- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഗമൺ റിസോർട്ടിൽ എംഡിഎംഎ അടക്കമുള്ള വിലയേറിയ ലഹരിമരുന്നുകൾ എത്തിച്ചതിന് പിന്നിൽ വൻസംഘം; രാജ്യാന്തരബന്ധമുണ്ടെന്ന് സംശയിച്ച് പൊലീസ്; അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറാൻ സാധ്യത; നിശാപാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവരെ മൊഴിയെടുത്ത ശേഷം വിട്ടയയ്ക്കുമെന്ന് വാഗമൺ സിഐ
ഇടുക്കി: വാഗമൺ ക്ലിഫ് ഇൻ റിസോർട്ടിൽ നിന്നും വൻതുകയ്ക്കുള്ള ലഹരിമരുന്ന് കണ്ടെടുത്ത സംഭവത്തിൽ ഡിജിറ്റൽ -ഇലക്ട്രോണിക് തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾക്ക് പൊലീസ് നീക്കം. സംഭവത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന സംശയം ബലപ്പെട്ടതായിട്ടാണ് പൊലീസ് നൽകുന്ന സൂചനകളിൽ നിന്നും വ്യക്തമാവുന്നത്. അന്വേഷണം മറ്റ് ഏജൻസികൾക്ക് മാറ്റുന്നതിനും സാധ്യതയുണ്ട്.
പൊലീസ് നിരീക്ഷണത്തിൽ പാർപ്പിച്ചിട്ടുള്ള 50-ളം പേരിൽ നിന്നുള്ള തെളിവെടുപ്പ് ഇന്നും തുടർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ ഇവരിൽ 20-ൽപ്പരം സ്ത്രീകളും ഉൾപ്പെടും. മൊഴിയെടുക്കൽ ഏതാണ്ട് അവസാനഘട്ടത്തിലാണെന്നും ഇതിന് ശേഷം ഇവരെ സ്വതന്ത്രരാക്കുമെന്നും വാഗമൺ സി ഐ ജയസനിൽ മറുനാടനോട് വ്യക്തമാക്കി.
സംഘത്തിലെ 9 പേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്്.കോഴിക്കോട് രാമനാട്ടുകര ഫാറൂക്ക് കോളേജ് കോടമ്പുഴ കെ എൻ എച്ച് ഹൗസിൽ ഷൗക്കത്ത്(36),തൃശൂർ പൂവത്തൂർ അമ്പലത്ത് വീട്ടിൽ നിഷാദ്(35)കാസർഗോഡ് ഹോസ്ദുർഗ് പടുതക്കാട് ഫാത്തിമ മൻസലിൽ മുഹമ്മദ് റാഷീദ്(31),എറണാകുളം തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ആകാശ് നിവാസിൽ വിശ്വാസ് മകൾ ബ്രിസ്റ്റി വിശ്വാസ് (23),കോഴിക്കോട് മുക്കണ്ണിത്താഴം പാലയക്കോടൻ വീട്ടിൽ അജയൻ (41),കണ്ണൂർ കോടിയേരി പൊന്നമ്പലത്ത് ചുള്ളിക്കൽ വീട്ടിൽ ഷെമീർ(43),മലപ്പുറം തിരൂരങ്ങാടി കോറൻബിലാക്കൽ മേഹർ(26)തൊടുപുഴ മങ്ങാട്ടുകവല മുണ്ടയ്ക്കൽ വീട്ടിൽ അജ്മൽ(50)മലപ്പുറം എടപ്പാൾ കാൽത്തുങ്കൽ നബീൽ( 36) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഇവരിപ്പോൾ റിമാന്റിലാണ്.
8 ഇനം ലഹരിവസ്തുക്കളാണ് 9 പേരിൽ നിന്നായി പൊലീസ് പിടിച്ചെടുത്ത്.ഇതിന് മോഹവില കോടികൾ വരുമെന്നാണ് പുറത്ത് പ്രചരിച്ചിട്ടുള്ള വിവരം.എം ഡി എം എ 61.28 ഗ്രാം, എക്സ്റ്റ്സി ഗുളിക 28.76 ഗ്രാം,എക്സ്റ്റ്സി പൗഡർ 1.86 ഗ്രാം,ചരസ് 1.1 ഗ്രാം,ഹാഷിഷ് 12.92 ഗ്രാം,എൽ എസ് ഡി സ്റ്റാമ്പ് 27 എണ്ണം,മിനി ക്രിസ്റ്റൽ .35 ഗ്രാം,കഞ്ചാവ് 6.20 ഗ്രാം എന്നിവയാണ് പിടിച്ചെടുത്തിട്ടുള്ളത്.ഇവയിൽ പലതും
മാരകമായവയാണ്.
എം ഡി എം എ ഒരു ഗ്രാമിന് 15000 മുതൽ 20000 വരെയാണ് വില മോഹവില.എക്സ്റ്റ്സി എം ഡി എം എയുടെ ഗുളിക രൂപമാണെന്നാണ് അറിയുന്നത്.ഗ്രാമിന് മേൽ പറഞ്ഞ നിലവാരമാണ് നിലവിലുള്ളത്.ഒരു കിലോ ചരസിന് വിപണിയിൽ 6 കോടി യോളം രൂപയോളമാണ് വില. 1.1 ഗ്രാം ചരസ് വാഗമണ്ണിലെ റിസോർട്ടിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.ഒരു കിലോ ഹാഷിഷ് ഓയിലിന് 1.20 കോടി രൂപയാണ് വില.റിസോർട്ടിൽ നിന്നും 7.95 ഗ്രാം ഹാഷീഷും പിടിച്ചെടുത്തിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ തങ്ങളാണ് ഇത്രയും ലഹരിവസ്തുക്കൾ എത്തിച്ചതെന്ന് അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതും പ്രവാസികളുമായ 3 പേർ വെളിപ്പെടുത്തിയതായുള്ള സൂചകൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു.ഇവർ മൂവരും ഗൾഫ് നാടുകളിൽ ജോലിചെയ്തിരുന്നവരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.അതുകൊണ്ടുതന്നെ ഇവർക്ക് വിദേശങ്ങളിൽ നിന്നും ലഹരിമരുന്നെത്തിക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടോ എന്നകാര്യം പൊലീസ് വിശദമായിത്തന്നെ അന്വേഷിക്കുന്നുണ്ടെന്നാണ് അറിയുന്നത്.
അറസ്റ്റിലായ സംഘത്തിലെ ഏക വനിത ബിസ്റ്റി വിശ്വാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.നിലവിൽ പൊലീസിന്റെ പക്കൽ ഇവർ നൽകിയിട്ടുള്ള വിലാസത്തിൽ ഇവർ ഇപ്പോൾ താമസമില്ലെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ചവിവരം.കണ്ണംകുളങ്ങരിയിൽ വാടകവീട്ടിലാണ് ബ്രിസ്റ്റിയും കുടംബവും താമസിച്ചിരുന്നും ഇപ്പോൾ വീട് മാറിയെന്നുമാണ് അറിവായിട്ടുള്ളത്.
മറുനാടന് മലയാളി ലേഖകന്.