മസ്‌കത്ത്: പെരുന്നാൾ പ്രമാണിച്ച് ഒമാനിലെ സ്വകാര്യ കമ്പനികൾ ജൂൺ മാസത്തെ ശമ്പളം നേരത്തെ നൽകണമെന്ന് മന്ത്രാലയത്തിന്റെ ഉത്തരവ്. ജൂൺ 20ന് മുമ്പ് തൊഴിലാളികൾക്ക് വേതനം ലഭ്യമാക്കണമെന്ന് മാനവവിഭവ മന്ത്രാലയം ഉത്തരവിറക്കി.

പ്രവാസികൾ അടക്കമുള്ള തൊഴിലാളികൾക്ക് ഇത് ഏറെ ഗുണം ചെയ്യും. കുടുംബത്തോടൊപ്പം പെരുന്നാൾ ചെലവഴിക്കാൻ നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികൾക്ക് ശമ്പളവുമായി നാട്ടിലേക്ക് മടങ്ങാം