- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
മാനവിക വിഷയങ്ങളിൽ മുന്നേറ്റം അനിവാര്യം:ഒ അബ്ദുറഹ്മാൻ
ദോഹ : വിവിധ മേഖലകളിൽ മികച്ച നേതൃത്വം നൽകാൻ കഴിവുള്ള പ്രതിഭകളെ വളർത്താനുതകുന്ന മാനവിക വിഷയങ്ങളിൽ മുന്നേറ്റം ഉണ്ടാക്കുന്ന വിദ്യാഭ്യാസമാണ് വർത്തമാന കാലം തേടുന്നതെന്ന് മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷന്റെ പുതിയ പദ്ധതിയായ ഇസ്ലാഹിയ 2040 യുടെ ഭാഗമായി കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആരംഭിക്കുന്ന പ്ലസ് ടു കോഴ്‌സിന്റെ ഖത്തറിലെ ഇൻട്രൊഡക്ടറി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പുരോഗതിയിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ, പ്രവാസികൾ വഹിക്കുന്ന പങ്ക് വളരെ നിർണായകമാണ്. പ്രവാസികളുടെ ശ്രദ്ധ തങ്ങളുടെ കുട്ടികളെ പ്രൊഫഷണലായി കൂടുതൽ മികവ് നെടുന്നേടത്തേക്ക് തിരിച്ചുവിടുന്നതിൽ കേന്ദ്രീകരിച്ചപ്പോൾ, സമൂഹത്തെ നയിക്കാൻ കൂടുതൽ ഫലപ്രദമായ അഡ്‌മിനിസ്ട്രേറ്റീവ്, മാനേജ്‌മെന്റ് , ധനതത്വശാസ്ത്രം, നിയമം പോലെയുള്ള മേഖലകൾ വിസ്മരിക്കപ്പെട്ടു. ഈ രംഗത്തെ ശാക്തീകരണം അനിവാര്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു. കൊടിയത്തൂർ
ദോഹ : വിവിധ മേഖലകളിൽ മികച്ച നേതൃത്വം നൽകാൻ കഴിവുള്ള പ്രതിഭകളെ വളർത്താനുതകുന്ന മാനവിക വിഷയങ്ങളിൽ മുന്നേറ്റം ഉണ്ടാക്കുന്ന വിദ്യാഭ്യാസമാണ് വർത്തമാന കാലം തേടുന്നതെന്ന് മാധ്യമം-മീഡിയ വൺ ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ അഭിപ്രായപ്പെട്ടു. ചേന്ദമംഗല്ലൂർ ഇസ്ലാഹിയ അസോസിയേഷന്റെ പുതിയ പദ്ധതിയായ ഇസ്ലാഹിയ 2040 യുടെ ഭാഗമായി കൊടിയത്തൂർ വാദി റഹ്മ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ആരംഭിക്കുന്ന പ്ലസ് ടു കോഴ്‌സിന്റെ ഖത്തറിലെ ഇൻട്രൊഡക്ടറി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുരോഗതിയിൽ, പ്രത്യേകിച്ച് വിദ്യാഭ്യാസ മേഖലയിൽ, പ്രവാസികൾ വഹിക്കുന്ന പങ്ക് വളരെ നിർണായകമാണ്. പ്രവാസികളുടെ ശ്രദ്ധ തങ്ങളുടെ കുട്ടികളെ പ്രൊഫഷണലായി കൂടുതൽ മികവ് നെടുന്നേടത്തേക്ക് തിരിച്ചുവിടുന്നതിൽ കേന്ദ്രീകരിച്ചപ്പോൾ, സമൂഹത്തെ നയിക്കാൻ കൂടുതൽ ഫലപ്രദമായ അഡ്‌മിനിസ്ട്രേറ്റീവ്, മാനേജ്‌മെന്റ് , ധനതത്വശാസ്ത്രം, നിയമം പോലെയുള്ള മേഖലകൾ വിസ്മരിക്കപ്പെട്ടു. ഈ രംഗത്തെ ശാക്തീകരണം അനിവാര്യമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടിയത്തൂർ വാദി റഹ്മയിൽ അടുത്ത അധ്യയന വർഷം മുതൽ തുടങ്ങുന്ന പ്ലസ് ടു കോഴ്‌സ്, വിദ്യാർത്ഥികളെ ഈ രംഗങ്ങളിലേക്കു തിരിച്ചുവിടാനുതകുന്ന പഠന പരിശീലനങ്ങൾക്ക് പ്രാപ്തരാക്കുന്ന തരത്തിലാണെന്നു പദ്ധതി വിശദീകരിച്ചു കൊണ്ട് പ്രസന്റേഷൻ നടത്തിയ ഡോക്ടർ ആസാദ് ചാലിക്കുഴി പറഞ്ഞു.
