- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസികളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് വേക്കപ്പ് കൂട്ടായ്മ
വേക്കപ്പിന്റെ അബൂദാബി യിൽ നടന്ന നാലാമത് സംഗമം ജനബാഹുല്യവും സംഘാടക മികവു കൊണ്ടും ഏറെ ശ്രദ്ധേയമായി.പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എത്രത്തോളം ആഴത്തിൽ ഇറങ്ങി ചെല്ലാൻ പറ്റുന്നുവോ അത്രയും ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ വേക്കപ്പ് കൂട്ടായ്മ തീരുമാനിച്ചു. കാസർഗോഡൻ പ്രവാസികൾ ഉള്ള ഒരോ മുക്കിലും മൂലയിലും വേക്കപ്പിന്റെ സന്
വേക്കപ്പിന്റെ അബൂദാബി യിൽ നടന്ന നാലാമത് സംഗമം ജനബാഹുല്യവും സംഘാടക മികവു കൊണ്ടും ഏറെ ശ്രദ്ധേയമായി.പ്രവാസികളുടെ നീറുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ എത്രത്തോളം ആഴത്തിൽ ഇറങ്ങി ചെല്ലാൻ പറ്റുന്നുവോ അത്രയും ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ വേക്കപ്പ് കൂട്ടായ്മ തീരുമാനിച്ചു. കാസർഗോഡൻ പ്രവാസികൾ ഉള്ള ഒരോ മുക്കിലും മൂലയിലും വേക്കപ്പിന്റെ സന്ദേശം എത്തിക്കാൻ പ്രതിഞ്ജാ ബദ്ധരാണന്ന് കൂട്ടായ്മയിൽ പങ്കെടുത്തവർ ഏകസ്വരത്തിൽ പറഞ്ഞു
റഹ്മാൻതായലങ്ങാടി, യഹ്യതളങ്കര, മുജീബ് അഹമ്മദ് തുടങ്ങിയവരുടെ ഓഡിയോ സന്ദേശങ്ങളും സാദിഖ് ഉദുമ പടിഞ്ഞാർ തയാറാക്കിയ വേക്കപ്പിനെ കുറിച്ചുള്ള മിനി ഡോക്യുമെന്ററി പ്രദർശനത്തിനുംശേഷം ആരംഭിച്ച യോഗംഇന്തോ അറബ് കോൺഫെഡറേഷൻ ചെയർമാൻ അസീസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
വേക്കപ്പ് ചെയർമാൻ അസീസ് കോപ്പ അദ്ധ്യക്ഷത വഹിച്ചു. സ്‌കാനിയ ബെദിര എന്താണ് വേക്കപ്പ് എന്നതിനെ കുറിച്ചും വേക്കപ്പിന്റെ തുടർന്നുള്ള പ്രവർത്തനങ്ങളെ കുറിച്ചും സംസാരിച്ചു. വേക്കപ്പിനെ പ്രവാസികളിലേക്ക് എത്തിക്കുന്നതിൽ മികവ് പുലർത്തിയ പ്രമോട്ടർമാർക്കുള്ള പ്രശംസാപത്രം ചെയർമാൻ അസീസ് കോപ്പ വിതരണം ചെയ്തു.
ആദ്യകാലങ്ങളിൽ പ്രവാസ ലോകത്ത് കാസർഗോഡ് നിവാസികൾ അനുഭവിക്കേണ്ടി വന്ന അവഹേളനങ്ങളും ദുരിതങ്ങളെയും കുറിച്ച് മൊയതിൻ അംഗടിമുഗർ തന്റെ പ്രസംഗത്തിൽ എടുത്ത് പറഞ്ഞു.ജിജോ നെടുപ്പറമ്പിൽ, റഫീഖ് വാടൽ, അബ്ദുല്ലആലൂർ, എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി അശ്‌റഫ് യേനപ്പോയ സ്വാഗതവും ഉമ്മർപാണലം നന്ദിയും പറഞ്ഞു