കോതമംഗലം;രണ്ട് വലിയ വാഹനങ്ങൾക്ക് ഒരുമിച്ച് കടന്നുപോകാവൂന്നത്ര വിസ്തീർണ്ണം.നൂറുമീറ്ററോളം നീളം.നട്ടുച്ചവെയിലിലും കൂളിർമ്മ പകരുന്ന അന്തരീക്ഷം.ചുറ്റം മനംമയക്കും ഹരിതഭംഗി.ഇതൊക്കെയാണ് ഇടമലയാർ വനമധ്യത്തിലെ വൈശാലി ഗുഹയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിലുള്ള വിശേഷണങ്ങൾ.

ഇടമലയാറിൽ നിന്നും താളുംകണ്ടം ആദിവാസി ഊരിലേയ്ക്കുള്ള വനപാതയിൽ ഇടമലയാർ അണക്കെട്ടിന് സമീപത്താണ് വൈശാലി ഗുഹ സ്ഥിതി ചെയ്യുന്നത്.

വൈശാലി സിനിമയുടെ ഒരു ഭാഗം ഈ ഗുഹയിൽ ചിത്രീകരിച്ചിരുന്നു.ഇതിന് ശേഷമാണ് ചിത്രത്തിന്റെ പേരിൽ ഗുഹ പ്രശസ്തമായത്.ഏതാനുംവർഷങ്ങൾക്കുമുമ്പുവരെ ഗുഹകാണാൻ വിനോദസഞ്ചാരികൾ എത്തിയിരുന്നു.ഡാമിന് സുരക്ഷഭീഷിണിയുണ്ടെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ഇവിടേയ്ക്ക് വനം-വൈദ്യുതിവകുപ്പുകൾ പ്രവേശനം വിലക്കിയിരിക്കുകയാണ്.

നിലവിലെ ഇടമലയാർ -താളുംകണ്ടം പാത കടന്നുപോകുന്നത് ഈ ഗുഹയിലൂടെയാണ്.ദശാബ്ദങ്ങൾക്ക് മുമ്പ് ,ഇടമയാർ ജല വൈദ്യുതപദ്ധതി നിർമ്മാണത്തിനായി സമീപത്ത് വനത്തിൽ വനത്തിൽ സ്ഥാപിച്ച ക്വാറിയിൽ നിന്നും കരിങ്കല്ലും അനുബന്ധ ഉൽപ്പന്നങ്ങളും എത്തിക്കുന്നതിന് ലക്ഷ്യമിട്ടാണ് ഗുഹ നിർമ്മിച്ചത്.ഗുഹയ്ക്ക് സമീപമാണ് ക്രഷർ സ്ഥാപിച്ചിരുന്നത്.പാറപൊട്ടിച്ചല്ലാതെ ഇവിടേയ്ക്ക് വഴി രൂപപ്പെടുത്താൻ കഴിയില്ലെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് വിലയ വാഹനം കടന്നുപോകാൻ പാക്കത്തിൽ വിസ്തൃതിയിൽ പാറതുടരകന്ന് തുരങ്കം രൂപപ്പെടുത്തിയത്.

1988 -ലാണ് വൈശാലി റിലാസാവുന്നത്.പിറ്റേവർഷം പുറത്തിറങ്ങിയ അസ്ഥികൾ പൂക്കുന്നു എന്ന ചിത്രത്തിലും ഈ ഗുഹ സ്ഥാനം പിടിച്ചിരുന്നു.അടുത്തകാലത്തിറങ്ങിയ ,ഒരു പഴയ ബോംബുകഥ ,ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെയും ഈ ഗുഹയും പരിസരപ്രദേശങ്ങളും അഭ്രപാളിയിലെത്തിയിട്ടുണ്ട്്.ഏകദേശം 25 അടിയോളം ഉയരമുള്ള ഗുഹയുടെ മുകൾഭാഗത്ത് പാറയ്ക്ക് മുകളിലെ മണ്ണിൽ മരങ്ങൾ വളർന്നിട്ടുണ്ട്.പരിസരപ്രദേശം നിബിഡവനമാണ്.സമീപത്തുനിന്നാൽ താഴെ ഇടമലയാർ ജലാശയവും ചുറ്റുമുള്ള കാഴ്ചകളും കാണാം.

മൊത്തിൽ പ്രകൃതി ഭംഗിയുടെ നിറകുടമാണ് ഗുഹയ്ക്ക് ചുറ്റുമുള്ളത്.പ്രകൃതിഭംഗി ആസ്വദിക്കുന്നതിനും വനമധ്യത്തിലെ വിസ്്മയമായി മാറിയ ഗുഹയിൽ കുറച്ചുസമയം ചിലവഴിക്കുന്നതിനും ലക്ഷ്യമിട്ടാണ് വിനോദസഞ്ചാരികളിൽ ഏറിയ പങ്കും ഇവിടേയ്ക്കെത്തിയിരുന്നത്.ഇടമലയാർ പദ്ധതിപ്രദേശം കടന്നുവേണം ഇവിടേയ്ക്കെത്താൻ.ഡാമിന് സമീപത്തായി പാതയിൽ പലയിടത്തായി വൈദ്യതുത വകുപ്പ് ചെക്കിങ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്.

പദ്ധതി പ്രവേശനത്തിന്റെ കവാടങ്ങളിൽ വനംവകുപ്പിന്റെ ചെക്കിങ് സ്റ്റേഷകളുമുണ്ട്.ഇവിടേയ്ക്ക് ഒരു മാർഗ്ഗത്തിലൂടെയും പുറമെനിന്നുള്ളവർ പ്രവേശിക്കരുതെന്ന ലക്ഷ്യത്തിലാണ് ഇരു വകുപ്പുകളും പഴുതടച്ച് സുരക്ഷയൊരുക്കിയിരിക്കുന്നത്.സുരക്ഷയൊരുക്കുന്നതിൽ തെറ്റില്ലന്നും ആവശ്യമായ പരിശോധനകൾക്കും വിവരശേഖരണത്തിനും ശേഷം സമയക്രമം ചിട്ടപ്പെടുത്തി തങ്ങളെ ഇവിടേയ്ക്ക് കടത്തിവിടണമെന്നാണ് വിനോദസഞ്ചാരികളിൽ ഒരു വിഭാഗത്തിന്റെ ആവശ്യം.സന്ദർശനത്തിന് നിശ്ചിത ഫീസ് ഏർപ്പെടുത്തിയാൽ ഇത് സർക്കാരിലേയ്ക്ക് വരുമാനമാവുമെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.