പ്രവാസി വിദ്യാർത്ഥികൾക്ക് പ്രത്യേകം സൗകര്യങ്ങളാണ് വാദി റഹ്മയിൽ ഒരുക്കിയിരിക്കുന്നതെന്ന് പഠന പരിശീലന സൗകര്യങ്ങൾ വിശദീകരിച്ചു വാദി റഹ്മ ഗവേർണിങ് ബോഡി ചെയർമാൻ കെ സി സി ഹുസൈൻ പ്രസ്താവിച്ചു. കുട്ടികളെ പലമേഖലകളിലും പ്രാപ്തരാക്കുന്നതിന്റെ ഭാഗമായി അനേകം പദ്ധതികളാണ് വാദി റഹ്മ ആവിഷ്‌കരിച്ച നടപ്പാക്കുന്നത്. തുടക്കം മുതൽക്കേ നൂറുശതമാനം വിജയം നേടിക്കൊണ്ടിരിക്കുന്ന വാദി റഹ്മയിൽ സി ബി എസ് സി യുടെ കഴിഞ്ഞ വർഷത്തെ എസ് എസ് സി പരീക്ഷയിൽനൂറുശതമാനം വിജയത്തോടൊപ്പം 89 ശതമാനം ഡിസ്റ്റിങ്ഷൻ ഉണ്ട്. കായിക പരിശീലനത്തിന്റെ ഭാഗമായി അന്തർദേശീയ രംഗത്തെ പ്രഗത്ഭരായ ലാലിഗ സ്പോർട്സ് സ്‌കൂളിന് വാദി റഹ്മയിൽ ഇക്കൊല്ലം തുടക്കം കുറിച്ചു, കെ സി സി ഹുസൈൻ വിശദീകരിച്ചു.
സിജി ഖത്തർ ചാപ്റ്റർ കരിയർ ഡയറക്ടർ മുഹമ്മദ് ഫൈസൽ, ബ്രില്ലിയന്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിടുഷൻസ് മേധാവി മുഹമ്മദ് അഷ്റഫ്, കെയർ ആൻഡ് ക്യൂർ മാനേജിങ് ഡയറക്ടർ അബ്ദുറഹ്മാൻ ഇ പി ആശംസകളർപ്പിച്ചു. വാദി റഹ്മ ഖത്തർ കമ്മിറ്റി പ്രസിഡന്റ് നൗഫൽ കട്ടയാട്ട് അധ്യക്ഷനായിരുന്നു. സി ഐ സി പ്രസിഡന്റ് കെ സി അബ്ദുല്ലത്തീഫ് പരിപാടി ഉപസംഹരിച്ചു സംസാരിച്ചു. നിദാൽ അബ്ദുൽ അസീസിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ കാവിൽ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു. വാദി റഹ്മയെപ്പറ്റി കൂടുതൽ അറിയാൻ ഖത്തറിലെ ബ്രില്ലിയന്റ് എഡ്യൂക്കേഷൻ സെന്റർ അബൂ ഹാമൂർ ബ്രാഞ്ചുമായോ (50056123) വാദി റഹ്മ സ്‌കൂളുമായി നേരിട്ടോ (+919995738566) ബന്ധപ്പെടാവുന്നതാണ്