തിരുവനന്തപുരം: പിണറായി വിജയൻ എന്നു കേട്ടാൽ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളായ എസ്.എഫ്ഐക്കും ഡിവൈഎഫ്ഐക്കും മുട്ടിടിക്കുമെന്ന് വി.ടി ബൽറാം എംഎൽഎയുടെ പരിഹാസം. ഫേസ്‌ബുക്ക് പേജിലൂടെയാണ് ബൽറാം ഇടുതു യുവജന-വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ കടന്നാക്രമിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

'സ്വാശ്രയ സമരത്തിൽ മുൻപ് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ സമ്മേളനം കഴിയും വരെ നിരാഹാരമനുഷ്ഠിച്ച സമയത്ത് ഒരു ബ്രേക്ക്ഫാസ്റ്റ് മാത്രം ഉപേക്ഷിച്ച് സമരം നടത്തിയവർ എന്ന് വലിയവായിൽ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്ത ഡിഫി, എസ്എഫ്ഐ നേതാക്കൾ ഇപ്പോഴത്തെ ഈ കടുംവെട്ടിനെതിരെ ഒരു കട്ടൻചായയെങ്കിലും ഉപേക്ഷിച്ചുള്ള സമരം നടത്താൻ കടന്നുവരുമോ?

പിണറായി എന്ന് കേൾക്കുമ്പോൾ മുട്ടിടിക്കുന്ന വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ. കഷ്ടം.'