സ്പാനിഷ് എയർലൈനായ വ്യൂലിങിലെ പൈലറ്റുമാർ രണ്ട് ദിവസത്തെ സമരം തുടങ്ങിയതോടെ സർവ്വീസുകൾ റദ്ദാക്കി. മെച്ചപ്പെട്ട തൊഴിൽ സാഹചര്യം വേണമെന്ന ആവശ്യവുമായി തുടങ്ങിയ സമരം ബുധൻ, വ്യാഴം ദിവസങ്ങളിലായാണ് നടക്കുക. 246 ഫ്‌ളൈറ്റുകളാണ് സമരം മൂലം റദ്ദാക്കിയത്.

ഈ രണ്ട് ദിവസത്തെ സമരത്തിന് ശേഷം മെയ് ആദ്യ ആഴ്‌ച്ചയിൽ നാല്, അഞ്ച് തീയതികളിലും സമരം നടത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. ബാഴ്‌സലോണയിലേക്കുള്ള സർവ്വീസുകളെയാണ് പ്രധാനമായും സമരം ബാധിക്കുക.

ഏറ്റവും ചെലവ് കുറഞ്ഞ് സർവ്വീസാണ് വ്യുലിങിന്റേത്, 915 പൈലറ്റുകളും, 3,089 ജൊലിക്കാരു മാണ് ഈ കമ്പനിയിലുള്ളത്.