- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസംഗത്തിൽ മാത്രം പോര, സ്വന്തം ജീവിതവും മറ്റുള്ളവർക്ക് മാതൃകയാകണം; മകനെ സർക്കാർ സ്‌കൂളിൽ ചേർത്ത് പൊതുപ്രവർത്തകർക്ക് മാതൃകയായി വിടി ബൽറാം; എംഎൽഎയ്ക്ക് കൈയടി നൽകി സോഷ്യൽ മീഡിയ
സ്‌കൂൾ പ്രവേശനോത്സവദിനത്തിലും സോഷ്യൽ മീഡിയിയിലെ താരമായി തൃത്താലയിലെ വിടി ബൽറാം എംഎൽഎ. ഇതേതവണ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും അനുകരണീയമായ മാതൃകയുമായാണ് വിടി രംഗത്തെത്തിയിരിക്കുന്നത്. അരീക്കാട് സർക്കാർ എൽപി സ്‌ക്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനാണ് എംഎൽഎ എത്തിയത്. തന്റെ മകൻ അദ്വൈത് മാനവിനെയും ഇതേ സ്‌കൂളിൽ ചേർത്താണ് ബൽറാം സോഷ്യൽ മീഡിയയിൽ കൈയടി നേടിയത്. വിടി ബൽറാമിന്റെ വീടിന് തൊട്ടടുത്തുള്ള സ്‌കൂളാണ് അരീക്കാട് സർക്കാർ എൽ പി സ്‌കൂൾ. ജനപ്രതിനിധികളും പൊതുപ്രവർത്തകരും മക്കളെ പൊതുവിദ്യാലയങ്ങളിൽ അയച്ച് മാതൃകയാകണമെന്ന് അഭ്യർത്ഥിച്ച് ബൽറാം ഫേസ്‌ബുക്കിൽ ലൈവ് വീഡിയോയും ഇട്ടിട്ടുണ്ട്. പതിനായിരങ്ങളാണ് വി ടി ബൽറാമിന്റെ ഈ ഫേസ്‌ബുക്ക് ലൈവ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്തു. ജനപ്രതിനിധികൾ ഇങ്ങനെയായിരിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതോടൊപ്പം അദ്വൈത് മാനവിനും ഇന്ന് ആദ്യമായി സ്‌കൂളിലെത്തുന്ന മറ്റ് കുട്ടികൾക്കും ആശംസ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.
സ്‌കൂൾ പ്രവേശനോത്സവദിനത്തിലും സോഷ്യൽ മീഡിയിയിലെ താരമായി തൃത്താലയിലെ വിടി ബൽറാം എംഎൽഎ. ഇതേതവണ ജനപ്രതിനിധികൾക്കും പൊതുപ്രവർത്തകർക്കും അനുകരണീയമായ മാതൃകയുമായാണ് വിടി രംഗത്തെത്തിയിരിക്കുന്നത്.
അരീക്കാട് സർക്കാർ എൽപി സ്‌ക്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനാണ് എംഎൽഎ എത്തിയത്. തന്റെ മകൻ അദ്വൈത് മാനവിനെയും ഇതേ സ്‌കൂളിൽ ചേർത്താണ് ബൽറാം സോഷ്യൽ മീഡിയയിൽ കൈയടി നേടിയത്. വിടി ബൽറാമിന്റെ വീടിന് തൊട്ടടുത്തുള്ള സ്‌കൂളാണ് അരീക്കാട് സർക്കാർ എൽ പി സ്‌കൂൾ.
ജനപ്രതിനിധികളും പൊതുപ്രവർത്തകരും മക്കളെ പൊതുവിദ്യാലയങ്ങളിൽ അയച്ച് മാതൃകയാകണമെന്ന് അഭ്യർത്ഥിച്ച് ബൽറാം ഫേസ്‌ബുക്കിൽ ലൈവ് വീഡിയോയും ഇട്ടിട്ടുണ്ട്. പതിനായിരങ്ങളാണ് വി ടി ബൽറാമിന്റെ ഈ ഫേസ്‌ബുക്ക് ലൈവ് വീഡിയോ കണ്ടത്. ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്തു. ജനപ്രതിനിധികൾ ഇങ്ങനെയായിരിക്കണമെന്ന ആഗ്രഹം പങ്കുവെക്കുന്നതോടൊപ്പം അദ്വൈത് മാനവിനും ഇന്ന് ആദ്യമായി സ്‌കൂളിലെത്തുന്ന മറ്റ് കുട്ടികൾക്കും ആശംസ അറിയിക്കുകയാണ് സോഷ്യൽ മീഡിയ.