- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ വേജ് പ്രൊട്ടക്ഷൻ സംവിധാനം കൊണ്ടുവരുന്നു; അടുത്ത ഓഗസ്റ്റ് മുതൽ പ്രാബല്യത്തിൽ
ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള നിർബന്ധിത വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പിൽ വരുത്താൻ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം. അറുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത്. അടുത്ത ഓഗസ്റ്റ് മുതൽ സംവിധാനം പ്രാബല്യത്തിലാക്കാനാണ് തീരുമാനം. പദ്ധതിയുടെ പതിനൊന്നാമത്തെ ഘട്ടത്തിലാണ് അറുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പിലാക്കുന്നത്. ഇതിൽ ഏഴായിരത്തിലധികം സ്ഥാപനങ്ങളും 481,000-ലധികം ജീവനക്കാരും ഉൾപ്പെടുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബ്ബാ അൽ ഖെയ്ൽ വ്യക്തമാക്കി. സമയാസമയങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനം ശമ്പളം നൽകുന്നുണ്ടോയെന്ന് പദ്ധതി വഴി ഉറപ്പാക്കുമെന്ന് ട്വിറ്റർ അക്കൗണ്ട് വഴി വക്താവ് വെളിപ്പെടുത്തി. പദ്ധതി നടപ്പിൽ വന്ന ശേഷം സമയത്ത് ശമ്പളം കൊടുക്കാത്ത സ്ഥാപനങ്ങൾഒരു ജീവനക്കാരന് മൂവായിരം റിയാൽ എന്ന തോതിൽ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ മന്ത
ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങൾക്കുള്ള നിർബന്ധിത വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പിൽ വരുത്താൻ ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയം. അറുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്നത്. അടുത്ത ഓഗസ്റ്റ് മുതൽ സംവിധാനം പ്രാബല്യത്തിലാക്കാനാണ് തീരുമാനം.
പദ്ധതിയുടെ പതിനൊന്നാമത്തെ ഘട്ടത്തിലാണ് അറുപതിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്ക് വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പിലാക്കുന്നത്. ഇതിൽ ഏഴായിരത്തിലധികം സ്ഥാപനങ്ങളും 481,000-ലധികം ജീവനക്കാരും ഉൾപ്പെടുമെന്ന് മന്ത്രാലയം വക്താവ് ഖാലിദ് അബ്ബാ അൽ ഖെയ്ൽ വ്യക്തമാക്കി. സമയാസമയങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് സ്ഥാപനം ശമ്പളം നൽകുന്നുണ്ടോയെന്ന് പദ്ധതി വഴി ഉറപ്പാക്കുമെന്ന് ട്വിറ്റർ അക്കൗണ്ട് വഴി വക്താവ് വെളിപ്പെടുത്തി.
പദ്ധതി നടപ്പിൽ വന്ന ശേഷം സമയത്ത് ശമ്പളം കൊടുക്കാത്ത സ്ഥാപനങ്ങൾഒരു ജീവനക്കാരന് മൂവായിരം റിയാൽ എന്ന തോതിൽ പിഴ ഈടാക്കേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ മന്ത്രാലയം വഴി സ്ഥാപനത്തിന് നൽകു വരുന്ന സേവനങ്ങൾ റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്.