ൺ ലൈൻ വഴി ഓർഡർ ചെയ്ത സാധനങ്ങൾ വീട്ടിലെത്തിക്കുമ്പോൾ കൊടുക്കുന്ന പിക്കപ്പ് ഫീസ് ഇനി നല്‌കേണ്ട. ഓൺലൈൻ രംഗത്ത് പ്രധാന കമ്പനികളിലൊന്നായ വാൾമാർട്ട് കാനഡയാണ് ഈ ഫീസ് ഒഴിവാക്കികൊണ്ട് രംഗത്തെത്തിയത്. ഗ്രോസറി പിക്കപ്പ് ഫീസായി 2.97 ഡോളറാണ് ഇതുവരെ ഈടാക്കിക്കൊണ്ടിരുന്നത്.

ഓൺലൈൻ ഷോപ്പിങ് രംഗത്ത് മത്സരം കൂടിയതോടെയാണ് ഈ ചാർജ് വേണ്ടെന്ന് വയ്ക്കാൻ കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഓൺലൈൻ വിപണന രംഗത്ത് ലാഭം വളരെ കുറവാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വാൾമാർട്ടിന്റെ ഷോപ്പുകൾ ഗ്രേറ്റർ ടൊറന്റോയിലേക്കും കാൽഗറിയിലേക്കും എഡ്മണ്ടനിലേക്കും വ്യാപിപ്പിച്ചപ്പോഴും ചാർജ് ഈടാക്കുന്നത് തുടർന്നിരുന്നു.