രാജ്യത്തിനകത്തും പുറത്തുമുള്ള മുൻനിര കലാലയങ്ങളിൽ പ്രവേശം നേടിവ്യത്യസ്ത മേഖലകളിൽ നേതൃപരമായ പങ്കു വഹിക്കാൻവിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ബൃഹത് പദ്ധതിയുമായികൊടിയത്തൂർ വാദി റഹ്മാ സ്ഥാപനങ്ങൾ. ഇതിന്റെ ഭാഗമായിറെസിഡൻഷ്യൽ സൗകര്യത്തോടെ പ്ലസ് വൺ ഹ്യൂമാനിറ്റീസ്ആരംഭിക്കുന്നു.

ഐഐഎം, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽസയൻസസ് (ടിസ് ) ഐഐടി നാഷണൽ ലോ അക്കാദമി തുടങ്ങിരാജ്യത്തിനകത്തും പുറത്തുമുള്ള ഉന്നത കലാലയങ്ങളിൽതുടർപഠനത്തിനും സിവിൽ സർവീസ് ഉൾപ്പെടെയുള്ള മത്സരപരീക്ഷകൾക്കും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന രീതിയിൽപ്രത്യേക പരിശീലനത്തോട് കൂടി ഉന്നത നിലവാരത്തിലാണ് കോഴ്‌സ്
ആരംഭിക്കാൻ പോകുന്നത്. വിദ്യാർത്ഥികളുടെ നൈസർഗ്ഗികമായകഴിവുകളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കും കരിക്കുലം.ഐ എ എസ് , ഐ പി എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിവിധമേഖലകളിൽ നിന്നുള്ള വ്യക്തിത്വങ്ങളുമായി സമ്പർക്കം, മാധ്യമചർച്ചകൾ , യാത്രകൾ എന്നിവ കരിക്കുലത്തിന്റെ ഭാഗമായിരിക്കും.

ആറു പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ സാംസ്‌കാരിക സേവനരംഗത്തു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചേന്ദമംഗല്ലൂർ ഇസ്ലാഹിയഅസോസിയേഷൻ അടുത്തിടെ രൂപകൽപന ചെയ്ത
സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ഇസ്ലാഹിയ 2040 യുടെ ഭാഗമായാണ്അനുബന്ധ സ്ഥാപനമായ വാദി റഹ്മയിൽ പുതിയ പദ്ധതികൾനടപ്പിലാക്കുന്നത്.

സമീപ ഭാവിയിൽ തന്നെ രാജ്യത്തെ മുൻനിര വിദ്യാഭാസസ്ഥാപനമായി മാറുക എന്ന ലക്ഷ്യത്തെ മുൻനിർത്തി ബഹുമുഖപദ്ധതികളാണ് വാദി റഹ്മയിൽ ആവിഷ്‌കരിക്കുന്നത്. ഇതിന്റെഭാഗമായാണ് സ്പാനിഷ് ഫുട്ബാൾ ലീഗായ ല ലീഗയുടെകേരളത്തിലെ ആദ്യത്തെ ഫുട്‌ബോൾ സ്‌കൂളിന് വാദി റഹ്മാവേദിയായത് റോബോട്ടിക് സ് ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യകളും കലാ കായിക പരിശീലനങ്ങളും വിദ്യാർത്ഥികൾക്ക്
നൽകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 18 വർഷമായി AISSEപരീക്ഷയിൽ ഉന്നത വിജയത്തിന് പുറമെ നന്മയും മൂല്യങ്ങളുംപകർന്നു നല്കാൻ സാധിക്കുന്നു എന്നതും വാദി റഹ്മയെ
വ്യത്യസ്മാക്കുന്നു. അഞ്ചാം ക്ലാസ് മുതൽ ഹോസ്റ്റൽ സൗകര്യംലഭ്യമാണ് എന്നതിനാൽ പ്രവാസി രക്ഷിതാക്കളുടെ ഇഷ്ട് കേന്ദ്രമായിവാദി റഹ്മാ മാറുന്നുണ്ട്‌സ്‌കൂളിലെ പുതിയ പദ്ധതികളെ കുറിച്ച് വിശദീകരിക്കാനും പ്ലസ് വൺകോഴ്സയുമായി ബന്ധപെട്ടു വിദ്യാർത്ഥികളും രക്ഷിതാക്കളുമായിസംവദിക്കാനും ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡന്റുംമാധ്യമം മീഡിയ വൺ ഗ്രൂപ്പ് എഡിറ്ററുമായ ഒ അബ്ദുറഹ്മാൻവാദി റഹ്മ ഗവേർണിങ് ബോഡി ചെയർമാൻ കെ സി സിഹുസൈൻ എന്നിവർ ഖത്തറിൽ ഹ്രസ്വ സന്ദർശനം നടത്തുന്നു.

ഇതുമായി ബന്ധപെട്ടു ഡിസംബർ 8 ശനി വൈകുന്നേരം 7 മണിക്ക്എഫ് സി സി ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന പരിപാടി ഒഅബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും. മാനേജ്‌മെന്റ് കൺസൽട്ടന്റ്ഡോ. ആസാദ് സി കെ പദ്ധതി വിശദീകരിക്കും.