- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ടെക്സസിലെ വാൾമാർട്ടുകളിൽ മദ്യവിൽപ്പന അനുവദിക്കില്ലെന്ന് സുപ്രീംകോടതി
വാഷിങ്ടൺ ഡി.സി: ടെക്സസ് സംസ്ഥാനത്തെ വാൾമാർട്ട് സ്റ്റോറുകളിൽ മദ്യ വിൽപ്പനയ്ക്കുള്ള അനുമതി നിഷേധിച്ചുകൊണ്ട് യു.എസ് സുപ്രീംകോടതി വിധി പ്രസ്താവിച്ചു. നവംബർ 23-ന് തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച സുപ്രീംകോടതിയുടെ സുപ്രധാന വിധി.
1995-ൽ ടെക്സസിൽ നിലവിൽവന്ന സ്വകാര്യ കമ്പനികൾ നടത്തുന്ന സ്ഥാപനങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തണമെന്ന നിയമം മറ്റു സംസ്ഥാനങ്ങളുമായി തുലനം ചെയ്യുമ്പോൾ വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാൾമാർട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
ഈ കേസ് വീണ്ടും ഫെഡറൽ കോടതിയിലേക്ക് റഫർ ചെയ്യും. അവിടെ വാൾമാർട്ട് തങ്ങളോട് സംസ്ഥാനം മനഃപൂർവ്വം വിവേചനം കാണിക്കുന്നു എന്ന് തെളിവുകൾ സഹിതം വാദിക്കേണ്ടിവരും. ടെക്സസിൽ തന്നെയുള്ള ഗ്രോസറി സ്റ്റോറുകളിൽ ബിയർ, വൈൻ എന്നിവ വിൽക്കുന്നതിന് സംസ്ഥാന നിയമം അനുമതി നല്കിയിട്ടുണ്ട്.
2015-ൽ വാൾമാർട്ട് ഇതേ ആവശ്യം ഉന്നയിച്ച് ടെക്സസ് ആൽക്കഹോളിക് ബിവറേജ് കമ്മീഷനെതിരേ കേസ് ഫയൽ ചെയ്തിരുന്നു. സ്പെക്കിനെപോലെയുള്ള ഫാമിലി ഓൺഡ് സ്റ്റോറുകളിൽ മദ്യവിൽപ്പനയ്ക്കുള്ള പെർമിറ്റുകൾ നൽകിയ സാഹചര്യത്തിൽ വാൾമാർട്ടിനെ പോലുള്ള കമ്പനികൾക്ക് പെർമിറ്റ് നിഷേധിക്കുന്നത് വിവേചനമാണെന്ന് ചൂണ്ടിക്കാണിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞു. ഫിഫ്ത്ത് യു.എസ് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് കേസ് തള്ളിയിരുന്നു.