- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീഹാറിലെ വെൽഡറുടെ മകന് ഒരു കോടിയിലേറെ ശമ്പളമുള്ള ജോലി നൽകി മൈക്രോസോഫ്റ്റ്; പഠനം പൂർത്തിയാകുംമുമ്പ് വിജയത്തേരിലേറി ഒരു ഇന്ത്യൻ യുവാവ്
നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ടപ്പെട്ടിരുന്നപ്പോഴും മകനെ പഠിപ്പിക്കുന്നതിനുവേണ്ടി എത്ര കഷ്ടപ്പെടാനും ചന്ദ്രകാന്ത് സിങ് തയ്യാറായിരുന്നു. ആ കഷ്ടപ്പാട് ഫലം ചെയ്തു. പട്‌നയിലെ ഖഗാരിയയിൽനിന്നുള്ള ഈ വെൽഡറുടെ മകൻ വാത്സല്യ ചൗഹാന് 21-ാം വയസ്സിൽ ജോലി കിട്ടി. അതും ഐടി ഭീമന്മാരായ മൈക്രോസോഫ്റ്റിൽ. ശമ്പളം കേട്ട് ഞെട്ടരുത്. പ്രതിവർഷം 1.02 കോടി
നിത്യവൃത്തിക്ക് വകയില്ലാതെ കഷ്ടപ്പെട്ടിരുന്നപ്പോഴും മകനെ പഠിപ്പിക്കുന്നതിനുവേണ്ടി എത്ര കഷ്ടപ്പെടാനും ചന്ദ്രകാന്ത് സിങ് തയ്യാറായിരുന്നു. ആ കഷ്ടപ്പാട് ഫലം ചെയ്തു. പട്‌നയിലെ ഖഗാരിയയിൽനിന്നുള്ള ഈ വെൽഡറുടെ മകൻ വാത്സല്യ ചൗഹാന് 21-ാം വയസ്സിൽ ജോലി കിട്ടി. അതും ഐടി ഭീമന്മാരായ മൈക്രോസോഫ്റ്റിൽ. ശമ്പളം കേട്ട് ഞെട്ടരുത്. പ്രതിവർഷം 1.02 കോടി രൂപ!
ഐഐടി ഖരഗ്പുരിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് വാത്സല്യ. കഴിഞ്ഞ ഡിസംബറിൽ നടത്തിയ കാമ്പസ് ഇന്റർവ്യൂവിലൂടെയാണ് വാത്സല്യയെ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയത്. പുലർച്ചെ നാലുമുതൽ ആരംഭിച്ച ഇന്റർവ്യൂവും എഴുത്തുപരീക്ഷയും ഒന്നാമനായി വിജയിച്ചാണ് വാത്സല്യ മൈക്രോസോഫ്റ്റിലെ ജോലി സ്വന്തമാക്കിയത്.
ആദ്യവട്ടം ഐഐടി പ്രവേശന പരീക്ഷ പാസ്സാകാതിരുന്ന വാത്സല്യ, പിറ്റേക്കൊല്ലം അഖിലേന്ത്യാ തലത്തിൽ 382-ാം റാങ്കിൽ പ്രവേശനം നേടി. ബീഹാറിലെ ഒന്നാം സ്ഥാനക്കാരനായാണ് വാത്സല്യയുടെ മുന്നേറ്റം. 2016 ഒക്ടോബറിൽ വാത്സല്യ അമേരിക്കയിലെ റെഡ്മണ്ടിലെ മൈക്രോസോഫ്റ്റിൽ ജോലിക്ക് കയറും.
ഖഗാരിയയിലെ സർക്കാർ സ്‌കൂളുകളിൽ പഠിച്ചാണ് വാത്സല്യ ഈ നേട്ടമത്രയും കൊയ്തത്. പഠനത്തിൽ മിടുക്കനായ വാത്സല്യയുടെ ഒരാഗ്രഹത്തിനും അച്ഛൻ ചന്ദ്രകാന്തും അമ്മ റേണു ദേവിയും തടസ്സം നിന്നില്ല. വായ്പയെടുത്ത് മകനെ കോട്ടയിലെ കോച്ചിങ് സെന്ററിൽ അയക്കുകയും ഐഐടിയിൽ പഠിപ്പിക്കുകയും ചെയ്ത രക്ഷിതാക്കൾക്ക് നൽകുന്ന സമ്മാനമായാണ് ഈ ജോലിയെ വാത്സല്യ കാണുന്നത്.