- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാഴ്‌ച്ചക്കിടെ രണ്ടാം തവണയും പണിമുടക്കുമായി വ്യൂലിങ് പൈലറ്റുമാർ; ഇന്നലെ മുതൽ തുടങ്ങിയ സമരം മൂലം റദ്ദാക്കിയത് നൂറ് കണക്കിന് ഫ്‌ളൈറ്റുകൾ; സ്‌പെയിനിൽ നിന്നുള്ള യാത്രക്കാർക്ക് ദുരിതകാലം
സ്പാനിഷ് എയർലൈനായ വ്യൂലിങിലെ പൈലറ്റുമാർ ഇന്നലെ മുതൽ വീണ്ടും സമരവുമായി രംഗത്തിറങ്ങി. രണ്ടാഴ്‌ച്ചക്കിടെ രണ്ടാം വട്ടമാണ് പൈലറ്റുമാര് സമരം നടത്തുന്നത്. ഇതോടെ ഇന്നലെയും ഇന്നുമായി 24 മണിക്കൂർ സമരത്തിൽ നൂറ് കണക്കിന് ഫ്ൈളറ്റുകളാണ് റദ്ദാക്കിയിട്ടുള്ളത്.മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണമെന്ന ആവശ്യവുമായിട്ടാണ് പൈലറ്റുമാർ സമരം തുടങ്ങിയത്. ഏകദേശം 200 ഓളം ഫ്‌ളൈറ്റുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതോട സ്‌പെയിനിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ തടസവും കാലാതാമസവും ഉറപ്പായിരിക്കുകയാണ്. സ്‌പെയിനനകത്ത് സർവ്വീസ് നടത്തുന്ന ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളും സർവ്വീസ് നിര്ത്തിവച്ചു. ഇത്് നിരവധി യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ മാസം അവസാനം നടത്തിയ ആദ്യഘട്ട സമരത്തിൽ 246 സർവ്വീസുകളാണ് റദ്ദാക്കിയത്. ഏറ്റവും ചെലവ് കുറഞ്ഞ് സർവ്വീസാണ് വ്യുലിങിന്റേത്, 915 പൈലറ്റുകളും, 3,089 ജൊലിക്കാരു മാണ് ഈ കമ്പനിയിലുള്ളത്.
സ്പാനിഷ് എയർലൈനായ വ്യൂലിങിലെ പൈലറ്റുമാർ ഇന്നലെ മുതൽ വീണ്ടും സമരവുമായി രംഗത്തിറങ്ങി. രണ്ടാഴ്‌ച്ചക്കിടെ രണ്ടാം വട്ടമാണ് പൈലറ്റുമാര് സമരം നടത്തുന്നത്. ഇതോടെ ഇന്നലെയും ഇന്നുമായി 24 മണിക്കൂർ സമരത്തിൽ നൂറ് കണക്കിന് ഫ്ൈളറ്റുകളാണ് റദ്ദാക്കിയിട്ടുള്ളത്.മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണമെന്ന ആവശ്യവുമായിട്ടാണ് പൈലറ്റുമാർ സമരം തുടങ്ങിയത്.
ഏകദേശം 200 ഓളം ഫ്‌ളൈറ്റുകൾ റദ്ദാക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ഇതോട സ്‌പെയിനിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രാ തടസവും കാലാതാമസവും ഉറപ്പായിരിക്കുകയാണ്. സ്‌പെയിനനകത്ത് സർവ്വീസ് നടത്തുന്ന ഡൊമസ്റ്റിക് ഫ്‌ളൈറ്റുകളും സർവ്വീസ് നിര്ത്തിവച്ചു. ഇത്് നിരവധി യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്.
കഴിഞ്ഞ മാസം അവസാനം നടത്തിയ ആദ്യഘട്ട സമരത്തിൽ 246 സർവ്വീസുകളാണ് റദ്ദാക്കിയത്. ഏറ്റവും ചെലവ് കുറഞ്ഞ് സർവ്വീസാണ് വ്യുലിങിന്റേത്, 915 പൈലറ്റുകളും, 3,089 ജൊലിക്കാരു മാണ് ഈ കമ്പനിയിലുള്ളത്.