- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി പ്രവാസികൾക്ക് ശമ്പളം മുടങ്ങുന്നുവെന്ന പരാതി ഉണ്ടാവില്ല; പുതിയ വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കണമെന്ന് നിർദേശിച്ച് മാൻപവർ മന്ത്രാലയം
മസ്‌ക്കറ്റ്: ഈ മാസം മുതൽ രാജ്യത്ത് പുതിയ വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കണമെന്ന് കമ്പനികളോട് നിർദേശിച്ച് മാൻപവർ മന്ത്രാലയം. പുതിയ വേതന സംരക്ഷണ സംവിധാനം നിലവിൽ വരുന്നതോടെ വിദേശികൾക്ക് ശമ്പളം സമയത്ത് കിട്ടിയില്ലെന്ന പരാതി ഉണ്ടാവില്ല. ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കാൻ പുതിയ സംവിധാനത്തോടെ സാധിക്കും. പുതിയ വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കാൻ കമ്പനികൾക്ക് മൂന്നു മാസത്തെ സമയമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി സഹകരിച്ചാണ് മന്ത്രാലയം പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നത്. ഇതുമൂലം ഏകീകൃത വേതന നിയമം നടപ്പാക്കാൻ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. എല്ലാ സ്വകാര്യ കമ്പനികളും പുതിയ സംവിധാനത്തിലേക്ക് മാറണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കൃത്യസമയത്ത് ശമ്പളം എത്തുന്നുണ്ടെന്ന് എല്ലാ ജീവനക്കാർക്കും ഇനി ഉറപ്പാക്കാം. 2017 നവംബർ മാസത്തെ മുതൽ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി ആയിരിക്കണമെന്നാണ് നിർദ്ദേശം. ഉടൻ തന്നെ നടപ്പാക്കാൻ
മസ്‌ക്കറ്റ്: ഈ മാസം മുതൽ രാജ്യത്ത് പുതിയ വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കണമെന്ന് കമ്പനികളോട് നിർദേശിച്ച് മാൻപവർ മന്ത്രാലയം. പുതിയ വേതന സംരക്ഷണ സംവിധാനം നിലവിൽ വരുന്നതോടെ വിദേശികൾക്ക് ശമ്പളം സമയത്ത് കിട്ടിയില്ലെന്ന പരാതി ഉണ്ടാവില്ല. ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കാൻ പുതിയ സംവിധാനത്തോടെ സാധിക്കും. പുതിയ വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കാൻ കമ്പനികൾക്ക് മൂന്നു മാസത്തെ സമയമാണ് മന്ത്രാലയം നൽകിയിരിക്കുന്നത്.
സെൻട്രൽ ബാങ്ക് ഓഫ് ഒമാനുമായി സഹകരിച്ചാണ് മന്ത്രാലയം പുതിയ സംവിധാനം നടപ്പിൽ വരുത്തുന്നത്. ഇതുമൂലം ഏകീകൃത വേതന നിയമം നടപ്പാക്കാൻ സാധിക്കുമെന്നും മന്ത്രാലയം പ്രതീക്ഷിക്കുന്നു. എല്ലാ സ്വകാര്യ കമ്പനികളും പുതിയ സംവിധാനത്തിലേക്ക് മാറണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കൃത്യസമയത്ത് ശമ്പളം എത്തുന്നുണ്ടെന്ന് എല്ലാ ജീവനക്കാർക്കും ഇനി ഉറപ്പാക്കാം. 2017 നവംബർ മാസത്തെ മുതൽ ശമ്പളം ബാങ്ക് അക്കൗണ്ടുകൾ വഴി ആയിരിക്കണമെന്നാണ് നിർദ്ദേശം.
ഉടൻ തന്നെ നടപ്പാക്കാൻ സാധിക്കാത്ത കമ്പനികൾ 2018 ഫെബ്രുവരിക്കുള്ളിൽ പുതിയ സംവിധാനത്തിലേക്ക് മാറിയിരിക്കണമെന്നും നിർദേശമുണ്ട്. പുതിയ വേജ് പ്രൊട്ടക്ഷൻ സംവിധാനം നടപ്പാക്കുന്നതോടെ വിദേശ തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്താനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും വഴിയൊരുക്കുമെന്ന് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ട്.