- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിലെ കാസർഗോഡുകാർക്ക് ഒരുമിച്ച് കൂടാം; വേക്ക് അപ്പിന്റെ അഞ്ചാമത് സംഗമം 16ന്
ദുബായ് ആസ്ഥാനമായി തുടക്കം കുറിച്ച വെൽഫെയർ അസോസിയേഷൻ ഓഫ് കാസർകോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആൻഡ് പൊസ്സസീവ് (വേക്ക് അപ്പ്) ന്റെ അഞ്ചാമത് സംഗമം 16ന് വൈകുന്നേരം 6 മണിക്ക് കുവൈത്ത് അബ്ബാസിയ ഇബനസീർ ഹാളിൽ വച്ച് ചേരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കാസർകോട് നിവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോ
ദുബായ് ആസ്ഥാനമായി തുടക്കം കുറിച്ച വെൽഫെയർ അസോസിയേഷൻ ഓഫ് കാസർകോട് എക്‌സ്പാട്രിയേറ്റ്‌സ് യുണൈറ്റഡ് ആൻഡ് പൊസ്സസീവ് (വേക്ക് അപ്പ്) ന്റെ അഞ്ചാമത് സംഗമം 16ന് വൈകുന്നേരം 6 മണിക്ക് കുവൈത്ത് അബ്ബാസിയ ഇബനസീർ ഹാളിൽ വച്ച് ചേരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന കാസർകോട് നിവാസികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെ രൂപം നൽകിയ സംഘടനയാണ് വേക്ക് അപ്പ്. കാസർഗോഡ് നിവാസികളായ പ്രവാസികളെ തൊട്ടുണർത്തിക്കൊണ്ട് ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി വേക്ക് അപ്പ് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ദുബായ്, ലണ്ടൻ, ജിദ്ദ, അബുദാബി കൂട്ടായ്മയ്ക്ക് ശേഷം ചേരുന്ന യോഗമാണ് കുവൈത്തിൽ നടക്കുന്നത്. 'ബിസിനസിലൂടെ ചാരിറ്റിയും പ്രവാസികളുടെ പുനരധിവാസവും' എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച വേക്കപ്പ് ഓൺലൈൻ രജിസ്‌ട്രേഷനിലൂടെ ബഹുദൂരം മുന്നിട്ട് കഴിഞ്ഞു. ഇനിയും വേയ്ക്കപ്പിൽ അംഗമല്ലാത്ത ഒരൊറ്റ കാസർകോഡുകാരനും ഉണ്ടാവരുത് എന്നതാണ് കുവൈത്ത് സംഗമത്തിന്റെ ഉദ്ദേശം.
കാസർകോട് നിവാസികളായ പ്രവാസികളുടെ നവമാദ്ധ്യമ കൂട്ടായ്മയിൽ നിന്നുമാണ് വേക്ക് അപ് രൂപം കൊള്ളുന്നത്. വിവിധ മേഖലകളിൽ ജോലി ചെയ്ത് വരുന്ന കാസറഗോഡുകാരായ പ്രവാസികളുടെ കൂട്ടായ്മയിൽ കാസർഗോഡ് നഗരത്തിൽ വളരെ സുതാര്യമായ രീതിയിൽ ബിസിനസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഹൈപ്പർ മാർക്കറ്റും, ആധുനികരീതിയിലുള്ള മാളുമാണ് പ്രഥമ സംരംഭം. ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ചാരിറ്റി പ്രവർത്തനങ്ങൾക്ക് വകയിരുത്തും ഈ തുക പ്രവാസികളിൽ വിഷമതകൾ അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി വിനിയോഗിക്കും.
ദുബായിലുള്ളവർ ബന്ധപ്പെടുക
അബ്ദു അസീസ് കോപ്പ +971557262717
അഷ്‌റഫ് +971554250535
സ്‌കാനിയ +971552345213
കുവൈത്തിലുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഷെറീഫ് അബ്ബാസ് +96594953031, ഹമീദ് മധൂർ+965 50247644, അസീസ് തളങ്കര+965 50633947, ഹനീഫ് പാലായി +965 99217324, അബ്ദുള്ള കടവത്ത്+965 55649401.