സ് ബുക്കിലെ ഇടതു പക്ഷ അനുകൂല ഇടപെടൽ. പിന്നെല്ലാം പെട്ടെന്നായിരുന്നു. എൽദോ എബ്രഹാമിനെ പൊളിച്ചെടുക്കാൻ സാക്ഷാൽ വിടി ബൽറാമെന്ന എംഎൽഎ എത്തി. തള്ളിന്റെ കളി ഇതോടെ പൊളിഞ്ഞു. വി ലൗവ് സിപിഐ(എം) എന്ന കൂട്ടായ്മയാണ് വിലകുറയലിന്റെ രാഷ്ട്രീയത്തിൽ ഫെയ്‌സ് ബുക്ക് ഇമേജ് തയ്യാറാക്കിയത്. ഇത് എൽദോ എബ്രഹാം ഏറ്റെടുത്തു. എൽ.ഡി.എഫ് വന്നാൽ എങ്ങിനെയാണ് വിലകുറയുന്നത് എന്ന് ചോദിച്ചവരോട്... നിത്യോപയോഗസാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിൽ നൽകി തുടങ്ങി..എന്ന് വില സഹിതം പോസ്റ്റിട്ടു. വിപണി വിലയെക്കാൾ കുറവ് തന്നെയായിരു
തിരുവനന്തപുരം: എൽ.ഡി.എഫ് വന്നാൽ എങ്ങിനെയാണ് വിലകുറയുന്നത് എന്ന് ചോദിച്ചവരോട്... നിത്യോപയോഗസാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിൽ നൽകി തുടങ്ങി.. വില സഹിതം ഫേസ്‌ബുക്കിൽ പോസ്റ്റിട്ട് മൂവാറ്റുപുഴക്കാരുടെ സാധാരണക്കാരിൽ സാധാരണക്കാരനായ എംഎൽഎ എൽദോ എബ്രഹാം ആദ്യ ഗോളടിക്കാൻ ശ്രമിച്ചു. സോഷ്യൽ മീഡിയയിൽ മാവേലി സ്‌റ്റോറിൽ നിന്നുള്ള ബിൽ ഉൾപ്പെടെയായിരുന്നു നിയമസഭയിലെ കന്നിക്കാരനായതിന് ശേഷമുള്ള ആദ്യ ഫെയ്‌സ് ബുക്കിലെ ഇടതു പക്ഷ അനുകൂല ഇടപെടൽ. പിന്നെല്ലാം പെട്ടെന്നായിരുന്നു. എൽദോ എബ്രഹാമിനെ പൊളിച്ചെടുക്കാൻ സാക്ഷാൽ വിടി ബൽറാമെന്ന എംഎൽഎ എത്തി. തള്ളിന്റെ കളി ഇതോടെ പൊളിഞ്ഞു.
വി ലൗവ് സിപിഐ(എം) എന്ന കൂട്ടായ്മയാണ് വിലകുറയലിന്റെ രാഷ്ട്രീയത്തിൽ ഫെയ്‌സ് ബുക്ക് ഇമേജ് തയ്യാറാക്കിയത്. ഇത് എൽദോ എബ്രഹാം ഏറ്റെടുത്തു. എൽ.ഡി.എഫ് വന്നാൽ എങ്ങിനെയാണ് വിലകുറയുന്നത് എന്ന് ചോദിച്ചവരോട്... നിത്യോപയോഗസാധനങ്ങൾ സബ്‌സിഡി നിരക്കിൽ മാവേലി സ്റ്റോറുകളിൽ നൽകി തുടങ്ങി..എന്ന് വില സഹിതം പോസ്റ്റിട്ടു. വിപണി വിലയെക്കാൾ കുറവ് തന്നെയായിരുന്നു ഇത്. എന്നാൽ ക്ഷേത്രങ്ങളിലെ വഴിപാട് നിരക്ക് വർദ്ധനവുൽ സംഘപരിവാർ നടത്തിയ ഇടതുപക്ഷ വിരുദ്ധ പ്രചരണത്തെ പൊളിച്ച അതേ വേഗതയിൽ വിടി ബൽറാം ഇടപെട്ടു. തള്ളലിന്റെ കാര്യത്തിൽ മല്ലു മോദിയുടെ യുടെ ഭക്ത്കൾ ഒറിജിനലിന്റെ ഭക്ത്കളേക്കാൾ ബഹുദൂരം മുന്നേറാനുള്ള സാധ്യതയാണ് കാണുന്നതെന്ന് വിശദീകരിച്ച് ബൽറാം എല്ലാം വിശദീകരിച്ച് സോഷ്യൽ മീഡിയയുടെ കൈയടി നേടി. പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സപ്ലൈക്കോക്ക് കൂടുതൽ ധനസഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ഉത്തരവ് പോലും പുറത്തിറങ്ങാൻ സമയമായിക്കാണില്ല. എന്നിട്ടാണ് ഇപ്പോഴേ ഈ വീരവാദമെന്ന് ബൽറാം സമർത്ഥിച്ചു.
