- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷം മുമ്പ് വൈശാഖ് പറഞ്ഞു.. പുലിമുരുകൻ മലയാളത്തിൽ പുതുചരിത്രമാകും..! മോഹൻലാൽ ചിത്രം തീയറ്ററുകളെ ഇളക്കിമറിക്കുമെന്ന് പറഞ്ഞ പഴയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
മലയാള സിനിമയിലെ പുതിയ ചരിത്രം തന്നെയാണ് പുലിമുരുകൻ എന്ന ചിത്രം. നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന വിശ്വസിക്കപ്പെടുന്ന ചിത്രത്തിൽ സംവിധായകൻ വൈശാഖിന് ശരിക്കും വിശ്വാസമുണ്ടായിരുന്നു എന്ന് തന്നെ വേണം കരുതാൻ. അദ്ദേഹത്തിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. ചിത്രത്തെ കുറിച്ച് രണ്ട് വർഷം മുമ്പ് വൈശാഖ് പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. തിയേറ്റർ ഇളക്കി മറിക്കുന്ന ചിത്രമായിരിക്കും പുലിമുരുകൻ എന്നാണ് അന്ന് വൈശാഖ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്തായാലും പറഞ്ഞത് സത്യമായി. സിനിമയുടെ നിർവചനം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സൂപ്പർ താരങ്ങളുടെ സ്വാധീനം എപ്പോഴും തിയേറ്ററിലും ആളുകൾക്കിടയിലും ഉണ്ട് എന്ന് വൈശാഖ് വീഡിയോയിൽ പറയുന്നു. 'സൂപ്പർതാരങ്ങളുടെ സിനിമയോളം തിയേറ്ററുകളെ ഇളക്കിമറിക്കാൻ വേറൊന്നിനും കഴിയില്ല. അതെന്റെ ഉറച്ച വിശ്വാസമാണന്ന്. ഞാനിപ്പോൾ അങ്ങനെ ഒരു മാസ് സിനിമയെ കുറിച്ചാണ് ആലോചിക്കുന്നത്. മോഹൻലാൽ എന്ന അഭിനയ
മലയാള സിനിമയിലെ പുതിയ ചരിത്രം തന്നെയാണ് പുലിമുരുകൻ എന്ന ചിത്രം. നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്ന വിശ്വസിക്കപ്പെടുന്ന ചിത്രത്തിൽ സംവിധായകൻ വൈശാഖിന് ശരിക്കും വിശ്വാസമുണ്ടായിരുന്നു എന്ന് തന്നെ വേണം കരുതാൻ. അദ്ദേഹത്തിന്റെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്. ചിത്രത്തെ കുറിച്ച് രണ്ട് വർഷം മുമ്പ് വൈശാഖ് പറഞ്ഞ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്.
തിയേറ്റർ ഇളക്കി മറിക്കുന്ന ചിത്രമായിരിക്കും പുലിമുരുകൻ എന്നാണ് അന്ന് വൈശാഖ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. എന്തായാലും പറഞ്ഞത് സത്യമായി. സിനിമയുടെ നിർവചനം എപ്പോഴും മാറിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ സൂപ്പർ താരങ്ങളുടെ സ്വാധീനം എപ്പോഴും തിയേറ്ററിലും ആളുകൾക്കിടയിലും ഉണ്ട് എന്ന് വൈശാഖ് വീഡിയോയിൽ പറയുന്നു.
'സൂപ്പർതാരങ്ങളുടെ സിനിമയോളം തിയേറ്ററുകളെ ഇളക്കിമറിക്കാൻ വേറൊന്നിനും കഴിയില്ല. അതെന്റെ ഉറച്ച വിശ്വാസമാണന്ന്. ഞാനിപ്പോൾ അങ്ങനെ ഒരു മാസ് സിനിമയെ കുറിച്ചാണ് ആലോചിക്കുന്നത്. മോഹൻലാൽ എന്ന അഭിനയ പ്രതിഭയെ വച്ച് പുലിമുരുകൻ എന്ന സിനിമ. മോഹൻലാൽ എന്ന അസാധാരണ അഭിനയ വൈഭവമുള്ള നടന്റെ മാസ് സിനിമയായിരിക്കും പുലിമുരുകൻ' - വൈശാഖ് വീഡിയോയിൽ പറയുന്നു.