ദുബായ് ആസ്ഥാനമായി തുടക്കം കുറിച്ച വെൽഫെയർ അസോസിയേഷൻ ഓഫ് കാസർകോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആൻഡ് പൊസസീവ് സംഘടനയുടെ യോഗം അബുദാബി മദീനത്ത് സായിദിലുള്ള സ്‌പൈസ് ഹോട്ടലിൽ നാളെ ചേരും. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പരിപാടി ചെയർമാൻ അസീസ് കോപ്പയുടെ അധ്യക്ഷതയിൽ അസീസ് അബ്ദുള്ള ഉദ്ഘാടനം ചെയ്യും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കാസർകോട് നിവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് വേക്ക് അപ്പ് എന്ന കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചത്. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കാസർഗോഡൻ പ്രവാസികളിൽ എത്തിക്കുന്നതിനായ് ദുബായ്, ലണ്ടൻ, ജിദ്ദ കൂട്ടായ്മയ്ക്ക് ശേഷം നടക്കുന്ന പരിപാടിയാണിത്. മൊയ്തീൻ അംഗടി മൊഗർ, മുഹമ്മദ് ആലംപാടി, റഹിം കോട്ടിക്കുളം, ടി.കെ ഹാരീസ്, മാധവൻപാടി, ജിജോ നെടുപ്പറമ്പിൽ, റഫീഖ് വാടൽ, അബ്ദുള്ള ആലൂർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും.

അശ്‌റഫ് യേനപ്പോയ സ്വാഗതവും ഉമ്മർ പാണലം നന്ദിയും പറയും. കൂടുതൽ വിവരങ്ങൾക്ക് മൊയ്തിൻ അംഗടി മൊഗർ 0559679958, റഫീഖ് വാടൽ 0556756515, അബ്ദുള്ള ആലൂർ 0502212135 എന്നി നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

കാസർകോട് നിവാസികളായ പ്രവാസികളുടെ നവമാദ്ധ്യമ കൂട്ടായ്മയായ 'ഇടപെടൽ' ലിലെ അംഗങ്ങൾ ചേർന്ന് രൂപം കൊടുത്ത 'വേക്കപ്പ്'(wakeup) വെൽഫയർ അസോസിയേഷൻ ഓഫ് കാസർകോടൻ എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആൻഡ് പ്രോസസിവ് എന്ന സംഘടനയാണ് വിവിധ മേഖലകളിൽ ജോലി ചെയ്ത് വരുന്ന പ്രവാസികളുടെ കൂട്ടായ്മയിൽ നാട്ടിൽ ബിസിനസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നത്.

സോഷ്യൽ മീഡിയ വഴി ഉരിത്തിരിഞ്ഞ ആശയങ്ങൾ പ്രാവർത്തികമാക്കി വ്യാപാര മേഖലയിൽ പുത്തൻ സാധ്യതകൾ കൊണ്ട് വരാൻ ആലോചിക്കുന്ന വേക്കപ്പ്, അംഗങ്ങളിൽ നിന്ന് ഷെയർ കണ്ടത്തി കാസർകോട് നഗരസഭയിൽ തങ്ങളുടെ പ്രഥമ സംരംഭമായി സൂപ്പർ മാർക്കറ്റും, ആധുനിക രീതിയിലുള്ള മാളും ആരംഭിക്കും. ലാഭ വിഹിതത്തിന്റെ നിശ്ചിത ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വകയിരുത്തും. ഈ തുക പ്രവാസികളിൽ വിഷമതകൾ അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി വിനയോഗിക്കും.