- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിങ് ലിസ്റ്റിലുള്ളത് 490,500 രോഗികൾ; കാത്തിരിപ്പു പട്ടികയുടെ കാര്യത്തിൽ ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ മുന്നിൽ
ഡബ്ലിൻ: രാജ്യത്തെ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിങ് ലിസ്റ്റിൽ കാത്തിരിക്കുന്നത് 490,500 രോഗികളെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കുട്ടികളും മുതിർന്നവരും അടക്കം ഇൻപേഷ്യന്റ്, ഡേ കേസ്, ഔട്ട്‌പേഷ്യന്റ് കെയർ എന്നിവയിൽ ഉൾപ്പെടുത്തിയാണ് ഇത്രയും പേർ വെയിറ്റിങ് ലിസ്റ്റിലുള്ളത്. വെയിറ്റിങ് ലിസ്റ്റിന്റെ കാര്യത്തിൽ ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഏറ്റവും മുമ്പന്തിയിലുള്ളതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം അവസാനം വരെയുള്ള ലിസ്റ്റ് ഉൾപ്പെടുത്തിയാണ് നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ട് പുതിയ കാത്തിരിപ്പു പട്ടിക തയാറാക്കിയത്. ഇതിൽ 399,086 പേർ അവരുടെ ജിപി റഫർ ചെയ്തതു പ്രകാരം ആദ്യമായി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിൽ കൺസൾട്ടന്റിനെ കാണാനാണ് വെയിറ്റിങ് ലിസ്റ്റിൽ കയറിപ്പറ്റിയിരക്കുന്നത്. അതേസമയം 6100-ഓളം പേർ ഒന്നര വർഷമായി വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവരാണ്. ഇതിൽ 72,881 പേർ ഇൻപേഷ്യന്റ്, അല്ലെങ്കിൽ ഡേ കേസ് ട്രീറ്റ്‌മെന്റിനായി കാത്തിരിക്കുന്നവരാണ്. 18,579 പേർ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ പരിശോധനയ്ക്കായി കാത്തിരിക്കുന്നവരും. ഗ
ഡബ്ലിൻ: രാജ്യത്തെ പബ്ലിക് ഹോസ്പിറ്റൽ വെയിറ്റിങ് ലിസ്റ്റിൽ കാത്തിരിക്കുന്നത് 490,500 രോഗികളെന്ന് ഏറ്റവും പുതിയ റിപ്പോർട്ട്. കുട്ടികളും മുതിർന്നവരും അടക്കം ഇൻപേഷ്യന്റ്, ഡേ കേസ്, ഔട്ട്‌പേഷ്യന്റ് കെയർ എന്നിവയിൽ ഉൾപ്പെടുത്തിയാണ് ഇത്രയും പേർ വെയിറ്റിങ് ലിസ്റ്റിലുള്ളത്.
വെയിറ്റിങ് ലിസ്റ്റിന്റെ കാര്യത്തിൽ ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലാണ് ഏറ്റവും മുമ്പന്തിയിലുള്ളതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം അവസാനം വരെയുള്ള ലിസ്റ്റ് ഉൾപ്പെടുത്തിയാണ് നാഷണൽ ട്രീറ്റ്‌മെന്റ് പർച്ചേസ് ഫണ്ട് പുതിയ കാത്തിരിപ്പു പട്ടിക തയാറാക്കിയത്. ഇതിൽ 399,086 പേർ അവരുടെ ജിപി റഫർ ചെയ്തതു പ്രകാരം ആദ്യമായി ഔട്ട്‌പേഷ്യന്റ് ക്ലിനിക്കിൽ കൺസൾട്ടന്റിനെ കാണാനാണ് വെയിറ്റിങ് ലിസ്റ്റിൽ കയറിപ്പറ്റിയിരക്കുന്നത്. അതേസമയം 6100-ഓളം പേർ ഒന്നര വർഷമായി വെയിറ്റിങ് ലിസ്റ്റിൽ ഉള്ളവരാണ്. ഇതിൽ 72,881 പേർ ഇൻപേഷ്യന്റ്, അല്ലെങ്കിൽ ഡേ കേസ് ട്രീറ്റ്‌മെന്റിനായി കാത്തിരിക്കുന്നവരാണ്. 18,579 പേർ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനൽ പരിശോധനയ്ക്കായി കാത്തിരിക്കുന്നവരും.
ഗാൽവേ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ തന്നെ 10,605 രോഗികളാണ് വെയിറ്റിങ് ലിസ്റ്റിലുള്ളത്. വെയിറ്റിങ് ലിസ്റ്റിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് ബോമോണ്ട് ആശുപത്രിയാണ്. ഇവിടെ 26,255 പേരാണ് കൺസട്ടന്റിനെ കാണാൻ കാത്തിരിക്കുന്നത്. മാറ്റർ ആശുപത്രിയിൽ 24,597 പേരും കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 24,179 പേരും ക്രംലിൻ ഔവർ ലേഡീസ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ 12,267 പേരുമാണ് വെയിറ്റിങ് ലിസ്റ്റിലുള്ളത്.