- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അര മണിക്കൂർ മുമ്പേ പുറപ്പെട്ടു..സോറി അന്വേഷിച്ചു തുടങ്ങി; ഇനി വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ അന്വേഷിച്ച് തുടങ്ങാം; പി.കെ.ശശിക്കെതിരായ പീഡനാരോപണം നേരത്തെ അന്വേഷിച്ചുതുടങ്ങിയെന്ന സിപിഎമ്മിന്റെ അവകാശവാദത്തെ ട്രോളി വി.ടി.ബൽറാം
തിരുവനന്തപുരം: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പികെ ശശി എംഎൽഎ ക്കെതിരെ പരാതി ലഭിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടർന്ന് പരാതിയിൽ പരാമർശിച്ച പികെ ശശിയെ എകെജി സെന്ററിൽ വിളിച്ചുവരുത്തി പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. തുടർന്ന് ഓഗസ്റ്റ് 31ന് ചേർന്ന ആദ്യപാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ സംസ്ഥാനസെക്രട്ടറി വിശദീകരിച്ചു. യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു. പികെ ശ്രീമതി ടീച്ചർ, എകെ ബാലൻ എന്നിവരെ പരാതി അന്വേഷിക്കാൻ സെക്രട്ടേറിയറ്റ് ഓഗസ്റ്റ് 31ന് തന്നെ ചുമതലപ്പെടുത്തി. തുടർന്ന് ചുമതലപ്പെട്ടവർ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടിയ ഉടനെ പാർട്ടി ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതാണ്; പ്രസ്താവന വ്യക്തമാക്കി. സിപിഎം ഇന്നുപുറത്തിറക്കിയ പ്രസ്താവനയുടെ ഭാഗമാണിത്. സിപിഎം പ്രസ്താവന
തിരുവനന്തപുരം: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പികെ ശശി എംഎൽഎ ക്കെതിരെ പരാതി ലഭിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടർന്ന് പരാതിയിൽ പരാമർശിച്ച പികെ ശശിയെ എകെജി സെന്ററിൽ വിളിച്ചുവരുത്തി പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. തുടർന്ന് ഓഗസ്റ്റ് 31ന് ചേർന്ന ആദ്യപാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഇക്കാര്യങ്ങൾ സംസ്ഥാനസെക്രട്ടറി വിശദീകരിച്ചു. യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.
പികെ ശ്രീമതി ടീച്ചർ, എകെ ബാലൻ എന്നിവരെ പരാതി അന്വേഷിക്കാൻ സെക്രട്ടേറിയറ്റ് ഓഗസ്റ്റ് 31ന് തന്നെ ചുമതലപ്പെടുത്തി. തുടർന്ന് ചുമതലപ്പെട്ടവർ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്. അവരുടെ റിപ്പോർട്ട് കിട്ടിയ ഉടനെ പാർട്ടി ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ കൈക്കൊള്ളുന്നതാണ്; പ്രസ്താവന വ്യക്തമാക്കി. സിപിഎം ഇന്നുപുറത്തിറക്കിയ പ്രസ്താവനയുടെ ഭാഗമാണിത്.
സിപിഎം പ്രസ്താവനയെ ട്രോളിയുള്ള വി.ടി.ബൽറാം എംഎൽഎയുടെ കുറിപ്പ് ഇങ്ങനെ:
വളരെ മികച്ച ഒരു പ്രസ്താവന.അര മണിക്കൂർ മുമ്പേ പുറപ്പെട്ടു, സോറി അന്വേഷിച്ചു തുടങ്ങി
ഇനി വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ അന്വേഷിച്ച് തുടങ്ങാം