തിരുവനന്തപുരം: തലശേരിയിലെ സ്‌കൂളുകളിൽ നടക്കുന്ന ആർഎസ്എസിന്റെ ആയുധ പരിശീലന ക്യാമ്പിനെതിരെ സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജൻ പരാതി നൽകിയിട്ടും ആഭ്യന്തരവകുപ്പ് നടപടിയെടുക്കാത്തതിനെ പരിഹസിച്ച് കോൺഗ്രസ് യുവ എംഎൽഎ വി.ടി ബലറാം. ആഭ്യന്തരവകുപ്പിനെ ബിജെപി വെല്ലുവിളിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന ആഭ്യന്തരമന്ത്രി പിണറായി വിജയനെ പരസ്യമായി വിമർശിക്കുകയാണ് പരിഹാസത്തിലൂടെ ബൽറാം. ബിജെപിക്ക് മുൻപിൻ വിനീത ദാസനായി നിൽക്കുന്ന ആഭ്യന്തരമന്ത്രി സംസ്ഥാനത്തിന് അപമാനമെന്നാണ് ബൽറാം കുറിച്ചത്. പിണറായി വിജയന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് കടമെടുത്ത് അദ്ദേഹത്തിന് എതിരായി തന്നെ ഉപയോഗിച്ചാണ് ഫേസ്‌ബുക്കിലൂടെയുള്ള ബൽറാമിന്റെ ആക്രമണം.

കണ്ണൂർ ജില്ലയിലെ സ്‌കൂളുകളിൽ ആർഎസ്എസിന്റെ ആയുധ ക്യാമ്പുകൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും തെളിവുകളുണ്ടെന്നും നേരത്തെ വ്യക്തമാക്കിയ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി സംസ്ഥാന പൊലീസ് മേധാവിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നൽകിയതായും പറഞ്ഞിരുന്നു. സിപിഐഎം ഉടമസ്ഥതയിലുള്ള കൈരളി പീപ്പിൾ ചാനൽ സംസ്ഥാനത്തെമ്പാടും ആർഎസ്എസ് ക്യാമ്പുകൾ നടക്കുന്നതായി ദൃശ്യസഹിതം വാർത്ത നൽകിയിരുന്നു. ചാനലിന്റെ പ്രൈടൈം ചർച്ചയിൽ ഞങ്ങളുടെ ക്യാമ്പ് റെയ്ഡ് ചെയ്യാൻ പിണറായി വിജയന്റെ പൊലീസിന് ധൈര്യമുണ്ടോയെന്ന് ബിജെപി നേതാവ് വിവി രാജേഷ് ആവർത്തിച്ച് സിപിഐഎമ്മിനെ വെല്ലുവിളിക്കുകയും ചെയ്തു. സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ചർച്ചക്കെത്തിയ എംവി ജയരാജൻ ഈ വെല്ലുവിളി ആവർത്തിച്ച് അവഗണിച്ച് ഒഴിഞ്ഞുമാറുകയാണെന്നും ബൽറാം ആരോപിക്കുന്നു.

കണ്ണൂർ ജില്ലയിലെ മൂന്ന് സ്‌കൂളുകളിൽ ആയുധപരിശീലനം നടക്കുന്നതായി സ്‌കൂളുകളുടെ പേര് സഹിതമാണ് പി ജയരാജൻ പരാതി നൽകിയത്. സർക്കാർ സാമ്പത്തിക സഹായം നൽകുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടെയാണ് ആർഎസ്എസ് പരിശീലന വേദികളെന്ന് അദ്ദേഹം ചൂണ്ടികാണിച്ചിരുന്നു. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ അധികാരികൾ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പിണറായി വിജയന്റെ വാക്കുകൾ നേരീയ ഭേദഗതികളോടെ അന്വർത്ഥമാവുകയാണെന്ന് ചൂണ്ടികാണിച്ചാണ് പിണറായിയുടെ തന്നെ പഴയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻഷോട്ട് ബൽറാം പങ്കുവെയ്ക്കുന്നത്.ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