എന്നാൽ എന്താണ് വസ്തുത എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഇപ്പോൾ ലഭിക്കുന്നു എന്ന് പറയുന്ന ഇതേ വിലക്ക് തന്നെയാണ് ഇക്കഴിഞ്ഞ 2016 ജനുവരി ഒന്നാം തീയതി മുതൽ ആറുമാസമായി മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ലഭിച്ചുവരുന്നത്. സൈബർ സഖാക്കൾക്ക് അറിയില്ലെങ്കിലും ഇക്കാര്യം ഈ നാട്ടിലെ സാധാരണക്കാരായ വീട്ടമ്മമാർക്കും കുടുംബസ്ഥർക്കുമെല്ലാമറിയാം. എല്ലാ മാസവും ഒന്നാം തീയതി കേരളത്തിലെ രണ്ട് പ്രധാനപത്രങ്ങളിൽ വിലനിലവാരം കൃത്യമായി സൂചിപ്പിച്ചുകൊണ്ടുള്ള പരസ്യം സപ്ലൈക്കോ നൽകാറുണ്ട്. ജനുവരി മാസത്തിലേയും ഈ ജൂൺ മാസത്തിലേയും വിലകൾ ഇതോടൊപ്പമുള്ള ചിത്രങ്ങളിൽ നൽകിയിട്ടുണ്ട്. വെളിച്ചെണ്ണക്കൊഴികെ ബാക്കി എല്ലാ ഇനങ്ങൾക്കും ജനുവരിയിലെ വിലകൾ തന്നെയാണ് ഇപ്പോഴും മാവേലി സ്റ്റോറുകളിൽ ഉള്ളത്. വെളിച്ചെണ്ണവില ജനുവരിയിലെ 110ൽ നിന്ന് ഫെബ്രുവരിയിൽ 95 ആയും മാർച്ചിൽ 88ആയും കുറച്ചിരുന്നു. അതേ വിലയാണ് ഇപ്പോഴുമുള്ളതെന്ന് ബൽറാം സ്ഥാപിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്തെ സപ്ലൈകോ വിലയുടെ പരസ്യവും പോസ്റ്റായി ഇട്ടായിരുന്നു ബൽറാമിന്റെ പൊളിച്ചടുക്കൽ.
സപ്ലൈക്കോ സാധനങ്ങൾക്ക് അഞ്ച് വർഷവും ഒരുരൂപയുടെപോലും വിലക്കയറ്റമുണ്ടാവില്ല എന്നാണ് എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം. അത് പാലിക്കാൻ കഴിഞ്ഞാൽ നല്ലത്. ഇതിനായി കൂടുതൽ ബജറ്ററി സഹായം സിവിൽ സപ്ലൈസ് ഡിപ്പാർട്ട്‌മെന്റിന് അനുവദിക്കുകയാണെങ്കിൽ അതിനും മുൻകൂർ അനുമോദനങ്ങൾ. എന്നാൽ പൊതുവിപണിയിലെ വിലനിലവാരത്തിൽ അതിന്റെ ഇമ്പാക്റ്റ് എന്താണെന്ന് നോക്കി മാത്രമേ കാര്യങ്ങളുടെ യഥാർത്ഥ ഫലപ്രാപ്തി വിലയിരുത്താൻ കഴിയൂ. ഏതായാലും ഈ സർക്കാരിന്റെ അടുത്ത അറുപത് മാസത്തെ പ്രവർത്തനകാലയളവിൽ എല്ലാ മാസവും ഒന്നാം തീയതി സപ്ലൈക്കോ വിലനിലവാരത്തെക്കുറിച്ചുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കാം. അതായത് ജനകീയ ഓഡിറ്റിങ് തുടരുമെന്നർത്ഥമെന്നും ബൽറാം പറയുന്നു.
ഇടത് സർക്കാർ അധികാരമേറ്റെടുത്ത് ദിവസങ്ങൾക്കകം ദേവസം ബോർഡ് ക്ഷേത്രങ്ങളുടെ വഴിപാട് നിരക്ക് കൂട്ടിയെന്ന് സംഘപരിവാർ പ്രചരിപ്പിച്ചിരുന്നു. ഈ തീരുമാനം യുഡിഎഫ് കാലത്തേതായിരുന്നു. അതുപോലെ ദേവസം ബോർഡുകളുടെ തീരുമാനത്തിൽ സർക്കാരിന് ഇടപെടാനും കഴിയില്ല. പൂജകളുടെ നിരക്ക് ഉയർത്തുന്നത് ബോർഡുകളാണ്. ഇതെല്ലാം യുഡിഎഫ് അനുകൂല ബോർഡുകളുമാണ്. എന്നിട്ടും ഇടതുപക്ഷത്തെ കുറ്റപ്പെടുത്താൻ പ്രചരണം നടത്തിയെന്ന് തെളിവ് സഹിതം സൈബർ സ്‌പെയ്‌സിലെ സിപിഎമ്മുകാർ വാദിച്ച് പൊളിച്ചത്. ഇതിന് പിന്നാലെയാണ് സ്‌പ്ലൈകോയിൽ സിപിഐ(എം) അനുകൂല പേജുകളിലൂടെ പ്രചരണം എത്തുന്നത്. ഇതിനെ കോൺഗ്രസും പൊളിച്ചു.